Read Time:20 Minute

2020 ഏപ്രില്‍ 30 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
3,216,353
മരണം
227,894

രോഗവിമുക്തരായവര്‍

999,217

Last updated : 2020 ഏപ്രില്‍ 30 രാവിലെ 7 മണി

1500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,063,351 61,618 147,114 18,513
സ്പെയിന്‍ 236,899 24,275 132,929 30,253
ഇറ്റലി 203,591 27,682 71,252 31,603
ഫ്രാൻസ് 166,420 24,087 48,228 7,103
യു. കെ. 165,221 26,097 12,058
ജര്‍മനി 161,197 6,405 120,400 30,400
തുര്‍ക്കി 117,589 3,081 44,040 11,757
ഇറാന്‍ 93,657 5,957 73,791 5,398
ചൈന 82,858 4,633 77,578
ബ്രസീല്‍ 79,361 5,511 34132 1,597
കനഡ 51,597 2,996 20,327 19,999
ബെല്‍ജിയം 47,859 7,501 11,283 19,563
നെതര്‍ലാന്റ് 38,802 4,711 12,453
സ്വീഡന്‍ 20,302 2,462 1,005 11,833
ഇൻഡ്യ 33,062 1,079 8,437 559
ആകെ
3,216,770
227,906 999,217

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ലോകത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം 3. 21 ദശലക്ഷം കവിഞ്ഞു. മരണം 227000 പിന്നിട്ടു.
  • ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ 24 മണിക്കൂറിനിടെ 2450 പേർ മരിച്ചു.അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. മരണ സംഖ്യ അറുപത്തിനായിരം പിന്നിട്ടു.
  •  വിയത്‌നാമിൽ അമേരിക്ക നടത്തിയ, 20 വർഷം നീണ്ട യുദ്ധത്തിൽ മരിച്ച യുഎസ്‌ സൈനികരുടെ എണ്ണത്തിലധികമായി മൂന്ന്‌ മാസത്തിനിടെ യുഎസിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം. ഏറ്റവുമധികം രോഗബാധയും മരണവുമുണ്ടായ ന്യൂയോർക്കും മറ്റ്‌ അഞ്ച്‌ സംസ്ഥാനങ്ങളുംതമ്മിൽ ആലോചിച്ച്‌ മാത്രം ഇളവുകൾ വരുത്താൻ തീരുമാനിച്ചു.
  • ബ്രിട്ടനിൽ ആശുപത്രികളിലെ കൊവിഡ് മരണ സംഖ്യയിൽ കുറവ് വരുന്നുണ്ടെങ്കിലും പ്രായമായവരെ പരിചരിക്കുന്ന നഴ്സിംഗ് ഹോമുകളിൽ മരണ സംഖ്യ ഉയരുന്നു.ബ്രിട്ടണിൽ 586 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്
  • ബ്രസീൽ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
  • മെയ് 11 മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൺ ക്രമാനുഗതമായി ഒഴിവാക്കുന്നതിനായി ദ്രുത പരിശോധന നടത്തുന്നതുൾപ്പെടെയുള്ള പദ്ധതികൾ ഫ്രാൻസ് പുറത്തിറക്കി.
  • നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 386 വർദ്ധിച്ച് ആകെ മൊത്തം 38,802 കേസുകൾ ആയി. 145 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,711 ആണ്.
  • കൊറോണ വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ വിദേശികൾക്കുള്ള പ്രവേശന നിരോധനം നീട്ടി റഷ്യ. മാർച്ച് പകുതിയോടെ അവതരിപ്പിച്ചതും വ്യാഴാഴ്ച കാലഹരണപ്പെടാൻ പോകുന്നതുമായ വിലക്കാണ് നീട്ടിയത്.
  • സിറിയയില്‍ നവജാത കുഞ്ഞ് കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചു. ജനിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് കുഞ്ഞില്‍ രോഗം കണ്ടെത്തിയത്, ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80 മരണങ്ങൾ ഇറാൻ റിപ്പോർട്ട് ചെയ്തു. ആകെ മരണങ്ങൾ ഇപ്പോൾ 5,957 ആണ്.ഇറാനിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 93,657 ആയി.
  • 325 പുതിയ മരണങ്ങളുമായി സ്‌പെയിനിന്റെ ദൈനംദിന മരണസംഖ്യ കുറച്ചു ഉയർന്നു. മരണസംഖ്യ 24,275 ആയി ഉയർന്നു. കേസുകളുടെ എണ്ണം 236899 ആയി ഉയർന്നു.
  • ഇന്തോനേഷ്യയിൽ 260 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, 11 പേർ കൂടി മരിച്ചു.
  • മെയ് നാലിന് പോളണ്ട് ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും വീണ്ടും തുറക്കുമെന്നും മെയ് ആറിന് പ്രീ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പോളണ്ട് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി പറഞ്ഞു.
  • റഷ്യയിലെ കൊറോണ വൈറസ് കേസുകൾ ഒരു ലക്ഷത്തിനടുത്ത്. കൊറോണ വൈറസിന്റെ 5,841 പുതിയ കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്തു, മൊത്തം കേസ് 99,399 ആണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ച 108 പേർ മരിച്ചതിനെത്തുടർന്ന് ഔദ്യോഗിക മരണസംഖ്യ 972 ആയി.
  • 690 പുതിയ കൊറോണ വൈറസ് കേസുകൾ സിംഗപ്പൂർ സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം കേസുകള് 15,641 ആയി.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് -19 ൽ നിന്ന് 474 പേർ മരിച്ചതായി ബ്രസീൽ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മരണസംഖ്യ 5,511 ആയി.
  • കൊറോണ വൈറസ് ബാധിച്ച 22 പുതിയ കേസുകൾ ചൈന റിപ്പോർട്ട് ചെയ്തു മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഖത്തറിൽ 643 പേർക്ക്കൂടി കോവിഡ്, രോഗബാധിതരുടെ എണ്ണം 12,564 ആയി.രോഗമുക്തി നേടിയവർ 1,243 ആയി.109 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് വിമുക്തരായത്.
  • ബ്രിക്സ് രാഷ്ട്രങ്ങൾ കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി 1500 കോടി ഡോളറിൻ്റെ ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചു. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാഷ്ട്രങ്ങളാണ് ബ്രിക്സിലുള്ളത്

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 28 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 9915(+597)
1593(+205)
432(+32) 128726
ഗുജറാത്ത്
4082(+308)
527(+93)
197(+16)
59488
ഡല്‍ഹി 3439(+125) 1092(+14)
56(+2) 47225
മധ്യപ്രദേശ്
2560(+173)
461(+88)
130(+10)
33837
രാജസ്ഥാന്‍
2438(+74)
814(+44)
55(+3)
97790
തമിഴ്നാട് 2160 (+104)
1210(+82)
27(+2)
109961
ഉത്തര്‍ പ്രദേശ്
2134 (+81)
510(+48)
39(+5)
73716
ആന്ധ്രാപ്രദേശ് 1332(+73) 287(+29)
31 88061
തെലങ്കാന 1016(+7) 409(+35)
25 19278
പ. ബംഗാള്‍
725(+28)
119(+10)
22
14620
ജമ്മുകശ്മീര്‍ 581(+16)
192(+16)
8 18450
കര്‍ണാടക
534+11)
216(+9)
21(+1)
55404
കേരളം
496(+10)
369(+10)
3
24952
ബീഹാര്‍ 403(+37) 64
2 21180
പഞ്ചാബ്
375(+33)
101
19
18670
ഹരിയാന
311(+3)
225(+1)
3
26148
ഒഡിഷ 125(+7) 39(+1)
1 29108
ഝാര്‍ഗണ്ഢ് 107(+2)
19
3
10268
ഉത്തര്‍ഗണ്ഡ് 55(+1) 36(+2)
0 6046
ഹിമാചല്‍
40
25
2
5722
ചത്തീസ്ഗണ്ഡ്
38
34
0
14987
അസ്സം
38
29(+2)
1
9520
ചണ്ഡീഗണ്ഢ് 68(+12) 17
0 1012
അന്തമാന്‍
33 15
0
2848
ലഡാക്ക് 22(+2)
17(+1)
0 1949
മേഘാലയ
12
1 1397
ഗോവ 7 7
0 1871
പുതുച്ചേരി 8 5
0
ത്രിപുര 2 2
3215
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1 662
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 644
ആകെ
33062 (+1702)
8437(+690) 1079(+71) 770764
  • അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി.  ഏപ്രില്‍ 29 ന് 1702 പുതിയ രോ​ഗികള്‍ റിപ്പോർ‌ട്ട്‌ ചെയ്‌തതോടെ ആകെ എണ്ണം 33,062ആയി. രാജ്യത്ത് 71 പേർകൂടി മരിച്ചതോടെ ആകെ മരണം 1079 ആയി.
  • മഹാരാഷ്ട്രയിൽ രോ​ഗികള്‍ പതിനായിരത്തിനോടടുത്തു. ഗുജറാത്തിൽ നാലായിരം കടന്നു.
  • മഹാരാഷ്ട്രയിൽ‌ 598 പുതിയ രോ​ഗികള്‍. ആകെ മരണം 432. ഗുജറാത്തിൽ 308 ഉം മധ്യപ്രദേശിൽ 173ഉം ഡൽഹിയിൽ 206ഉം പുതിയ രോ​ഗികള്‍. ഗുജറാത്തിൽ ചൊവ്വാഴ്‌ച മരിച്ച 20ൽ 19ഉം അഹമ്മദാബാദിലാണ്‌.  ആകെ മരണം 181.
  • ബംഗാളിൽ അടുത്ത ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം കൂടുകയാണ്‌. ഒരാഴ്‌ചയായി ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ രോ​ഗികള്‍ ബംഗാളിലാണ്‌.
  • മുംബൈ, ഡൽഹി, അഹമ്മദാബാദ്‌, ഇൻഡോർ, ചെന്നൈ നഗരങ്ങളിലും രോ​ഗികള്‍ കൂടി‌. ഒരാഴ്‌ചത്തെ 51 ശതമാനം പുതിയ രോ​ഗികളും ഈ നഗരങ്ങളിലാണ്‌. ഏറ്റവും കൂടുതൽ രോ​ഗികളും മരണവും ചൊവ്വാഴ്‌ചയാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 1903 രോ​ഗികള്‍‌. 71 മരണം.
  • ടെസ്റ്റുകളുടെ എണ്ണം കൂടിന്നുണ്ടെങ്കിലും,സാമ്പത്തികസാമൂഹിക പശ്ചാത്തലവും രോഗപരിശേധനാനിര്‍ണയനിരക്കും തമ്മില്‍ ബന്ധമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും നഗരകേന്ദ്രിതമായുള്ള രോഗവിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 സംസ്ഥാനങ്ങളിലെ രോഗവ്യാപനപ്രവണത

രോഗികളുടെ പ്രായം, ലിംഗം അനുസരിച്ചുള്ള വര്‍ഗീകരണം

കടപ്പാട് https://www.covid19india.org/deepdive

 

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 20673
ആശുപത്രി നിരീക്ഷണം 501
ഹോം ഐസൊലേഷന്‍ 20172
Hospitalized on 29-04-2020 84

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസള്‍ട്ട് വരാനുള്ളത്
23980 23277 485 218

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 178(+2)
165 13
കണ്ണൂര്‍ 114 66 48
കോഴിക്കോട് 24 22 2
ഇടുക്കി 24 10 14
എറണാകുളം 24 21 2 1
മലപ്പുറം 23 20 2 1
കോട്ടയം 20 5 15
കൊല്ലം 20 (+6) 5 15
പത്തനംതിട്ട 17 15 2
തിരുവനന്തപുരം 17 14 2 1
പാലക്കാട് 13 7 6
തൃശ്ശൂര്‍ 13 13
ആലപ്പുഴ 5 5
വയനാട് 3
3
ആകെ 495(+10) 369(+10) 123 3
  • സംസ്ഥാനത്ത് ഏപ്രില്‍ 29 ന് 10 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 6 പേര്‍ കൊല്ലം ജില്ലയിലും 2 പേര്‍ വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും നിന്നുള്ളവരാണ്. ഇതില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവന്തപുരം ജില്ലയിലെ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകനാണ്. കൊല്ലം ജില്ലയിലെ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
  • സംസ്ഥാനത്ത് 10 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേരുടേയും പത്തനംതിട്ട ജില്ലയിലെ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 369 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,673 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,172 പേര്‍ വീടുകളിലും 501 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഏപ്രില്‍ 29ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 24,952 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 23,880 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 801 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3101 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 2682 എണ്ണം നെഗറ്റീവ് ആണ്. 391 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധനയിലാണ്. 25 സാമ്പിളുകള്‍ ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരും മൈക്കും

  • ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാതിരിക്കാനുള്ള ജാഗ്രത നാം കര്‍ശനമാക്കണം. കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പരമപ്രധാനമാണ്. അതുപോലെ തന്നെ കൂടുതലായി ജനങ്ങളുമായി ഇടപെടാന്‍ സാധ്യതയുള്ള പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സുരക്ഷയും. ഇന്നലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് കോവിഡ് സ്ഥിതീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. ഒരേ മൈക്ക് , സംസാരിക്കുന്നവരുടെ വായ്ഭാഗവുമായി കൃത്യമായി അകലം പാലിക്കാതെ ഉപയോഗിക്കുന്നത്  പുതിയ സാഹചര്യത്തില്‍ ഒഴിവാക്കണം. ഫീല്‍ഡ് റിപ്പോര്‍ട്ടര്‍മാര്‍ ശാരീരിത അകലം പാലിക്കുകയും മാസ്ക്ക് ധരിക്കുകയും ചെയ്യുന്നതോടൊപ്പം ഇക്കാര്യവും ശ്രദ്ധിക്കണം.

തുപ്പല്ലേ തോറ്റുപോകും ; ബ്രേക്ക്‌ ദി ചെയിൻ രണ്ടാം ഘട്ടം‌

തുപ്പല്ലേ തോറ്റുപോകും’ സന്ദേശവുമായി  ബ്രേക്ക്‌ ദി ചെയിൻ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു.
SMS ഫോര്‍മുലയും 10 കര്‍ശന നിര്‍ദ്ദേശങ്ങളുമാണ് ക്യാമ്പയിന്റെ ഉള്ളടക്കം

കർശനമായി പാലിക്കേണ്ട 10 കാര്യങ്ങൾ

  1. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
  2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
  3. സാമൂഹിക അകലം പാലിക്കുക
  4. മാസ്‌ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വസ്തുക്കൾ വലിച്ചെറിയരുത്
  5. പരമാവധി യാത്രകൾ ഒഴിവാക്കുക
  6. വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്
  7. കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങൾ തൊടരുത്.
  8. പൊതുഇടങ്ങളിൽ തുപ്പരുത്
  9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിർത്തുക
  10. ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക

പുതുതായി 2 ഹോട്ട് സ്‌പോട്ടുകള്‍

പുതുതായി 2 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 102 ആയി.

 

KSSP Health Dialogue ല്‍ ഇന്ന് 7.30 ന് :

കോറോണക്കാലത്ത് സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്താന്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 30 ന് ഡോ.അസ്മ (മഞ്ചേരി മെഡിക്കല്‍ കോളേജ്)  കോറോണക്കാലത്ത് സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്താന്‍ എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Dialogue- Live ഫേസ്ബുക്ക് പേജ്


ഡോ.യുനന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. deshabhimani.com/news/kerala/what-is-community-spread/
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബ്ലാക്ക്ഹോൾ – ഡോ.വി.രാമൻ കുട്ടി
Next post കോവിഡ് നിരീക്ഷണ മൊബൈൽ ആപ്പുമായി ഓസ്‌ട്രേലിയയും 
Close