Home » ശാസ്ത്രപരിപാടികൾ » 2019 ഡിസംബർ 26 സൂര്യഗ്രഹണം » ലൂക്ക സയൻസ് ക്വിസ് ആരംഭിച്ചു

ലൂക്ക സയൻസ് ക്വിസ് ആരംഭിച്ചു

2019 ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷമാണ് (IYPT – International Year of the Periodic Table). ഇതിനോടനുബന്ധിച്ച് ‘ലൂക്ക’ ഒരുക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ ഓൺലൈൻ സയൻസ് ക്വിസിലേക്ക് സ്വാഗതം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ (KSSP) ഓൺലൈൻ സയൻസ് പോർട്ടലാണ് ലൂക്ക. യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ പ്രസിദ്ധീകരണങ്ങൾ നിങ്ങളിലെത്തിക്കുന്നതും പരിഷത്ത് തന്നെ. കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷണ കേന്ദ്രങ്ങളിലേയും ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ഈ ക്വിസ് സാദ്ധ്യമാക്കിയിരിക്കുന്നത്.

  • ക്വിസിന്റെ ആദ്യഘട്ടത്തിൽ ആർക്കും പങ്കെടുക്കാം, മറ്റുള്ളവരുടെ സഹായം തേടാം.  ഇന്റർനെറ്റിന്റെ സഹായവും ആകാം.
  • 20 ചോദ്യങ്ങളിൽ 10 ശരിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇവരിൽ വിദ്യാർത്ഥികളായവർക്ക് ഒക്ടോബറിൽ നടക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
  • അതിൽ ഓരോ ജില്ലയിൽ നിന്നും 100 പേർക്ക് വീതം അവസാന റൗണ്ടിൽ പങ്കെടുക്കാം. അതിലെ വിജയികൾക്ക് മെൻദലീവ് മെഡൽ, സർട്ടിഫിക്കറ്റ്, പുസ്തക സെറ്റ് എന്നിവക്കു പുറമേ ഗവേഷകരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. വിശദ വിവരങ്ങൾക്ക് ഈ e-mail വിലാസത്തിൽ ബന്ധപ്പെടുക. [email protected]

രസകരമായ ചോദ്യങ്ങൾ, പുത്തനറിവുകൾ, ഒന്നാന്തരം സമ്മാനങ്ങൾ, നല്ല അവസരങ്ങൾ എല്ലാം നിങ്ങൾക്കായി കാത്തിരിക്കുന്നു.

https://quiz.luca.co.in/
ലൂക്ക സയൻസ് ക്വിസിലേക്ക് പോകാം
LUCA Science Quiz

Check Also

രസതന്ത്ര നൊബേൽ സമ്മാനം 2019

ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിന് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്.

Leave a Reply

%d bloggers like this: