Read Time:22 Minute

2020 മെയ് 8 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
3,911,931
മരണം
270,357

രോഗവിമുക്തരായവര്‍

1,340,265

Last updated : 2020 മെയ് 8 രാവിലെ 7 മണി

2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1292594 76,926 217,250 25,068
സ്പെയിന്‍ 256,855 26,070 163,919 41,332
ഇറ്റലി 215,858 29,958 96,276 39,385
യു. കെ. 206,715 30315 22,605
ഫ്രാൻസ് 174,791 25,987 55027 21,213
ജര്‍മനി 169,430 7,392 139,900 32,891
ബ്രസീല്‍ 135,693 9,188 55,350 1,597
തുര്‍ക്കി 133,721 3,641 82,984 15,000
ഇറാന്‍ 103,135 6,486 82,744 6,485
ചൈന 82885 4,633 77,957
കനഡ 64,922 4,408 28,972 26,636
ബെല്‍ജിയം 51,420 8,415 12980 42,566
നെതര്‍ലാന്റ് 41,774 5,288 14,570
സ്വീഡന്‍ 24,623 3,040 4,971 14,704
മെക്സിക്കോ 27,634 2704 17,781 820
ഇന്ത്യ 56,351 1,889 16,776 984
ആകെ
3,911,931
270,357 1,340,265

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

  • ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കവിഞ്ഞു. രണ്ടര 2.7 ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 13 ലക്ഷം കടന്നു.
  • ഏപ്രിലിൽ ഓരൊ ദിവസവും ശരാശരി 80,000 പേർക്ക് കോവിഡ് 19 രോഗബാധയുണ്ടായതായി ലോകാരോഗ്യ സംഘടന
    യൂറേപ്പിൽ രോഗ ബാധ കുറഞ്ഞു വരുമ്പോൾ ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ രോഗ വ്യാപനം കുത്തനെ കൂടുകയാണെന്നും ഡബ്ല്യ എച്ച് ഒഡയരക്ടർ ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് പറഞ്ഞു
  • അമേരിക്കയില്‍ മാത്രം 12 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിനോടകം കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 76926 അമേരിക്കക്കാരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.
  • യുകെയിൽ കൊറോണ വൈറസ് മരണങ്ങൾ 30,000 കവിഞ്ഞു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറയുന്നു.
  • 177160 കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 0.9% മാത്രം. അതുവരെ മരിച്ചത് 1620 പേര്‍.
  • സ്‌പെയിനിൽ രേഖപ്പെടുത്തുന്ന കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം തുടർച്ചയായ നാലാം ദിവസവും 300 ൽ താഴെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തുന്നത് സ്പെയിനിലാണ്. പത്തുശതമാനത്തിന് മുകളിലാണ് മരണ നിരക്ക്.
  • പാക്കിസ്ഥാനില്‍ ആകെ കേസുകള്‍ 24644 പിന്നിട്ടു. 585 മരണങ്ങള്‍
  • ഫിലിപ്പീൻസിൽ പതിനായിരം കേസുകള്‍. 685മരണങ്ങള്‍.
  • യുഎഇയിൽ ആകെ മരണ സംഖ്യ 165 ആയി.ആകെ രോഗികളുടെ എണ്ണം 16240 ആയി.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 8 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
മഹാരാഷ്ട്ര 17974(+1216)
3301(+207)
694(+43)
ഗുജറാത്ത്
7013(+388)
1709(+209)
425(+29)
ഡല്‍ഹി 5980(+448) 1931(+389)
66(+1)
തമിഴ്നാട് 5409(+580)
1547(+31)
37(+2)
രാജസ്ഥാന്‍
3427(+110)
1889(+150)
99(+6)
മധ്യപ്രദേശ്
3252(+114)
1231(+132)
193(+8)
ഉത്തര്‍ പ്രദേശ്
3071 (+73)
1250(+143)
62(+2)
ആന്ധ്രാപ്രദേശ് 1833(+56) 780(+51)
38(+2)
പഞ്ചാബ്
1644(+118)
149(+14)
28(+1)
പ. ബംഗാള്‍
1548(+92)
296(+31)
151(+7)
തെലങ്കാന 1122(+15) 693(+45)
29
ജമ്മുകശ്മീര്‍ 793(+18)
335(+13)
9(+1)
കര്‍ണാടക
705(+12)
366(+12)
30(+1)
ഹരിയാന
625(+31)
260(+4)
7(+1)
ബീഹാര്‍ 550(+8) 218(+60)
5(+1)
കേരളം
503
474(+5)
3
ഒഡിഷ 219(+14) 62(+1)
2
ചണ്ഡീഗണ്ഢ് 135(+11) 36
0
ഝാര്‍ഗണ്ഢ് 132(+5)
41(+4)
3
ത്രിപുര
88(+24) 2
0
ഉത്തര്‍ഗണ്ഡ് 61 39
1
ചത്തീസ്ഗണ്ഡ്
59
36
0
അസ്സം
54(+8)
35(+2)
1
ഹിമാചല്‍
46(+3)
34
3
ലഡാക്ക് 42
17
0
അന്തമാന്‍
33 32
0
മേഘാലയ
12
10 1
പുതുച്ചേരി 9 6
0
ഗോവ 7 7
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0
നാഗാലാന്റ്
1
0
ആകെ
56351 (+3344)
16776(+1475) 1889(+104)

ഇന്ത്യ

  • രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം 56,000 കടന്നു. ഇന്നലെ മാത്രം 3300 ലേറെ പുതിയ കേസുകള്‍.  മരണം 1800 കടന്നു. 24 മണിക്കൂറിനിടെ 104 മരണങ്ങള്‍.  മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഡൽഹി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളെ കൂടാതെ ബംഗാൾ, പഞ്ചാബ്‌, യുപി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി‌.
  • രാജ്യത്ത് കോവിഡ് വ്യാപനതോത് കൂടുന്നു  രോഗികൾ ഇരട്ടിപ്പിക്കുന്നത് 12 എന്നുള്ളത്11 ദിവസമായി കുറഞ്ഞു.
  • മുംബൈ 24 മണിക്കൂറിനകം 24 മരണം, 680 പുതിയ രോഗബാധിതർ. ധാരാവിയിൽ 50 പുതിയ രോഗബാധിതർ, മൊത്തം 783.
  • ഗുജറാത്തിൽ 388 പുതുതായി രോഗം ബാധിച്ചവർ, 1709 പേർ രോഗമുക്തരായി,425 മരണം.
  • തമിഴ്നാട്ടിൽ 580 പുതിയ രോ​ഗികള്‍. ആകെ രോ​ഗികള്‍ അയ്യായിരം കടന്നു. ഗുജറാത്തിൽ രോ​ഗികള്‍ ഏഴായിരം കടന്നു. മരണം നാനൂറ്‌ കടന്നു.
  • ഇൻഡൊ ടിബറ്റൻ ബോർഡർ പോലിസിൽ പുതുതായി 37 രോഗബാധിതർ ,മൊത്തം 90 ആയി
    ഇൻഡോറിലെ ഗോകുൽദാസ് ആശുപത്രിയിൽ 4 മലയാളി നേഴ്സുമാർക്ക് കോവിഡ്
  • പഞ്ചാബിലും രോഗവ്യാപനം കൂടുന്നു. പുതുതായി 118 രോഗബാധിതർ, ഇന്നലെ ഒരു മരണം.
    ആകെ കോവിഡ് രോഗികൾ – 1644, മരണസംഖ്യ 28
  • മദ്ധ്യപ്രദേശ് വിവരങ്ങൾ കൃത്യമായി പുറത്ത് വിടുന്നില്ലെന്ന പരാതി ഉയരുന്നു.
  • കോവിഡ് 19 വ്യാപനം ജൂൺ ജൂലായ് മാസങ്ങളിൽ പാരമ്യത്തിലെത്താമെന്നും, ജാഗ്രത വേണമെന്നും എയിംസ് ഡയരക്ടർ ഡോ രൺദീപ് ഗുലേറിയ
  • കോവിഡ് ബാധിച്ച് രണ്ട് ബി എസ് എഫ് ജവാന്മാർ മരിച്ചു, 41 പേർക്ക് കൂടി
    വന്നതോടെ 193 ബി എസ് എഫ് ജവാന്മാർ രോഗബാധിതരായി.
  • മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 531
  • മുംബൈയിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ച് മരിച്ചു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു
  • മുംബൈ ആർതർ റോഡ് ജയിലിലെ 72 തടവുകാർക്കും ഏഴും ജീവനക്കാർക്കും കോവിഡ്
  • ആഗ്ര സെന്‍ട്രല്‍ ജയിലിലെ തടവുകാരനും കോവിഡ്‌
  • വെള്ളിയാഴ്‌ച ആറ്‌ രാജ്യത്തുനിന്ന്‌ പ്രവാസികളെ എത്തിക്കും. ദുബായിൽനിന്ന്‌ രണ്ട്‌ വിമാനം ചെന്നൈയിലേക്കും ബഹ്‌റൈനിൽനിന്ന്‌ കൊച്ചിയിലേക്കും റിയാദിൽനിന്ന്‌ കരിപ്പൂരിലേക്കും കുവൈത്തിൽനിന്ന്‌ ഹൈദരാബാദിലേക്കും‌ ക്വാലാലംപുരിൽനിന്ന്‌ മുംബൈയ്‌ക്കും ഓരോ വിമാനം എത്തും.
  • ഇതരസംസ്ഥാനങ്ങളിലേക്കുള്ള പ്രത്യേക തീവണ്ടികൾ റദ്ദാക്കുന്നതിനായുള്ള കർണാടക സർക്കാർ നീക്കത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധമുയർന്നതിനെ തുടർന്ന് പിന്മാറി.
  • സംസ്ഥാനങ്ങൾക്കകത്തും, ഇതര സംസ്ഥാനങ്ങളിലേക്കും സ്ത്രീകളും, കുട്ടികളും അടങ്ങുന്ന പ്രവാസി തൊഴിലാളികൾ വീട്ടു സാമാനങ്ങളും തലയിൽ ചുമന്ന് നടന്ന് പോകുന്നത് ഇന്നലെയും ദൃശ്യമായി

ആർസെനികം ആൽബം എന്ന ഹോമിയോ ഔഷധവും ഗുജറാത്തിലെ കോവിഡും.

  • കോവിഡ് രോഗം ആഗോളപ്രശ്നമാണ്. നമ്മുടെ രാജ്യത്തും വലിയ പ്രശ്നം തന്നെയാണ്. ലോകാരോഗ്യ സംഘടനയും പല ലോകരാഷ്ട്രങ്ങളും വൈറസിനെ കുറിച്ചും, രോഗവ്യാപനം, ചികിത്സ എന്നിവയെക്കുറിച്ചും വിശ്രമമില്ലാതെ പഠിച്ചുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സമിതി ആഗോളതലത്തിൽ വാക്‌സിൻ, ചികിത്സ, ഗവേഷണം എന്നിവയ്ക്കായി നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ്, യൂറോപ്യൻ കമ്മീഷൻ വഴി 740 കോടി യൂറോ ഇതിലേക്കായി കണ്ടെത്തി. ഇതിനുപുറമെ അമേരിക്ക പോലുള്ള രാജ്യങ്ങളും, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളും സ്വന്തം നിലയ്ക്കും പണം നിക്ഷേപിച്ചു പഠനങ്ങളുമായി മുന്നോട്ടു പോകുന്നു. നിക്ഷേപങ്ങളിലേറെയും മരുന്ന് ഗവേഷണത്തിനോ പ്രതിരോധ വാക്സിൻ കണ്ടെത്താനോ ആണ്.
  • എന്നാൽ ഇന്ത്യയിൽ നടക്കുന്ന തമാശ ശ്രദ്ധിക്കുക. ഇന്ത്യയിൽ വ്യാപകമായി ആർസെനികം ആൽബം 30 എന്ന ഔഷധം പ്രതിരോധം വർധിപ്പിക്കാനായി നൽകിവരുന്നു. വാക്സിൻ ഗവേഷണത്തിനായി ആയിരക്കണക്കിന് ഡോളർ ചിലവാക്കുമ്പോഴാണ് ആർസെനികം ആൽബം പ്രചരിപ്പിക്കുന്നത്. ഒന്നോർത്തുനോക്കൂ; ഇവർക്കാർക്കും ഇങ്ങനൊരു മരുന്നിനെക്കുറിച്ചു ധാരണയില്ലെന്നു വരുമോ? ആശയവിനിമയ മേഖല ഇത്രയും വികസിച്ചിരിക്കുന്ന ഇക്കാലത്ത് ഇന്ത്യയിലുള്ള അത്ഭുത മരുന്ന് ലോകശ്രദ്ധ നേടേണ്ടതല്ലേ?
  • ഇനി, അവർക്കാർക്കും ഇതേക്കുറിച്ചു അറിവില്ലെന്നു കരുതുക, നമ്മുടെ ആയുഷ് വകുപ്പിനോ, ഹോമിയോയുടെ കേന്ദ്ര ഗവേഷണ കൗൺസിലിനോ ഇതെടുത്ത് ലോകാരോഗ്യ സംഘടനയുടെ മുന്നിൽ വെയ്ക്കാൻ എന്താണ് തടസ്സം?
  • എന്നാൽ ആവർത്തിച്ച് വരുന്ന പല വൈറസ് രോഗങ്ങളിലും ഫലമുണ്ടായിരുന്നെന്നു വെറുതെ അവകാശപ്പെടുന്നതിനു പകരം എന്തുകൊണ്ട് ഇപ്പോഴെങ്കിലും രജിസ്റ്റർചെയ്ത ഒരു പഠനമെങ്കിലും നടത്തിക്കൂടാ?
  • കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും ആർസനികം ആൽബം നൽകിവരുന്നു. സൗജന്യമായി വിതരണം ചെയ്യുന്ന ഇതിന് സർക്കാർ എത്ര ചിലവാക്കേണ്ടിവരും എന്ന് നോക്കാം. ഒരു യൂണിറ്റിന് വില 80 മുതൽ 120 രൂപവരെ. ഗുജറാത്തിൽ ഇതിനകം ലക്ഷങ്ങൾക്കാണ് സൗജന്യ വിതരണം ചെയ്തിരിക്കുന്നത്. കേരളമുൾപ്പടെ മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ വിതരണം ചെയ്താൽ എത്രകോടി രൂപ സർക്കാർ ചിലവാക്കേണ്ടിവരും? ആർസനികം ദിവ്യ ഔഷധമെന്നു കരുതുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ല.
  • എന്നാൽ രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും, മുൻ നിരയിൽ പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട ഉപകരണങ്ങൾ ലഭ്യമാക്കാനും, പരിശോധനയ്ക്ക് വേണ്ടത്ര കിറ്റുകൾ സംഘടിപ്പിക്കാനും ഇതൊരു താങ്ങായി ഭവിച്ചേനെ. ഒരു സംസ്ഥാനം വെറും 50 ലക്ഷം ആർസെനികം യൂണിറ്റ് വാങ്ങിയാൽ നൂറു രൂപ നിരക്കിൽ 50 കോടി ചിലവാകുന്നു. പിന്നെ വിതരണത്തിനും സംഭരണത്തിനും വരുന്ന ചിലവ്.
  • ഗൗരവമായി കാണേണ്ട ഒരു കാര്യമുണ്ട്. 6000 പേരിൽ നടത്തിയ പഠനത്തിൽ ആർസെനികം കഴിച്ച ആർക്കും കോവിഡ് ബാധിച്ചില്ല എന്നത് തെളിവാണെന്ന് ഗുജറാത്ത് ഹെല്‍ത്ത് സെക്രെട്ടറി പറയുന്നു. ഇത് ശരിയെന്നു കരുതുക. ഇന്നത്തെ കണക്കനുസരിച്ചു ഗുജറാത്തിൽ 5804 രോഗികളുണ്ട്; മരണം 319. മെയ് ഒന്ന് മുതൽ വലിയ വർദ്ധനവാണ് സംസ്ഥാനം രേഖപ്പെടുത്തുന്നത്. ഏപ്രിൽ 10 ആം തിയ്യതി മുതൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞതല്ലേ? എന്തുകൊണ്ട് അടുത്ത വാരം ഇവർക്കെല്ലാം മരുന്ന് കൊടുത്തു സംരക്ഷിച്ചില്ല. അവർക്ക് ദിവ്യ ഔഷധം കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വീഡിയോ പുറത്തുവിട്ട ഉദ്യോഗസ്ഥ കൂടി കുറ്റാരോപിതയാകുന്നില്ലേ?. അത് പോട്ടെ, എന്തുകൊണ്ടാണ്, ഹോമിയോപ്പതി വിദഗ്ദ്‌ഗർ സ്റ്റേറ്റ് ഹെൽത് ഡിപ്പാർട്മെന്റിനെതിരെ അനാസ്ഥ ആരോപിക്കാത്തത്, അറ്റ് ലീസ്റ്റ്, ഒരു അന്വേഷണമെങ്കിലും വേണമെന്നു പറയേണ്ടേ? ശാസ്ത്രാവബോധമുള്ളവർ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

ഈ പ്രചരണത്തില്‍ വിശ്വസിച്ച് ആ മരുന്നും കഴിച്ച് ബ്രയിക് ദ ചയിനും മാസ്ക്കുും ശാരീരിക അകലവുമെല്ലാം വേണ്ടെന്ന് ആരെങ്കിലുമൊക്കെ തീരുമാനിച്ചാല്‍ അത് സൃഷ്ടിക്കാവുന്ന ദുരന്തം ചില്ലറയാവില്ല.  നമ്മള്‍ കോവിഡിനെതിരായ പോരാട്ടത്തിന്റെ പാതിപോലും പിന്നിട്ടില്ല. രാജ്യത്ത് കോവിഡ് പെരുകുകയാണ്. അതിനിടയില്‍ പൂര്‍ണ്ണബോധ്യമുള്ള കാര്യങ്ങളെയേ നാം പ്രത്സാഹിപ്പിക്കാവൂ. അക്കാര്യത്തിലും ജാഗ്രത ആവശ്യമാണ്.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

 

നിരീക്ഷണത്തിലുള്ളവര്‍ 16693
ആശുപത്രി നിരീക്ഷണം 310
ഹോം ഐസൊലേഷന്‍ 16383
Hospitalized on 7-05-2020 131

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
35171 34519 502 150

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 178
177 1
കണ്ണൂര്‍ 118 103 15
ഇടുക്കി 24 23 1
കൊല്ലം 20
17 3
പാലക്കാട് 13 12 1
വയനാട് 7 3 4
പത്തനംതിട്ട 17 17
കോട്ടയം 20 20
മലപ്പുറം 24 23 1
തിരുവനന്തപുരം 17 16 1
എറണാകുളം 22 21 1
കോഴിക്കോട് 24 24
തൃശ്ശൂര്‍ 13 13
ആലപ്പുഴ 5 5
ആകെ 502 474 25 3
  • സംസ്ഥാനത്ത് മെയ്  7ന്  ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മേയ് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്തത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • ംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
  • കോവിഡ്‌ മഹാമാരിയെത്തുടർന്ന്‌ വിദേശത്ത്‌ കുടുങ്ങിയ 9 കൈകുഞ്ഞുങ്ങളടക്കം 363 മലയാളികളെയും വഹിച്ചുള്ള ആദ്യവിമാനങ്ങൾ  നെടുമ്പാശേരിയിലും കരിപ്പൂരിലുമെത്തി. അബുദാബിയിൽനിന്ന്‌ 177 യാത്രക്കാരും നാലു കൈക്കുഞ്ഞുങ്ങളുമായി പറന്ന എയർ ഇന്ത്യ എക്സ്‌പ്രസ്‌ വ്യാഴാഴ്‌ച രാത്രി 10.08 ഓടെ നെടുമ്പാശേരിയിലെത്തി. ദുബായിൽനിന്ന്‌ 177 പേരും അഞ്ച്‌ കുട്ടികളുമായി രാത്രി 10.34 ഓടെ കരിപ്പൂരിലും വിമാനമെത്തി.
  • 180 യാത്രക്കാരുമായി ബഹ്‌റൈനിൽനിന്നുള്ള വിമാനം ഇന്ന് രാത്രി 11.30ന്‌ നെടുമ്പാശേരിയിലെത്തും.

പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. കൊറോണ വൈറസിനെപ്പറ്റിയും അത് പടരുന്ന രീതിയെപ്പറ്റിയും ശാസ്ത്രം ആര്‍ജിച്ച അറിവുകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ കൈകൊണ്ടത്. നിലവിലുണ്ടായിരുന്നതും അടുത്തകാലത്ത് ആര്‍ദ്രം പദ്ധതിയിലൂടെ ശാക്തീകരിക്കപ്പെട്ടതുമായ പൊതു ജനാരോഗ്യ സംവിധാനം അത് വിജയകരമായി നിര്‍വഹിച്ചു. ആരോഗ്യകാര്യത്തില്‍ ശാസ്ത്രത്തെയാണ് അനുസരിക്കേണ്ടതെന്ന ജനങ്ങളുടെ ബോധം അവ വിജയിക്കുന്നതിന് പ്രധാന ഘടകമായി. ഭരണനേതൃത്വത്തിന്റെ കാര്യപ്രാപ്തിയും ചിട്ടയും പ്രാദേശിക ഭരണസംവിധാനത്തിലൂടെ വികേന്ദ്രീകരിച്ച പ്രവര്‍ത്തനവും ഒത്തുചേര്‍ന്നപ്പോള്‍ ഈ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വലിയ മുന്നേറ്റത്തിലേക്ക് കേരളത്തെ നയിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ ജാഗ്രത നൂറ് ശതമാനം പാലിക്കുമെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്.  ജാഗ്രതയോടെ  നമുക്ക് മുന്നോട്ട് നീങ്ങാം.

കേരള ആരോഗ്യ പോര്‍ട്ടല്‍

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് കേരള ആരോഗ്യ പോര്‍ട്ടല്‍ (https://health.kerala.gov.in ). പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദി കൂടിയാണിത്. കൃത്യമായ തീരുമാനവും ആസൂത്രണവുമാണ് കേരള മോഡല്‍ എന്നതുപോലെ ഈ പോര്‍ട്ടലും മറ്റുള്ളവര്‍ക്ക് മാതൃകയാകും.


ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. https://www.deshabhimani.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മൂട്ടരാത്രികൾ
Next post പ്രാചീന ഇന്ത്യ സയൻസിൽ പുലിയായിരുന്നോ ?
Close