Read Time:3 Minute

ഇന്ന് എന്റിക്കോ ഫെർമിയുടെ ചരമവാർഷിക ദിനം. ഫെർമിയുടെ ഓർമ്മക്കായി ആവർത്തനപ്പട്ടികയിലെ 100ാമത് മൂലകത്തിന് പേരിട്ടത് ഫെർമിയം എന്നാണ്.

റ്റോമിക സംഖ്യ 100 ആയ മൂലകമാണ് ഫെർമിയം (Fm). ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്ന ഈ മനുഷ്യ നിർമിത മൂലകം. എട്ടാമത്തെ ട്രാൻസ്യുറാനിക് മൂലകമാണ് ഫെർമിയം.

ആൽബർട്ട് ഗിയോർസോ 

ചരിത്രം
ആൽബർട്ട് ഗിയോർസോ അടങ്ങുന്ന രസതന്ത്രജ്ഞരുടെ സംഘമാണ് ഫെർമിയം കണ്ടെത്തിയത്. 1952ൽ ആയിരുന്നു അത്. ലോകത്തിലെ ആദ്യ ഹൈഡ്രജൻ ബോംബ് സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് അവർ 255Fm കണ്ടെത്തിയത്.

1952 നവംബർ 1 -ഐവി മൈക്ക്‌ (Ivy Mike) എന്നറിയപ്പെടുന്ന ഹൈഡ്രജൻ ബോംബ് – പരീക്ഷണം – ഇതിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ആദ്യമായി ഫെർമിയം കണ്ടെത്തുന്നത്. കടപ്പാട്: വിക്കിപീഡിയ

ന്യൂട്രോൺ കണങ്ങങ്ങളെ പ്ലൂട്ടോണിയത്തിൽ കൂട്ടിയിടിപ്പിച്ചാണ് ഫെർമിയം നിർമിച്ചത്. ന്യൂട്രോൺ കണങ്ങൾ മൂലകങ്ങളുമായി കൂട്ടിയിടിപ്പിച്ചുണ്ടാക്കാവുന്ന ഏറ്റവും ഉയർന്ന അണുഭാരമുള്ള മൂലകമാണ് ഫെർമിയം. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ എൻറിക്കോ ഫെർമിയുടെ ബഹുമാനാർത്ഥമാണ് മൂലകത്തിന് ഫെർമിയം എന്ന് നാമകരണം ചെയ്തത്.

എൻറിക്കോ ഫെർമി

സ്വഭാവസവിശേഷതകൾ
റേഡിയോആക്ടീവത കൂടുതലുള്ള മൂലകങ്ങളിലൊന്നാണ്‌ ഫെർമിയം. വളരെ ചെറിയ അളവിൽ മാത്രമാണ് ഫെർമിയം നിർമ്മിക്കപ്പെടുകയോ വേർതിരിക്കപ്പെടുകയോ ചെയ്തിട്ടുള്ളൂ. അതിനാൽ ഇതിന്റെ രാസ ഗുണങ്ങളേക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ നമുക്കിന്ന് അറിയുകയുള്ളൂ. മൂലകത്തിന്റെ ഓക്‌സീകരണാവസ്ഥ (III) മാത്രമാണ് ജലത്തിൽ ലയിക്കുന്നത്. 254Fmഉം അതിനേക്കാൾ ഭാരമേറിയതുമായ ഐസോട്ടോപ്പുകൾ ഭാരം കുറഞ്ഞ മൂലകങ്ങളെ (പ്രധാനമായും യുറേനിയം, പ്ലൂട്ടോണിയം എന്നിവ) ശക്തമായ ന്യൂട്രോൺ കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കി നിർമ്മിക്കാവുന്നതാണ്. ഇതിൽ, തുടർച്ചയായ ന്യൂട്രോൺ നേടലും ബീറ്റ ശോഷണവും മൂലം ഫെർമിയം ഐസോട്ടോപ്പ് ഉണ്ടാകുന്നു.

ഉപയോഗങ്ങൾ
അടിസ്ഥാന ഗവേഷങ്ങളൊഴിച്ച് ഫെർമിയത്തിന് മറ്റ് ഉപയോഗങ്ങൾ ഒന്നും തന്നെയില്ല.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
50 %

Leave a Reply

Previous post എന്റികോ ഫെര്‍മി – ചരമവാർഷികദിനം
Next post യിട്രിയം – ഒരു ദിവസം ഒരു മൂലകം
Close