Read Time:3 Minute
[tie_full_img]

mgkmenon

[/tie_full_img] [dropcap]ഭൗ[/dropcap]തിക ശാസ്ത്രത്തിനു ധാരാളം സംഭാവനകള്‍ നല്‍കിയ എം. ജി. കെ മേനോന്‍ 22-11-2016 നു അന്തരിച്ചു. ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞരില്‍ പ്രമുഖനായ മാമ്പിള്ളിക്കളത്തില്‍ ഗോവിന്ദകുമാര്‍ മേനോന്‍ (എം.ജി.കെ മേനോന്‍) 1928 ആഗസ്റ്റ് 28 നും മംഗലാപുരത്തു ജനിച്ചു. ജോധ്പൂരിലെ ജസ്വന്ത് കോളേജില്‍നിന്നും ബോബേയിലെ റോയല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ബിരുദങ്ങള്‍ നേടിയ ശേഷം ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പി.  എച്. ഡി എടുത്തു. 1955 ല്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ജോലി സ്വീകരിച്ചു. 1966 മുതല്ഡ 1996 വരെയുള്ള കാലയളവില്‍ ടി. ഐ. എഫ് ആറിന്റെ ഡയറക്ടറായും ശാസ്ത്രസാങ്കേതിക വകുപ്പു സെക്രട്ടറിയായും പ്ലാനിംഗ് കമ്മീഷന്‍ മെമ്പറായും തുടര്‍ന്നു രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു. 1972 ജനുവരി മുതല്‍ സെപ്തംബര്‍ വരെ ഐ.എസ്.ആര്‍.ഒ യുടെ മേധാവിയുമായിരുന്നു. റോയല്‍ സൊസൈറ്റിയിലെ അംഗവും ഇന്ത്യയിലെ മൂന്നു ശാസ്ത്ര അക്കാദമികളിലെ അദ്ധ്യക്ഷനുമായ എം.ജി.കെ മേനോനെ രാജ്യം 1961 ല്‍ പദ്മശ്രീ, 1968 ല്‍ പദ്മഭൂഷണ്‍, 1985 ല്‍ പദ്മവിഭൂഷണും കൊടുത്ത് ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പദാര്‍ത്ഥ ഭൗതികശാസ്ത്രവും ആയിരുന്നു.

1955 ന്റെ അവസാനങ്ങളില്‍ ഹോമി ജഹാംഗീര്‍ ബാബ മേനോനെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റര്‍ റിസര്‍ച്ചിലേക്ക് ക്ഷണിച്ചു. അവിടെവച്ച് സ്ട്രാറ്റോഗ്രഫിക് ഹൈറ്റിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന പ്ലാസ്റ്റിക് ബലൂണ്‍ കണ്ടുപിടിക്കുകയും അതുവഴി പാര്‍ട്ടിക്കിള്‍ ഫിസിക്സിന്റെയും കോസ്മിക് റെയ്സിന്റെയും പഠനം സാദ്ധ്യമാക്കി.

അദ്ദേഹം കൈവരിച്ച ധാരാളം നേട്ടങ്ങളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നത് സൈലന്റ്‍വാലിയുടെ പാരിസ്ഥിതിക സംരക്ഷണത്തിനു നടത്തിയ പ്രയത്നം തന്നെയാണ്. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയില്‍ 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കമ്മീഷനിലെ അംഗമായിരുന്നു എം.ജി.കെ മേനോന്‍. കമ്മീഷന്‍ പദ്ധതിക്ക് എതിരായി റിപ്പാര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ഈ പദ്ധതി ഉപേക്ഷിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബ്ലാക്ക്‌ഹോള്‍
നക്ഷത്രമാപ്പ് - ജനുവരി Next post ജനുവരിയിലെ ആകാശം
Close