Read Time:12 Minute

സുമ വിഷ്ണുദാസ്

ഭൗമദിനം തരുന്ന മുന്നറിയിപ്പുകൾ

1970 കളിൽ ഭൂമിക്കായി ഒരു ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് അമേരിക്കൻ കൃസ്ത്യൻ മത പ്രവർത്തകനും ഡോക്ടറുമായ ജോൺമക്കനൽ (Jonn McConnel) ആയിരുന്നു. 1939 ൽ അദ്ദേഹം സുഹൃത്തും കെമിസ്റ്റുമായ അൽബേർട്ട് നോബലുമായിച്ച്ന്ന് ഒരു പ്ലാസ്റിക് ഫാക്ടറി തുടങ്ങി. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ നിരീക്ഷണങ്ങൾ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഇത് കൂടുതൽ കൂടുതൽ പരിസ്ഥിതി വിഷയങ്ങളിലേയ്ക്കും ഭൂമി എന്ന നമ്മുടെ ഗ്രഹത്തെക്കുറിച്ചുമുള്ള കൂടുതൽ ചിന്തകൾ അദ്ദേഹത്തിൽ നിറച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അദ്ദേഹം ‘ബോംബുകളേക്കാൾ പരിസ്ഥിതി പ്രവര്‍ത്തനവും  സ്നേഹവുമാണ് ലോകത്തെ നയിക്കേണ്ടത് ’ എന്ന വിശ്വാസം പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിച്ചു.

ഭൗമദിന പതാകയുമായി ജോൺമക്കനൽ (Jonn McConnel) കടപ്പാട് earthlyissues.

1957 ൽ സ്പുട്നിക് വിക്ഷേപിക്കുമ്പോൾ അദ്ദേഹം അതിനെ ‘Star of hope’ ആയികാണാൻ ശ്രമിക്കുകയും സ്പേയ്സിലെ അന്താരാഷ്ട്ര സഹകരണത്തിനും സമാധാനത്തിനും വേണ്ടി ‘Star of hope organisation’‘ സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം കൂടുതൽ പരിസ്ഥിതി കാര്യങ്ങളിൽ ഇടപെട്ടു വന്നു. മനുഷ്യർക്ക് ഭൂമിയെ സംരക്ഷിക്കാനുള്ള കടപ്പാടുണ്ടെന്നും ഭൂമിയിലെ വിഭവങ്ങൾ എല്ലാവർക്കും ഒരു പോലെ പങ്കുവയ്ക്കേണ്ടതുണ്ടെന്നും വിശ്വസിക്കുകയും കൃസ്ത്യാനികൾക്കിടയിൽ ബൈബിൾ ഉദ്ധരിച്ചു കൊണ്ട്‌ പ്രചരിപ്പിക്കുകയും ചെയ്തു. അക്കാലത്ത് ലൈഫ് മാഗസിനിൽ അച്ചടിച്ചു വന്ന അപ്പോളോ 17 പകർത്തിയ ഭൂമിയുടെ ആദ്യത്തെ ചിത്രം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. ആ ചിത്രമാണ് പിന്നീട് ഭൗമദിനത്തിന്റെ കൊടിയടയാളമായി മാറിയത്.

അപ്പോളോ 17 പകർത്തിയ ഭൂമിയുടെ ആദ്യത്തെ ചിത്രം കടപ്പാട് വിക്കിപീഡിയ

1969 ഒക്ടോബറിൽ നടന്ന യുനെസ്കോയുടെ അന്തർ ദേശീയ സമ്മേളനത്തിൽ ഭൂമിക്കു വേണ്ടി ഒരു അവധി ദിനം വേണമെന്ന നിർദ്ദേശം വച്ചത് ജോൺ മക്കനൻ ആണ്. ഭൂമിയിലെ ജീവനും അതിന്റെ സൗന്ദര്യവും ത്തഘോഷിക്കുന്നതിനും സമാധാനം പ്രചരിപ്പിക്കുന്നതിനും വേണ്ടി ഒരു ദിനം എന്നാണ് അദ്ദേഹം ഇതിനെ നിർവ്വചിച്ചത്. ജീവന്റെ ആധാരമായ പരസ്ഥിതിയുടെ സന്തുലിതാവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി മനുഷ്യനുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും കണ്ണി ചേർക്കുക എന്നതായിരുന്നു ഈ നിർദ്ദേശത്തിന്റെ കാതൽ.

ഈ നിർദ്ദേശത്തിന് നല്ല പിന്തുണ ലഭിക്കുകയും ആയിരത്തി തൊള്ളായിരത്തി എഴുപത് മാർച്ച് ഒന്നിന് സാൻഫ്രാൻസിസ്കോ നഗരത്തിൽ വച്ച് ഭൗമദിന പ്രഖ്യാപനം ഉണ്ടാവുകയും തുടർന്ന് മാർച്ച് 21 ന് ആദ്യത്തെ ഭൗമദിനം ആഘോഷികുകയും ചെയ്തു. മാർച്ച് 21 ഉത്തരാർത്ഥ ഗോളത്തിൽ വസന്തകാലം തുടങ്ങുന്ന ദിവസമാണ്. ഭൂമിയിൽനിന്നും ദൃശ്യമാകുന്ന സൂര്യന്റെ മധ്യഭാഗം ഭൂമധ്യരേഖയ്ക്ക് നേരേ മുകളിൽ വരുന്ന സമയം കൂടിയാണ് ഇത്. അതായത് നിഴലിലാത്ത മുഹൂർത്തം!

1970 ലെ ആദ്യത്തെ ഭൗമദിനം – ഒരു റിപ്പോര്‍ട്ട് കടപ്പാട് earthlyissues.com

1969 ജനുവരി 28 കാലിഫോർണിയയിലെ സാന്താ ബാർബാറ എന്ന തീരത്ത് യൂണിയൻ ഓയിൽ പ്ലാറ്റ്ഫോമിന്റെഒരു എണ്ണക്കിണർപൊട്ടി ഒഴുകി. മുപ്പതുലക്ഷം ഗാലൺ എണ്ണപുറത്തേക്കൊഴുകുകയും പതിനായിരകണക്കിന് കടൽ പക്ഷികളും ഗോൾഫിനുകളും കടലാനകളും കടൽ സിംഹങ്ങളും തുടങ്ങി നിരവധി ജീവികൾ ചത്തൊടുങ്ങി. ഈ ദുരന്തത്തോളുള്ള പ്രതികരണമായി അമേരിക്കയിൽ പരിസ്ഥിതി നിയമങ്ങളും നിയന്ത്രണണങ്ങളും കൊണ്ടുവരണം എന്നാവശ്യപ്പെട്ടും ജനങ്ങളിൽ പരിസ്ഥിതിഅവബോധം സൃഷ്ടിക്കുന്നതിനുമായി പരിസ്ഥിതി പ്രവർത്തകരുടെ നിരവധി കൂട്ടായ്മകൾ രൂപപ്പെട്ടു. 1970 ജനുവരി 28, എണ്ണ കിണർ അപകടത്തിന്റെ ഒന്നാം വാർഷീകദിനത്തിൽ പരിസ്ഥിതി അവകാശദിനം ആഘോഷികുകയും പരിസ്ഥിതി അവകാശപ്രഖ്യാപനം നടക്കുകയും ചെയ്തു. ദേശീയ പരിസ്ഥിതി നയ നിയമത്തിന്റെ കരട് ഉണ്ടായി വരുകയുംചെയ്തു.

ഈ പ്രവർത്തനങ്ങളിൽനിന്നു കൂടി ഊർജ്ജം ഉൾക്കൊണ്ട് ആദ്യ ഭൗമ ദിനാചരണത്തിന്‌ ഒരു മാസത്തിനുശേഷം, രാഷ്ട്രീയപ്രവർത്തകനും പരിസ്ഥിതിപ്രവർത്തകനും അമേരിക്കൻ സെനറ്ററും, ഗവർണറും ആയിരുന്ന ഗേ ലോഡ് ആന്റൺ നെൽസൽ രാജ്യം മുഴുവൻ ഭൂമിയെ പറ്റിയുള്ള ഒരു വിദ്യാഭ്യാസ പരിപാടി നടത്താൻ തീരുമാനിച്ചു.

ഈ പരിപാടിയുടെ ദേശീയ കോഡിനേറ്ററായി ഡെന്നിസ് ഹെയ്സ് എന്ന യുവ പരിസ്ഥിതിപ്രവർത്തകനെ നിയമിക്കുകകയും ചെയ്തു. ഏപ്രിൽ 22 ന് നടന്ന ഈ പരിപാടിയിൽ രണ്ടു കോടിയോളം അമേരിക്കക്കാരാണ് അന്ന് പരിസ്ഥിതി സംരക്ഷണത്തിനായി നിരത്തിലിറങ്ങിയത്. പിന്നീട് ഈ ദിനം അമേരിക്കയിൽ ഭൗമദിനം ആയി ആഘോഷിച്ചു വന്നു.

1990ൽ ഡെന്നിസ്ഹേയ്സ്ന്റെ ഇടപെടലിലൂടെഇത് അന്താ രാഷ്ട്രതലത്തിലേക്ക് വന്നു. ആദ്യഘട്ടത്തിൽ 141 രാജ്യങ്ങൾ ഭൗമദിനം ആ ഘോഷിച്ചു. ഇത് പിന്നീടങ്ങോട്ടു നടന്ന നിരവധി പരിസ്ഥിതി ഇടപെടലുകളുടെ തുടക്കമായി.

1990കളിൽ ഭൗമദിനം പ്രചരിപ്പിക്കുന്നതിനായി രണ്ടു നെറ്റ് വർക്കുകൾ ഉണ്ടായി വന്നു. ഡെന്നിസ് ഹൈയ്സിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട എർത്ത് ഡേ1990 അതിന്റെ ബോർഡിലേക്ക് ഹ്യൂലെറ്റ്പക്കാട് (HP) എന്ന അന്ന് ഏറ്റവും കൂടുതൽ ക്ലോറോഫ്ല്യൂറോ കാർബൺ പുറന്തള്ളിയിരുന്ന കമ്പനിയ്ക്ക് പ്രാതിനിധ്യം കൊടുത്തതിൽ പ്രതിഷേധിച്ചാണ് എർഡ്വേർഡ് ഫ്യൂരിയയുടെ നേതൃത്ത്വത്തിൽ എർത്ത്ഡേ 20 ഫൗണ്ടേഷൻ ഉടലെടുക്കുന്നത്. അവർ ഭൗമദിന സന്ദേശം വ്യാപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിന്നതിനുമായി തദ്ദേശീയമായി താഴേത്തട്ടിൽപ്രവർത്തികുന്ന നിരവധിചെറുസംഘങ്ങളെയും നെറ്റ്വർക്ക് കളെയും ആണ്ഉപയോഗപ്പെടുത്തിയത്.

ഇന്ന് ലോകത്തിൽ 191 രാജ്യങ്ങളിൽഭൗമദിനം ആചരിക്കുന്നു. രണ്ടായിരത്തി പതിനാറിലെ ഭൗമദിനത്തിലാണ് പാരീസ് ഉച്ച കോടിയിൽവച്ച്‌ 120 രാജ്യങ്ങൾ ചരിത്രപരമായ പാരീസ് ഉടമ്പടിയിൽ ഒപ്പു വയ്ക്കുന്നത്. ഇന്ന് ഭൂമിനേരിടുന്ന കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസനിധിയെ മറി കടക്കുന്നതാനായി സ്വയം നിയന്ത്രിച്ചു കൊണ്ടും പരസ്പരം സഹായിച്ചുകൊണ്ടും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജ്ഞനം കുറയ്ക്കാൻ ശ്രമിക്കുമെന്ന  ലോകരാജ്യങ്ങളുടെ പ്രഖ്യാപനമായിരുന്നു പാരീസ് ഉടമ്പടി.

കാലാവസ്ഥാവ്യതിയിനത്തെ ചെറുകുന്നതിനുവേണ്ടിയുള്ള ഈ ഉടമ്പടിയിൽനിന്നാണ് സമീപകാലത്ത്അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പിൻമാറുകയും ലോകത്തെ കടുത്തനിരാശയിലാഴ്ത്തുകയും ചെയ്തത്.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധികുക എന്ന സന്ദേശത്തോടെ 2020 ഭൗമദിനത്തിന്റെഅൻപതാം വാർഷികം ലോകം അടച്ചിട്ടുകൊണ്ട് ആഘോഷിക്കുന്നു. ലോകം ലോക്ഡൗണിൽ ആയിരിക്കുമ്പോൾ, പ്രകൃതിതന്നെ ഒരു ഒരു വൈറസ്സിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുകയാണ്. അമേരിക്കയുടെ സാമ്പത്തീക രംഗത്തിന് കോട്ടംതട്ടുന്ന യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ലെന്നു പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റിന് ആയിരകണക്കിന് മനുഷ്യജീവനുകൾ ബലിനൽകിയശേഷം സ്വയം നിയന്ത്രിക്കേണ്ടി വന്നിരിക്കുന്നു. പലലോകരാജ്യങ്ങളിലും ഏറിയും കുറഞ്ഞും നടപ്പാക്കിയ അടച്ചിടലുകളുടെ ഫലമായി എല്ലാ നഗരങ്ങളിലേയും അന്തരീക്ഷത്തിലെ ഓക്സിജൻ അനുപാതം കൂടിയിരിക്കുന്നു എന്ന കണക്കുകൾ വന്നുകൊണ്ടിരികുന്നു. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായ ഡൽഹിയിലെ വായു മലിനീകരണം 70 ശതമാനത്തോളം കുറഞ്ഞതായി CNN റിപ്പോർട്ട് ചെയ്യുന്നു.  ലോകത്തിലെ ഏറ്റവും മലിനമായ നദികളിലാന്നായ ഗംഗയിൽ 36 ഇടത്ത് നടത്തിയ ജലപരിശോധനാഫലം കാണിക്കുന്നത് 27 ഇടത്ത് കുളിക്കാനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഗുണ നിലവാരത്തിലേക്ക് നദീജലംകഴിഞ്ഞ ഒരു മാസംകൊണ്ട് മാറിയിരികുന്നു എന്നാണ്.

എന്തായാലും ഈ ഭൗമദിനത്തിൽ പ്രഭാഷണങ്ങൾക്കും അധികാരികളുടെ തീരുമാനങ്ങൾകുമപ്പുറം ചിലത് ഭൂമി തന്നെ നമ്മോടു പറയുന്നു.

അത് നിലനിൽക്കുന്ന സാമ്പത്തീകക്രമത്തിനകത്തു നടക്കുന്ന അനിയന്ത്രിതമായ ഉത്പാദനവും വിതരണ ശ്യംഖലകളും കത്തിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളും അവ പുറംതള്ളുന്ന മാലിന്യങ്ങളുമാണ് ഭൂമിയുടെ നിലനിൽപ്പിനുള്ള ഭീഷണി എന്നതു തന്നെയാണ്. ഈ ഭൗമദിനത്തിൽ ഉപഭോഗം കഴിയാവുന്നത്ര കുറച്ചുകൊണ്ട് പ്രാദേശീക സംവിധാനങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് നമ്മുടെ ഭൂമിയുടേയും നമ്മുടെതന്നെയും നിലനിൽപ്പിനായി പ്രവർത്തിക്കും എന്ന് നമുക്കും പ്രതിജ്ഞ ചെയ്യാം.

ഗ്ലോബല്‍ സെല്‍ഫി –2014 ഏപ്രില്‍ 22 ന് ഭൗമദിന പ്രചരണത്തിന്റെ ഭാഗമായി 50,000 പേരുടെ ഫോട്ടോ ഉള്‍പ്പെടുത്തി നാസ തയ്യാറാക്കിയ ഭൂചിത്രം. കടപ്പാട് വിക്കിപീഡിയ

 

Happy
Happy
29 %
Sad
Sad
43 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
14 %
Surprise
Surprise
14 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 22
Next post ഈ ഭൂമിയിങ്ങനെ എത്രനാള്‍?
Close