Read Time:2 Minute

[dropcap][/dropcap]വർത്തനപ്പട്ടികയുടെ 150 വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും മഹാരാജാസ് കോളേജ്‌ കെമിസ്ട്രി വിഭാഗവും ചേർന്ന് സംഘടിപ്പിച്ച ലൂക്ക സയൻസ് ക്വിസ് സംസ്ഥാനതല ഫൈനൽ മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിഭാഗങ്ങളിൽ വിജയികളായവർ

 ഹൈസ്കൂൾ വിഭാഗം

  1. റിഷിത രമേഷ് (EMSSGHSS പാപ്പിനിശ്ശേരി കണ്ണൂർ)
  2. അഥീന എസ്.എസ് (GHSS കോട്ടൺഹിൽ, തിരുവനന്തപുരം)
  3. അനന്തൻ വി. (GHSS പാളയംകുന്ന്, വർക്കല)

ഹയർസെക്കണ്ടറി വിഭാഗം

  1. ഗോവിന്ദ് വി. കർത്ത (സെൻറ് ആന്റണീസ് HSS പുതുക്കാട്)
  2. സന സിത്താര (GGHSS കോട്ടൺഹിൽ, തിരുവനന്തപുരം)
  3. മഹാദേവൻ എ (സെന്റ് ഡൊമിനിക് ഹയർ സെക്കണ്ടറി, കാഞ്ഞിരപ്പള്ളി)

കോളേജ് വിഭാഗം

  1. ധന്യ കെ.സി ( എഞ്ചിനിയറിംഗ് കോളേജ്, കോഴിക്കോട്)
  2. അനഘ കെ.എച്ച് (സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട)
  3. ജോയേൽ സി.എം. (ഭാരത് മാത കോളേജ് തൃക്കാക്കര)

വിജയികർക്ക് മെൻദലീഫ് മെഡൽ, യഥാക്രമം 5000, 4000, 3000 രൂപയുടെ പുസ്തകങ്ങൾ എന്നിവ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ജയകുമാർ സമ്മാനിച്ചു. ഡോ. റജിമോൻ പി.കെ., ഡോ. വേണുഗോപാൽ.ബി , ഡോ. നീന ജോർജ്ജ്, ഡോ. വനജ കെ.എ എന്നിവർ ക്വിസിന് നേതൃത്വം നൽകി. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി.മുരളീധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.ഷാജി, തങ്കച്ചൻ എന്നിവർ സംസാരിച്ചു. ആവർത്തനപ്പട്ടികയുടെ നൂറ്റമ്പതാം വാർഷികത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രദർശനപരിപാടി ഒരുക്കിയാണ് മഹാരാജാസ് കോളേജിലെ കെമിസ്ട്രി വിഭാഗം ക്വിസിനെ വരവേറ്റത്.

ആവർത്തനപ്പട്ടികയയുടെ 150 വർഷങ്ങൾ – മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം സംഘടിപ്പിച്ച പ്രദർശനത്തിൽ നിന്നും

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!
Next post 2019 ലെ കാലാവസ്ഥാ സവിശേഷതകളെ അവലോകനം ചെയ്യുന്ന റിപ്പോർട്ട് പുറത്തുവിട്ടു
Close