Read Time:4 Minute

C-SIS-LUCA ഷോർട്ട് വിഡിയോ മത്സരം.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട് കേരളത്തിലെ സ്കൂൾ അധ്യാപകർക്കായി സയൻസ് / ഗണിത വിഷയങ്ങളിൽ ചെറു വിഡിയോ മത്സരം സംഘടിപ്പിക്കുന്നു. 

രജിസ്റ്റർ ചെയ്യാനും വീഡിയോകൾ അപ്ലോഡ് ചെയ്യാനുമുള്ല  അവസാന തിയ്യതി : 2021 മാർച്ച് 10 വരെ നീട്ടി

വിശദാംശങ്ങൾ, നിബന്ധനകൾ

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വിദ്യാഭ്യാസം വലിയൊരു അളവിൽ ഓൺലൈനിലേക്കു മാറുകയുണ്ടായി. ഇതിനായി ധാരാളം ശാസ്ത്ര ലഘുചിത്രങ്ങൾ നമ്മുടെ സ്കൂളുകളിലെ അധ്യാപകർ നിർമിക്കുകയും ചെയ്തു. ഇത്തരം ലഘുചിത്രങ്ങൾ കൂടുതലായി നിർമിക്കപ്പെടുകയും അവയ്ക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുകയും വേണം. ഈ പ്രവർത്തനത്തിന് ഒരു പ്രോത്സാഹനം എന്ന നിലക്കാണ് ഈ വിഡിയോ മത്സരം സംഘടിപ്പിക്കുന്നത്.

എന്തൊക്കെയാണ് മത്സരത്തിന്റെ നിബന്ധനകൾ

  1. ശാസ്ത്രം ഗണിതം എന്ന വിഷയങ്ങളിലെ സ്കൂൾ കരിക്കുലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനകം നിർമിച്ച ലഘുചിത്രങ്ങളാണ് മത്സരത്തിൽ അവതരിപ്പിക്കേണ്ടത്
  2. കേരളത്തിലെ പ്രൈമറി / ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർ നിർമിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്
  3. കേരളത്തിൽ പ്രവർത്തിക്കുന്ന ഏതൊരു അംഗീകൃത സ്കൂളിലേയും ( ടെക്നിക്കൽ, വൊക്കേഷണൽ സ്കൂളുകൾ ഉൾപ്പടെ) അദ്ധ്യാപകർക്ക് ഇതിൽ പങ്കെടുക്കാം.
  4. ലഘു ചിത്രങ്ങളുടെ ദൈർഘ്യം പത്തു മിനിറ്റിൽ കൂടാൻ പാടില്ല
  5. ഭാഷ മലയാളമോ ഇംഗ്ലീഷോ ആവാം
  6. പ്രഗത്ഭരായ ഒരു ജൂറി ആയിരിക്കും വിധി നിർണയം നടത്തുക. ജൂറിയുടെ വിധി അന്തിമമായിരിക്കും
  7. ഓരോ വിഭാഗത്തിലും ( പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി) 25000, 15000, 10000  രൂപയുടെ മൂന്നു സമ്മാനങ്ങൾ വീതം ഉണ്ടാവും. അത് കൂടാതെ ജൂറിയുടെ ശുപാർശ അനുസരിച്ച് 5000 രൂപ വീതം പ്രത്യേക പുരസ്കാരങ്ങൾ ഉണ്ടാവും.
  8. മത്സരത്തിന് സമർപ്പിക്കുന്ന വീഡിയോകളിൽ പകർപ്പവകാശ (കോപ്പിറൈറ്) പ്രശ്നങ്ങൾ ഉണ്ടാകരുത്.
  9. എൻട്രികൾ  അയക്കുന്നവർ C-SlS / LUCA സൈറ്റുകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ രജിസ്റ്റർ ചെയ്യേണ്ടതും നിർദേശങ്ങൾ പാലിച്ച് വിഡിയോ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതുമാണ്. തപാലിൽ ഒന്നും അയക്കേണ്ടതില്ല.
  10. മത്സരത്തിന് സമർപ്പിക്കുന്ന ചിത്രങ്ങൾ വാണിജ്യപരമല്ലാത്ത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി കുസാറ്റിനും ശാസ്ത്ര സാഹിത്യ പരിഷത്തിനും ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കും
  11. സംശയ നിവാരണത്തിനായി [email protected] ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ നമ്പർ : 9188219863, 0484255039
    C-SIS ന്റെ വെബ്സൈറ്റ് : www.c-sis.org/

രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Happy
Happy
33 %
Sad
Sad
33 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യന്‍ ശാസ്ത്രരംഗം: വെല്ലുവിളികളുടെ കാലം
Next post റേച്ചൽ ക്ലർക്കിന്റെ ബ്രെത്ത്റ്റേക്കിംഗ് : ഹൃദയസ്പർശിയായ കോവിഡ് കാലാനുഭവങ്ങൾ
Close