ദേശീയ ശാസ്ത്രദിനം – 2015

cv raman
ചിത്രത്തിന് കടപ്പാട് : http://shop.neisswellness.com/

എല്ലാവര്‍‍ഷവും ഫെബ്രുവരി 28 ഭാരതം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. 1928 ഫെബ്രുവരി 28 നാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ സീ.വീ. രാമൻ രാമന്‍ എഫക്ട് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്കായാണ് ദേശീയ ശാസ്ത്രദിനാചരണത്തിനായി ഈ ദിവസം തെരഞ്ഞെടുത്തത്.1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം.
ശാസ്ത്രം രാഷ്ട്ര നിർമ്മാണത്തിന് (Science for Nation Building) എന്നതാണ് 2015 ലെ ശാസ്ത്രദിന വിഷയമായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും നേതൃത്വത്തില്‍ സമീപകാത്ത് പുരാണങ്ങളെയും മിത്തുകളെയും ശാസ്ത്രത്തിന് പകരം വെച്ചുകൊണ്ട് നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ “ശാസ്ത്രം കെട്ടുകഥയല്ല” എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ലഘുലേഖ താഴെ കാണുന്ന കണ്ണിയില്‍ അമര്‍ത്തി വായിക്കാം.

[button color=”red” size=”small” link=”http://luca.co.in/wp-content/uploads/2015/02/National-Science-Day_2015_Saasthram-Kettukadhayalla.pdf” target=”red” ]”ശാസ്ത്രം കെട്ടുകഥയല്ല”ലഘുലേഖ വായിക്കാന്‍ ഇവിടെ അമര്‍ത്തുക [/button]

Leave a Reply