Read Time:5 Minute

ഏപ്രിൽ 1 രാത്രി 7.30 ന് തുടക്കം

ലൂക്കയുടെ ജീവപരിണാമം കോഴ്സിന് ഏപ്രിൽ 1 രാത്രി 7.30 ന് തുടക്കമാകും. കോഴ്സ് ഉദ്ഘാടനം എതിരൻ കതിരവൻ (Former Senior Scientist, University of Chicago & Fellow, Johns Hopkins University) നിർവ്വഹിക്കും. കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാ പഠിതാക്കളും പരിപാടിയിൽ പങ്കെടുക്കണം.

ജീവപരിണാമം – കോഴ്സ് 

2023 ഏപ്രിൽ ജൂൺ മാസക്കാലത്താണ് ലൂക്ക ജീവപരിണാമം കോഴ്സ് നടക്കുന്നത്. 10 ആഴ്ചക്കാലയളവിൽ 10 യൂണിറ്റുകളിലായാണ് കോഴ്സ് പൂർത്തിയാകുക. വീഡിയോ ക്ലാസുകൾ, ഓൺലൈൻ LUCA TALKകൾ, എല്ലാ ആഴ്ചയും സംശയനിവാരണ സെഷനുകൾ, പഠനക്കുറിപ്പുകൾ, ആഴ്ചതോറുമുള്ള മൂല്യനിർണ്ണയം എന്നിവ കോഴ്സിന്റെ ഭാഗമാണ്. ആയിരത്തിലധികം പേർ ഇതിനകം കോഴ്സ് പഠിതാക്കളാണ്.

കോഴ്സ് രജിസ്റ്റർ ചെയ്തിട്ടും കൺഫർമേഷൻ മെയിലോ, ഗ്രൂപ്പ് ലിങ്കോ ലഭിക്കാത്തവർ താഴെ വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക

അവതരണങ്ങൾ

ഡോ.പി.കെ. സുമോദൻ ആണ് കോഴ്സ് ഡയറക്ടർ. ഡോ.രതീഷ് കൃഷ്ണൻ (ജീവന്റെ ഉത്പത്തി) ,ഡോ പി.കെ. സുമോദൻ (കോശം ജീവന്റെ അടിസ്ഥാന യൂണിറ്റ്, പരിണാമത്തിന്റെ തെളിവുകൾ), ഡോ.ഹരികുമാർ (ജീവതന്മാത്രകൾ, എനർജി മെറ്റബോളിസം), ഡോ.സുരേഷ് കുട്ടി (വർഗ്ഗീകരണം ഡാർവിൻ വരെ),  ഡോ. വിഷ്ണുദാസ് (ഫൈലോജനറ്റിക് ട്രീ), ഡോ.ജോർജ്ജ് ഡിക്രൂസ് (പരിണാമസിദ്ധാന്തവും ഡാർവിനും), ഡോ.സ്വരൺ രാമചന്ദ്രൻ ( ഡാർവിന് ശേഷം), ഡോ.പ്രസാദ് അലക്സ് (റസ്സൽ വാലസ് @200), ഡോ.മിഥുൻ സിദ്ധാർത്ഥൻ (മനുഷ്യന്റെ പരിണാമം)  ഡോ.കെ.പി.അരവിന്ദൻ (വംശം, ജാതി, ജെന്റർ എന്നിവയും ബയോളജിയും), നവീൻ, അഞ്ജുഷ സൂകി, ഡോ.ധന്യബാബു, ഡോ.രാമൻകുട്ടി (പരിണാമം പുതിയ ഗവേഷണങ്ങൾ, തെറ്റായ ധാരണകൾ), ഭൂമി ജീവയോഗ്യമായതെങ്ങനെ ? (ഡോ.ബ്രിജേഷ്), ജ്യോതിർജീവശ്ശാസ്ത്രത്തിന് ഒരാമുഖം (പ്രൊഫ.കെ.പാപ്പൂട്ടി) എന്നീ അവതരണങ്ങളാണ് കോഴ്സിൽ ഉള്ളത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജീവശാസ്ത്ര സംഗമം എന്ന പേരിലുള്ള രണ്ടു ദിവസത്തെ ക്യാമ്പും ഇതിന്റെ ഭാഗമായി നടക്കും.

10 ആഴ്ചയിലെ വിഷയക്രമം ചുവടെ

ആഴ്ച്ചയൂണിറ്റ്അവതരണം
ആഴ്ച്ച 1 –ഏപ്രിൽ 1-7കോഴ്സ് ആമുഖം –കോശം – ജീവൻ്റെ അടിസ്ഥാന യൂണിറ്റ്ജീവന്റെ ഉത്പത്തിജീവതന്മാത്രകൾഎനർജി മെറ്റബോളിസംവീഡിയോ ക്ലാസ് : ഡോ.പി.കെ. സുമോദൻ- ഡോ.രതീഷ് കൃഷ്ണൻ -ഡോ. ഹരികുമാരൻ TALK – ഡോ. ധന്യ
ആഴ്ച്ച 2 – ഏപ്രിൽ 8-14ജീവ വൃക്ഷം – വർഗ്ഗീകരണം – സസ്യജന്തുലോകംഫൈലോജനറ്റിക് ട്രീവീഡിയോ ക്ലാസ് :  ഡോ.സി.കെ.വിഷ്ണുദാസ്- ഡോ. സുരേഷ് കുട്ടി
ആഴ്ച്ച 3 – ഏപ്രിൽ 15-21ഡാർവിന് മുൻപുള്ള പരിണാമ ചിന്തകൾ- ഡാർവിൻ വാലസ് സിദ്ധാന്തംവാലസ് @200വീഡിയോ ക്ലാസ് : ഡോ.ജോർജ്ജ് ഡിക്രൂസ് -ഡോ. പ്രസാദ് അലക്സ് ഡോ. റസീന എൻ ആർ 
ആഴ്ച്ച 4 – ഏപ്രിൽ22-28ഡാർവ്വിനുശേഷമുള്ള ബയോളജി, ആധുനിക സിന്തസിസ്വീഡിയോ ക്ലാസ്:ഡോ.സ്വരൺ രാമചന്ദ്രൻ ഡോ. പ്രസാദ് അലക്സ്
ആഴ്ച്ച 5 –  ഏപ്രിൽ 29-മെയ് 5ജനിതകവും ജീനോമികവുംവീഡിയോ ക്ലാസ്: രാജലക്ഷ്മി രഘുനാഥ്ഡോ. കെപി അരവിന്ദൻ-
ആഴ്ച്ച 6 – മെയ് 6-12 പരിണാമത്തിന്റെ തെളിവുകൾവീഡിയോ ക്ലാസ് : പി.കെ.സുമോദൻ 
ആഴ്ച്ച 7 –മെയ് 13 – 19മനുഷ്യപരിണാമംവീഡിയോ ക്ലാസ് : ഡോ.മിഥുൻ സിദ്ധാർത്ഥൻ– 
ആഴ്ച്ച 8 -മെയ് 20 – 26വംശം, ജാതി,ജെന്റർ – എന്നിവയും ബയോളജിയുംവീഡിയോ ക്ലാസ് : ഡോ. കെപി അരവിന്ദൻ 
ആഴ്ച്ച 9 – മെയ് 20 – 26പരിണാമം – തെറ്റായ ധാരണകൾപരിണാമ കൌതുകങ്ങൾ വീഡിയോ ക്ലാസ് :നവീൻ പ്രസാദ്വിജയകുമാർ ബ്ലാത്തൂർ അഞ്ജുഷ സൂകി 
ആഴ്ച്ച 10 – മെയ് 27 – ജൂൺ 2ജീവപരിണാമം പുതിയ ഗവേഷണങ്ങൾവീഡിയോ ക്ലാസ് :നവീൻ പ്രസാദ് -നന്ദന –
ക്യാമ്പ് –  2023 ജൂൺ മാസം )ജീവശാസ്ത്ര സംഗമംകൊച്ചി സർവകലാശാല മറൈൻ ക്യാമ്പസ്, മഹാരാജാസ് കോളേജ് എന്നി സ്ഥാപനങ്ങളുമായി സഹകരിച്ച് 
Happy
Happy
25 %
Sad
Sad
0 %
Excited
Excited
65 %
Sleepy
Sleepy
0 %
Angry
Angry
5 %
Surprise
Surprise
5 %

Leave a Reply

Previous post ആൾട്രൂയിസം അഥവാ അന്യജീവിനുതകി സ്വജീവിതം…
Next post പരിണാമ കോമിക്സ് 3
Close