വൈനി ബാപ്പു - ജന്മദിനം - 1927

All day
August 10, 2022

അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു.

മലയാളിയായ ഒരു ജ്യോതിശാസ്ത്രജ്ഞനാണ് വൈനുബാപ്പു.  അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ (International Astronomical Union) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും” (Indian Institute of Astrophysics) “വൈനു ബാപ്പു ഒബ്സർ‌വേ‍റ്ററി” (Vainu Bappu Observatory)യും ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 1970 ൽ ശാസ്ത്രജ്ഞർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഭട്നഗർ അവാർഡ് ലഭിച്ചു.ഇദ്ദേഹത്തിന്റെ പേരിൽ ഒരു വാൽനക്ഷത്രവുമുണ്ട് “ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാൽ‌നക്ഷത്രം” (Bappu-Bock-Nukrik Comet). 1949-ൽ അമേരിക്കയിലെ ഹാർവാർഡിൽ (Harvard)ൽ വെച്ച് അദ്ദേഹം കണ്ടെത്തിയ വാൽനക്ഷത്രമാണിത്.

More information

View full calendar

Close