Read Time:22 Minute

2020 മെയ് 5 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
3,640,473
മരണം
251,817

രോഗവിമുക്തരായവര്‍

1,192,909

Last updated : 2020 മെയ് 5 രാവിലെ 7 മണി

2000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,209,587 69,468 184,354 22,409
സ്പെയിന്‍ 248301 25,264 151633 41,332
ഇറ്റലി 211,938 29,079 82,879 36,244
യു. കെ. 190,584 28,734 19,026
ഫ്രാൻസ് 169,462 25,201 51,371 16,856
ജര്‍മനി 166,152 6993 137700 30,400
തുര്‍ക്കി 127,659 3,461 68,166 13,886
ബ്രസീല്‍ 107,844 7,328 45,815 1,597
ഇറാന്‍ 98,647 6,277 79,379 6,052
ചൈന 82,880 4,633 77,766
കനഡ 60,616 3,842 25,422 24,359
ബെല്‍ജിയം 50,267 7,924 12,378 38,025
നെതര്‍ലാന്റ് 40,770 5,082 13,768
സ്വീഡന്‍ 22,721 2,769 4,074 11,833
മെക്സിക്കോ 23,471 2,154 13,447 727
ഇൻഡ്യ 46,437 1,566 12,847 802
ആകെ
3,640,473
251,817 1,192,909

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

  • കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3.6 ദശലക്ഷം കവിഞ്ഞു. 251,000 ൽ അധികം ആളുകൾ മരിച്ചു, 1.19 ദശലക്ഷം പേർ സുഖം പ്രാപിച്ചു.

മെല്ലെ മെല്ലെ സാധാരണഗതിയിലേക്കെത്തുകയാണ്

  • അമേരിക്കയിൽ മരണം 69,468 ആയി. രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. അതേസമയം, 1.84 ലക്ഷത്തിലേറെ പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു.
  • കോവിഡ് വ്യാപപനത്തിനു ശേഷമുള്ള സാധാരണ ജീവിതത്തിലേക്ക് ജർമ്മനി നീങ്ങുന്നു, മ്യൂസിയങ്ങളും ഹെയർഡ്രെസ്സറുകളും കർശനമായ സാഹചര്യങ്ങളിൽ വീണ്ടും തുറക്കും പള്ളികൾ ആരാധകർക്കായി തുറക്കുന്നു, കാർ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിക്കുന്നു.വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിൽ ജർമ്മനി മറ്റ് വലിയ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ വിജയിച്ചിട്ടുണ്ട്.
  • കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിൽ ഇറ്റലി യൂറോപ്പിനെ നയിക്കുന്നു. 7 ആഴ്ചത്തെ നിയന്ത്രണ നടപടികൾക്ക് ശേഷം 4.4 ദശലക്ഷത്തിലധികം ഇറ്റലിക്കാർ തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു.

ലോക്ക്ഡൗണുകള്‍

  • റൊമാനിയ പ്രസിഡന്റ് മെയ് 15 മുതൽ ‘സ്റ്റേറ്റ് ഓഫ് അലേർട്ട്’ നടപ്പാക്കും.
  • പകർച്ചവ്യാധിയെത്തുടർന്ന് മെയ് അവസാനം വരെ ജപ്പാൻ സർക്കാർ അടിയന്തരാവസ്ഥ നീട്ടി.
  • ഉക്രെയ്ൻ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൺ മെയ് 22 വരെ നീട്ടിയെങ്കിലും മെയ് 11 മുതൽ ചില നിയന്ത്രണങ്ങൾ ഭാഗികമായി നീക്കാൻ സമ്മതിച്ചു.

വിവിധ രാജ്യങ്ങളില്‍

  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74 പുതിയ മരണങ്ങൾ ഇറാൻ റിപ്പോർട്ട് ചെയ്തു, ആകെ മരണസംഖ്യ 6,277 ആയി.അതേസമയം, രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 98,647 ആണ്.
  • എക്സ്പോ 2020 ദുബായ് ഒരു വർഷത്തേക്ക് മാറ്റിവച്ചു, ഇപ്പോൾ 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കും എന്നാണ് റിപ്പോര്‍ട്ട്.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,581 പുതിയ കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്തു.
  • ബംഗ്ലാദേശിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 10,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിൽ 688 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം 10,143 കേസുകൾ. മരണസംഖ്യ 182 ആയി ഉയർന്നു.
  • ഇന്തോനേഷ്യയിൽ 395 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകൾ 11,587 ആയി. ഇന്തോനേഷ്യയിൽ 19 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ആകെ 864 മരണങ്ങൾ.
  • മെയ് 13 മുതൽ വിവിധ ഘട്ടങ്ങളിലായി സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
  • 16 പുതിയ കൊറോണ വൈറസ് മരണങ്ങളും 262 അധിക കേസുകളും ഫിലിപ്പൈൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.സ്ഥിരീകരിച്ച കേസുകൾ 9,485 ആയി ഉയർന്നപ്പോൾ മൊത്തം മരണസംഖ്യ 623 ആയി.
  • സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച 573 പുതിയ കേസുകൾ സ്ഥിരീകരിച്ചു. നഗരത്തിലെ കേസുകളുടെ എണ്ണം 18,778 ആയി.
  • കോവിഡ് രോഗലക്ഷണമുള്ള എല്ലാവർക്കും പരിശോധന  സൗജന്യമാക്കിയതായി അബുദാബി ആരോഗ്യ വിഭാഗം (ഡിഒഎച്ച്) അറിയിച്ചു.
  • ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 16,191 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 1,810 ആയും ഉയര്‍ന്നു.ഇന്ന് മാത്രം 640 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്വദേശികള്‍ ഉള്‍പ്പെടെ മരണസംഖ്യ 12 ആണ്.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 5 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ടെസ്റ്റുകള്‍ /10 ലക്ഷം ജനസംഖ്യ
മഹാരാഷ്ട്ര 14,541(+1567)
2465(+350)
583(+35) 1498
ഗുജറാത്ത്
5804(+376)
1195(+153)
319(+29)
1400
ഡല്‍ഹി 4898(+349) 1431(+69)
64 3819
തമിഴ്നാട് 3550 (+527)
1409(+30)
31(+1)
2258
രാജസ്ഥാന്‍
3061(+175)
1438(+82)
77(+6)
1885
മധ്യപ്രദേശ്
2942(+105)
856(+58)
165(+9)
717
ഉത്തര്‍ പ്രദേശ്
2766 (+121)
802(+48)
50(+7)
491
ആന്ധ്രാപ്രദേശ് 1650(+67) 524(+36)
33 2981
പ. ബംഗാള്‍
1259(+61)
218(+86)
133(+11)
275
പഞ്ചാബ്
1232(+130)
128(+11)
23(+2)
1028
തെലങ്കാന 1085(+3) 585(+40)
29 547
ജമ്മുകശ്മീര്‍ 726(+25)
303(+16)
8 2311
കര്‍ണാടക
651(+37)
321(+28)
27(+2)
1296
ബീഹാര്‍ 528(+11) 129(+5)
4 272
ഹരിയാന
517(+75)
254(+9)
6(+1)
1506
കേരളം
499
462(+61)
3
988
ഒഡിഷ 169(+7) 60
1 921
ഝാര്‍ഗണ്ഢ് 115
27
3
419
ചണ്ഡീഗണ്ഢ് 102(+5) 21(+3)
1
ഉത്തര്‍ഗണ്ഡ് 60 39
1 773
ചത്തീസ്ഗണ്ഡ്
58(+1)
36
0
779
അസ്സം
43
33
1
409
ലഡാക്ക് 42
17
0
ഹിമാചല്‍
41(+1)
34
2
1082
അന്തമാന്‍
33 32
0
ത്രിപുര
29(+13) 2
0
മേഘാലയ
12
10 1 635
പുതുച്ചേരി 12 6(+1)
0
ഗോവ 7 7
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0
നാഗാലാന്റ്
1
0
ആകെ
46437 (+3656)
12842(+1084) 1566(+103) 802

ഇന്ത്യ

  • മഹാരാഷ്ട്രയിലും ഗുജറാത്തിലും മരണനിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ പകുതിയിലേറെ ഈ രണ്ടുസംസ്ഥാനങ്ങളില്‍ നിന്നാണ്.
  • ദില്ലിയിൽ തീവ്ര ബാധിത മേഖലകളുടെ എണ്ണം 104 ൽ നിന്ന് 90 ആയി. ദില്ലിയില്‍ സശസ്ത്ര സീമ ബലില്‍(SSB) 13 പേർക്ക് കോവിഡ്.
  • ബംഗാളില്‍ 1259 രോഗബാധിതർ. പുതിയ – 61 കേസുകള്‍. 24 മണിക്കൂറിനുള്ളിൽ 11 പേർ മരണപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ബംഗാളിലാണ്(10.56%). രാജ്യത്ത് ഏറ്റവും കുറവ് ടെസ്റ്റുകള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമബംഗാള്‍. ബംഗാളില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകളിലും വിശദാംശങ്ങള്‍ ലഭ്യമല്ല

തമിഴ്നാട്

  • തമിഴ‌്നാട്ടിൽ കോവിഡ‌് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. മാർച്ച‌് ഏഴിനാണ്‌ ആദ്യരോഗം റിപ്പോർട്ട‌് ചെയ‌്തത്‌. ഇപ്പോള്‍ 38 ജില്ലയിൽ 37 ഇടത്തും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌‌. ഏറ്റവും കൂടുതൽ രോഗികളുള്ളത്‌ ചെന്നൈയിലും കോയമ്പത്തൂരുമാണ‌്.
  • ഞായറാഴ‌്ച 527പേർക്ക‌് പുതുതായി കോവിഡ‌് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത‌് ആകെ രോഗികൾ 3550 ആയി. മരണം 31 ആയി.
  • ഇതുവരെ 1,62,970 പേരെ പരിശോധിച്ചു. നിലവിൽ 12 ജില്ല റെഡ് ‌സോണിലും 24 ജില്ല ഓറഞ്ച‌് സോണിലും ഒരു ജില്ല ഗ്രീൻ സോണിലുമാണ‌്.
  • പ്രഭവകേന്ദ്രമായ് കോയമ്പേട‌് ചന്ത – ഏഷ്യയിലെതന്നെ ഏറ്റവും വലിയ ബസ‌് സ‌്റ്റാൻഡും ചന്തയും സ്ഥിതി ചെയ്യുന്ന  കോയമ്പേട‌് മാർക്കറ്റ് ആണ് ചെന്നൈയില്‍ രോ​ഗവ്യാപനകേന്ദ്രം. ഇവിടെനിന്ന്‌  800 പേർ രോ​ഗബാധിതരായി. നഗരത്തിലെ 10 കോളേജ്‌ കൊറോണ വാർഡുകളാക്കി. ചേരിപ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തിത്തുന്നു. ആവടിയിലും ഗിണ്ടിയിലും വാഹനങ്ങളുടെ നീണ്ട നിരയും തിരക്കും അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
  • ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി നാവിക സേനയുടെ 2 കപ്പലുകൾ മാലിദ്വീപിലേക്ക് മെയ് 5 ന് പോകും
  • പല സംസ്ഥാനങ്ങളിലും മദ്യശാലകൾ തുറന്നു, ശാരീരിക അകലം പാലിക്കാതെയാണ് പല ഇടത്തും ആളുകൾ മദ്യം വാങ്ങാനെത്തി
  • ബിഹാറിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ വരുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പറഞ്ഞു
  • പ്രവാസികളെ തിരിച്ചെത്തിക്കാൻ നാവികസേന കപ്പലുകൾ പുറപ്പെട്ടു. കപ്പലുകൾ പ്രവാസികളുമായി എത്തുക കൊച്ചിയിലേക്ക്. ദുബായിലേക്ക് ഒരു കപ്പലും മാലിദ്വീപിലേക്ക് രണ്ട് കപ്പലും പുറപ്പെട്ടു
  • സിങ്കപ്പൂരിലുള്ള 4800 ഇന്ത്യക്കാർ കൊറോണ ബാധിതരായി
  • വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളിൽ പലരുടേയും സ്ഥിതി ദയനീയമാണ്. ലോക് ഡൗൺ വീണ്ടും നീട്ടിയതിനെ തുടർന്ന് സഹിക്കാനാവാതെ പല നഗരങ്ങളിലും തൊഴിലാളികൾ തെരുവിലങ്ങി പ്രതിഷേധിച്ചു. സൂറത്ത് ൽ റോഡിലിറങ്ങിയ .തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. ഗുഡ്ഗാവിൽ നിന്നും ‘മുംബൈയിൽ നിന്നുമൊക്കെ രാജസ്ഥാൻ, യു പി, മദ്ധ്യപ്രദേശ്, ജാർഖണ്ഢിലേക്ക് പോകുന്നവരുടെ നിര പലയിടത്തും ദൃശ്യമായി.1000 -1500 കിലോമീറ്റർ ദൂരത്തേക്ക് ആയിരങ്ങളാണ് നടന്ന് പോകുന്നത് .  ഭക്ഷണമില്ല, പണമില്ല, ലോക്ഡൗൺ തീരുന്നില്ല ഞങ്ങൾ എന്ത് ചെയ്യണം – തൊഴിലാളികൾ ചോദിക്കുന്നു.

മെയ് ഏഴുമുതല്‍ പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കും

  • വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളെ മെയ് ഏഴുമുതല്‍ ഇന്ത്യയിലേക്കെത്തിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.
  • ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണം. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കും.കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയണം.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

 

നിരീക്ഷണത്തിലുള്ളവര്‍ 21,724
ആശുപത്രി നിരീക്ഷണം 372
ഹോം ഐസൊലേഷന്‍ 21,352
Hospitalized on 3-05-2020 62

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
33010 32315 499 196

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 178
175 3
കണ്ണൂര്‍ 118 100 18
ഇടുക്കി 24 22 2
കോട്ടയം 20 5 15
കൊല്ലം 20
3 17
പത്തനംതിട്ട 17 16 1
പാലക്കാട് 13 12 1
വയനാട് 4 3 1
മലപ്പുറം 24 23 1
തിരുവനന്തപുരം 17 16 1
എറണാകുളം 22 21 0 1
കോഴിക്കോട് 24 24 0
തൃശ്ശൂര്‍ 13 13
ആലപ്പുഴ 5 5
ആകെ 499 462 34 3
  • മെയ് 4ന്  സംസ്ഥാനത്ത് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. രോഗമുക്തി നേടിയത് 61 പേര്‍; ഇനി ചികിത്സയിലുള്ളത് 34 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 462
  • കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരും മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കോവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,724 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 33,010 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 32,315 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1846 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
  • വ്യാഴാഴ്ച്ച പ്രവാസികളുമായി എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്
  • അടച്ചുപൂട്ടലിനെ തുടർന്ന്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തുന്നു. ആദ്യദിനമായ തിങ്കളാഴ്‌ച ആറ്‌ അതിർത്തി ചെക്ക്‌ പോസ്‌റ്റുകൾ വഴി എത്തിയത് ആയിരത്തിലേറെപേർ‌. നോർക്കയിൽ രജിസ്‌റ്റർ ചെയ്‌ത 1,70,917 പേരിൽ  28,820 പേരാണ്‌ പാസിന്‌ അപേക്ഷിച്ചത്‌. ഇതിൽ പാസ്‌ ലഭിച്ചവരാണ്‌ ‌ എത്തിയത്‌.

ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ നഷ്ടം

  • കോവിഡ്‌ സൃഷ്ടിച്ച അടച്ചുപൂട്ടലിൽ സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ. സമ്പദ്‌ഘടനയിൽ മൊത്തം മൂല്യവർധനയിൽ ഇക്കാലയളവിൽ 80 ശതമാനത്തിന്റെ കുറവ്‌ കണക്കാക്കി. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ദ്രുതഗതി വിലയിരുത്തലിലാണ്‌ കോവിഡും തുടർന്നുള്ള അടച്ചുപൂട്ടലും കേരള സമ്പദ്‌ഘടനയിൽ ചെലുത്തിയ ആഘാതം വ്യക്തമാക്കിയത്‌. തോട്ടമുൾപ്പെടെ കാർഷിക മേഖലയിലെ മൊത്ത നഷ്ടം 1570.75 കോടിയാണ്‌. നെൽക്കൃഷിയിലിത്‌ 15 കോടിയാണ്‌‌. മത്സ്യമേഖലയ്‌ക്ക്‌ മൊത്ത നഷ്ടം 1371 കോടിയാണ്‌.  വ്യവസായ മേഖലയിൽ ഉൽപ്പാദനമുല്യവർധന നഷ്ടം 8000 കോടി  കവിയുമെന്നാണ്‌ അനുമാനം. പരമ്പരാഗത വ്യവസായത്തിലടക്കം 35.2 ലക്ഷം സാധാരണ തൊഴിലാളികൾക്ക്‌ പൂർണ വരുമാന നഷ്ടവുമുണ്ട്‌. . വിനോദസഞ്ചാര കലണ്ടറിന്റെ മുഖ്യപങ്കും പ്രതിസന്ധിയിലായി. 20,000 കോടി രൂപയാണ്‌ താൽക്കാലിക നഷ്‌ടം. റോഡ്‌ ഗതാഗത മേഖലയിൽ പ്രതിദിന അറ്റവരുമാന നഷ്ടം 241 കോടി കവിയും. ഐടി മേഖലയിൽ പ്രതിദിനം 26,200 തൊഴിൽ നഷ്ടമുണ്ട്‌. അനുബന്ധ പരോക്ഷ തൊഴിൽ നഷ്ടം 80,000 ദിനവും. കെഎസ്‌ഇബിക്ക്‌ 210 കോടിയുടെ വരുമാന നഷ്ടമുണ്ടാകും. വ്യവസായ, വാണിജ്യ, സ്ഥാപന ഉപയോക്താക്കളിൽനിന്നുള്ള വരുമാന കുറവാണിത്‌.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മലയാളികള്‍ തിരികെയെത്തുമ്പോള്‍ പ്രായമായവർക്കും രോഗികൾക്കും പ്രത്യേക ശ്രദ്ധ വേണം

  • ഇവർക്ക്‌ ടെലിമെഡിസിൻ സൗകര്യം ലഭ്യമാക്കണം. ഡോക്ടർമാരുടെ വിവരം ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിക്കണം.
  • ഡോക്ടർക്ക്‌ രോഗിയെ കാണണമെന്ന്‌ തോന്നിയാൽ പിഎച്ച്‌സികൾ വാഹനസൗകര്യം നൽകണം‌. ഓരോ പഞ്ചായത്തിലും ഡോക്ടർ, സ്‌റ്റാഫ്‌ നേഴ്‌സ്‌, പാരാമെഡിക്കൽ സ്‌റ്റാഫ്‌ എന്നിവരടങ്ങിയ മൊബൈൽ ക്ലിനിക് സജ്ജമാക്കണം‌. രോഗബാധിതർക്കും പ്രായമായവർക്കും ബോധവൽക്കരണം നൽകണം.
  • ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്‌മ രൂപീകരിച്ച്‌ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഡോക്ടർമാർക്ക്‌ പ്രത്യേക ചുമതല നൽകണം.
  • സ്വകാര്യ ആശുപത്രി സേവനവും പ്രയോജനപ്പെടുത്തണം. തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന്‌ പ്രാദേശിക മോണിറ്ററിങ്‌ സമിതി ഉറപ്പാക്കണം‌. റസിഡൻസ്‌ അസോസിയേഷൻ പ്രതിനിധി അല്ലെങ്കിൽ നാട്ടുകാരുടെ രണ്ട്‌ പ്രതിനിധി, വാർഡ്‌ മെമ്പർ, കൗൺസിലർ, എസ്‌ഐ, വില്ലേജ്‌ ഓഫീസർ, സന്നദ്ധപ്രവർത്തക പ്രതിനിധി, അങ്കണവാടി ടീച്ചർ, ആശാവർക്കർ, കുടുംബശ്രീ, പെൻഷനേഴ്‌സ്‌ യൂണിയൻ പ്രതിനിധികൾ ഇതിൽ അംഗങ്ങളാകണം.

പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. സംസ്ഥാനത്ത് 84 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.


ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. https://www.deshabhimani.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post ചെങ്കല്ല്, മണൽക്കല്ല്, കരിങ്കല്ല്
Next post കോവിഡും മരണസാധ്യതയും – പുതിയ പഠനങ്ങള്‍
Close