Read Time:21 Minute

2020 ഏപ്രില്‍ 22 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
2,552,491
മരണം
177,234

രോഗവിമുക്തരായവര്‍

688,430

Last updated : 2020 ഏപ്രില്‍ 22 രാവിലെ 6 മണി

1500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 816,385 45,174 82,693 12,634
സ്പെയിന്‍ 204,178 21,282 82,514 19,896
ഇറ്റലി 183,957 24,648 51,600 23,985
ഫ്രാൻസ് 158,050 20,796 39,181 7,103
ജര്‍മനി 148,291 5,033 95,200 20,629
യു. കെ. 129,044 17337 7,886
തുര്‍ക്കി 95,591 2,259 14,918 8,459
ഇറാന്‍ 84,802 5,297 60,965 4,354
ചൈന 82,758 4,632 77,123
ബ്രസീല്‍ 43,079 2,741 22,991 1,373
ബെല്‍ജിയം 40,956 5,998 9,002 14,419
കനഡ 38,422 1,833 13,143 14,995
നെതര്‍ലാന്റ് 34,134 3,916 250 10,004
സ്വീഡന്‍ 15,322 1,765 550 9,357
ഇൻഡ്യ 20,080 645 3,975 325
ആകെ 2,552,491 177,234 688,430

*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

കോവിഡ് കാലത്തെ ഭൗമദിനം

  • അര നൂറ്റാണ്ടുമുമ്പ്‌ ഈ ദിവസമാണ്‌ ലോകത്തിൽ ആദ്യമായി ഭൗമദിനം ആചരിച്ചത്‌. അമേരിക്കയിലെ കലിഫോർണിയയിലെ സാന്തബാരയിൽ എണ്ണക്കിണർ ചോർച്ചയെത്തുടർന്ന്‌ ആയിരക്കണക്കിനു മത്സ്യങ്ങളും കടൽജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി. ഇതിന്റെ ഫലമായിരുന്നു 1970 ഏപ്രിൽ 22ലെ ആദ്യ ഭൗമദിനാചരണം. അന്ന്‌ ദിനാചരണം അമേരിക്കയിൽമാത്രമായിരുന്നെങ്കിൽ അമ്പതാം വാർഷികം ലോകമെമ്പാടും ആചരിക്കുകയാണ്‌. ഇതിൽനിന്നുതന്നെ ഭൗമദിനത്തിന്റെ പ്രാധാന്യം വ്യക്തമാകും.
  • മനുഷ്യരാശിക്ക്‌ കടുത്ത ഭീഷണി ഉയർത്തി കോവിഡ്‌–- 19 മഹാമാരി സംഹാരതാണ്ഡവം ആടുന്ന ഘട്ടത്തിലാണ്‌ ഇത്തവണത്തെ ഭൗമദിനം. ഇന്ന്‌ ലോകമെങ്ങും ചർച്ചചെയ്യുന്ന കാലാവസ്ഥാമാറ്റം എന്ന വിഷയമാണ്‌ ഈ ദിനാചരണവും മുന്നോട്ടുവയ്‌ക്കുന്ന ആശയം. വൈറസ്‌ ബാധയും കാലാവസ്ഥാമാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചയും ഇന്ന്‌ സജീവമാണ്‌. നാം അധിവസിക്കുന്ന ഭൂമിയെ വരുംതലമുറയ്‌ക്കായി സംരക്ഷിക്കണമെന്ന ആശയമാണ്‌ ഓരോ ഭൗമദിനവും മുന്നോട്ടുവയ്‌ക്കുന്നത്‌. കൊറോണക്കാലത്ത്‌ ശാരീരിക അകലം പാലിക്കണമെന്നതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിക്കും ഈ വർഷത്തെ ദിനാചരണമെന്ന പ്രത്യേകതകൂടിയുണ്ട്‌.
  • വൈറസ്‌ ബാധയുടെ വ്യാപനം തടയുന്നതിനായി അടച്ചുപൂട്ടലാണ്‌ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സ്വീകരിച്ച നടപടി. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന്‌ അടച്ചുപൂട്ടൽ സഹായിച്ചെന്ന കാര്യത്തിൽ സംശയമില്ല. മറ്റൊരർഥത്തിൽ ഭൗമസംരക്ഷണത്തിനുള്ള പ്രാധാന്യം ആവർത്തിച്ച്‌ ഉറപ്പിക്കുകയാണ്‌ കോവിഡ്‌ രോഗം. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണവും  മാനവപുരോഗതിയും ലക്ഷ്യമാക്കിയുള്ള കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളാൻ ഇനിയെങ്കിലും ലോകരാഷ്ട്രങ്ങൾ മുന്നോട്ടുവരുമെന്ന്‌ പ്രതീക്ഷിക്കാം.

വിവിധ രാജ്യങ്ങളിലെ സ്ഥിതിവിവരം

  • ആഗോളതലത്തിൽ, 2.5 ദശലക്ഷം ആളുകൾക്ക് കോവിഡ് രോഗം കണ്ടെത്തി, 1,77,000-ത്തിലധികം പേർ മരിച്ചു. ലോകമാകെ പരിഗണിച്ചാൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്.
  • അമേരിക്കയിൽ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 45, 000 കഴിഞ്ഞു.അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം എട്ടുലക്ഷം കടന്നു. അതേസമയം അമേരിക്കയിൽ ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ്‌ പ്രഖ്യാപിച്ചുതുടങ്ങി. റിപ്പബ്ലിക്കൻ ഗവർണർമാരുള്ള സംസ്ഥാനങ്ങളിലാണ്‌ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച്‌ കടകളും സ്ഥാപനങ്ങളും തുറക്കാൻ നടപടികൾ ആരംഭിച്ചത്‌.
  • യൂറോപ്പിൽ പൊതുവേ പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയുകയാണ്.
  • സ്പെയിനിൽ കൊവിഡ് മരണം 21,282 പിന്നിട്ടു. സ്പെയിനിൽ 204,178 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു.
  • യുകെ കൊറോണ വൈറസ് മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ 40 ശതമാനം കൂടുതലാണ്. യുകെയിൽ 17,337 പേർ മരിച്ചു. 1,29,044 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.
  • ഇറ്റലിയിൽ കഴിഞ്ഞ ദിവസം 20 പേർക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
  • ഫ്രാൻസിൽ 20,796 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
  • നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 34,134 ആയി ഉയർന്നു. 165 പുതിയ മരണങ്ങളോടെ ആകെ മരണങ്ങൾ 3,916 ആണ്.
  • ഇന്തോനേഷ്യയിൽ 375 പുതിയ കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 7,135 കേസുകളും 616 മരണങ്ങളുമുണ്ട്
  • ഫിലിപ്പീൻസിൽ ഒമ്പത് പുതിയ മരണങ്ങളും 140 കേസുകളും കൂടി റിപ്പോർട്ട് ചെയ്യുന്നു. 41 രോഗികൾ കൂടി സുഖം പ്രാപിച്ചു.
  • 11 പുതിയ കൊറോണ വൈറസ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയതു.
  • സൗദിയിൽ പുതുതായി 1147 കോവിഡ് ബാധിതരെ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,631 ആയി.ഇന്ന് മരിച്ച 6 പേർ ഉൾപ്പെടെ 109 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
  • യുഎഇയിൽ കോവിഡ് ബാധിച്ച് 3 പേർ കൂടി മരിച്ചു. പുതുതായി 490 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 46 ഉം രോഗികളുടെ എണ്ണം 7,755 ആയി.
  • പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന രാജ്യങ്ങളുമുണ്ട്. ബലാറസ്, സിംഗപ്പൂർ, സൗദി അറേബ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്.

 

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 22 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 5218(+552)
722(+150)
251(+19) 75738
ഗുജറാത്ത്
2175(+239)
139(+8)
90(+19)
36829
ഡല്‍ഹി 2156(+75) 611(+180)
47 26627
രാജസ്ഥാന്‍
1735 (+159)
274(+69)
26(+1)
61492
തമിഴ്നാട് 1596 (+76)
635(+178)
18(+1)
53045
മധ്യപ്രദേശ്
1552(+67)
148(+10)
80(+4)
29120
ഉത്തര്‍ പ്രദേശ്
1337(+153)
162(+22)
21(+3)
37923
തെലങ്കാന 928(+56) 194(+8)
23 14962
ആന്ധ്രാപ്രദേശ് 757(+35) 96(+4)
22(+2) 35755
കേരളം
426(+19)
307(+16)
2
20252
കര്‍ണാടക
418(+10)
129(+17)
17(+1)
26233
പ. ബംഗാള്‍
392(+53)
73(+7)
15(+3)
6182
ജമ്മുകശ്മീര്‍ 380(+12)
81(+10)
5 9220
ഹരിയാന
255(+4)
147(+6)
3
14562
പഞ്ചാബ് 251 (+6) 49(+11)
16 7355
ബീഹാര്‍ 126(+13) 29(+5)
2 11999
ഒഡിഷ 79(+5) 29(+5)
1 16609
ഉത്തര്‍ഗണ്ഡ് 46(+2) 19(+1)
0 4061
ഝാര്‍ഗണ്ഢ് 46
4 2
5508
ഹിമാചല്‍
39
16
2
3341
ചത്തീസ്ഗണ്ഡ്
36
25
0
7601
അസ്സം
35
19(+2)
1
5514
ചണ്ഡീഗണ്ഢ് 27(+1) 14
0 430
ലഡാക്ക് 18
14
0 991
അന്തമാന്‍
17(+1)
11 0 1403
മേഘാലയ
12(+1)
1
ഗോവ 7 5
0 826
പുതുച്ചേരി 7 1
0
മേഘാലയ
12
1
766
ത്രിപുര 2 1
1 762
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1 206
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 404
ആകെ
20080 (+1370)
3975 (+702) 645(+53) 4,47,812
ഇന്ത്യ – അവലോകനം
  • ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നു.
    രോഗമുക്തി നിരക്ക് 17.5%

    രാജ്യത്തെ മൊത്തം കേസുകളിലെ കാല്‍ഭാഗവും മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 500 ലധികം പുതിയ കേസുകള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ മരണം 250 കടന്നു.

  • ഗുജറാത്തില്‍ ഇന്നലെ മാത്രം 239 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 19 വീധം മരണം ഇന്നലെ മാത്രം നടന്നു.
  • ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്മ തെറാപ്പി ചികിത്സ വിജയം
  • ബംഗാളിൽ കേന്ദ്രസംഘത്തെ സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചു
  • റാപ്പിഡ്‌ കിറ്റ്‌ ഉപയോഗിച്ചുള്ള കോവിഡ്‌ പരിശോധന രണ്ടുദിവസത്തേക്ക്‌ നിർത്തിവയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഐസിഎംആറിന്റെ നിർദേശം. പരിശോധനാഫലങ്ങളിൽ വ്യാപകമായി തെറ്റ്‌ വരുന്നെന്ന്‌ മൂന്ന്‌ സംസ്ഥാനങ്ങൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

ആരോഗ്യ പ്രവര്‍ത്തകരോടുള്ള സമീപനം

  • ലോകം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പൊരുതുന്ന സമയത്ത് തമിഴ്‌നാട്ടില്‍ നിന്നും വന്ന ഒരു വാര്‍ത്ത മനുഷ്യമനസാക്ഷിയെ വല്ലാതെ വേദനിപ്പിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ച ചെന്നൈ സ്വദേശി ന്യൂറോസർജൻ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃദദേഹം സംസ്കരിക്കുന്നതിനായി ചെന്നൈ കോർപ്പറേഷൻ ശ്‌മശാനത്തിലെത്തിച്ചപ്പോൾ തടയാൻ എത്തിയത് വലിയൊരു ആൾക്കൂട്ടമായിരുന്നു. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നിട്ടു പോലും സംസ്കാര സ്ഥലം അണ്ണാ നഗറിലെ ശ്മശാനത്തിലേക്ക് മാറ്റേണ്ടിവന്നു. അവിടെയും എതിർപ്പുമായി ആൾക്കാർ. ആംബുലൻസ് ഡ്രൈവർക്കടക്കം പരിക്കേറ്റു. പകരം ആളെ കിട്ടാത്തതിനാൽ ഒടുവിൽ ആംബുലൻസ് ഓടിച്ചത് മരിച്ച ഡോക്ടറുടെ സഹപ്രവർത്തകനായിരുന്ന ആർത്രോസ്കോപിക് സർജൻ ഡോ. പ്രദീപ് കുമാർ. അവസാനം പോലീസ് ബന്ധവസിൽ രാത്രി ഒന്നരയോടെ മൃതശരീരം സംസ്കരിച്ചു. ഇതിനായി കുഴിയെടുത്തത് പോലും സഹപ്രവർത്തകർ. വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്ന മൃതദേഹത്തിൽ നിന്നും അസുഖം പകരാനുള്ള സാധ്യത വളരെ വളരെ കുറവാണ്, തീരെയില്ല എന്ന് തന്നെ പറയാം.
  • ആരോഗ്യ പ്രവർത്തകർക്ക് സമൂഹം നൽകുന്ന സന്ദേശം വളരെ മോശമാണ്. പലപ്പോഴും വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയർ മാസ്ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടർമാരും നേഴ്സുമാരും ശുചീകരണ തൊഴിലാളികളും ലാബ് ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ? എന്നിട്ടവസാനം അവർക്ക് ലഭിക്കുന്നതെന്താണ് ?
  • വാടകവീട്ടിൽ നിന്നും താമസം മാറണം എന്ന് കേട്ട ആരോഗ്യ പ്രവർത്തകർ കേരളത്തിൽ തന്നെ ധാരാളമുണ്ട്. വീട്ടുടമയുമായി ഇത്രയും നാളും ഉണ്ടായിരുന്ന നല്ല ബന്ധം മൂലം പലരും പുറത്തു പറയുന്നു പോലുമില്ല. അങ്ങനെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് താമസം മാറ്റിയ ഡോക്ടർമാർ പോലുമുണ്ട്. തീയിലേക്ക് പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്ക് വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ. കൊറോണ വൈറസിനെതിരെ അവർ പലപ്പോഴും നിരായുധരുമാണ്.
  • ലഭ്യമായ സൗകര്യങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടും സയൻസിന്റെ വളർച്ചയുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടും ലഭ്യമായ അറിവിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടും രോഗീ പരിചരണം എന്ന തൊഴിൽ ചെയ്യുന്ന വെറും ഒരു പ്രൊഫഷണൽ ആയ മനുഷ്യൻ മാത്രമാണ് ആരോഗ്യപ്രവർത്തകൻ എന്ന് സമൂഹം തിരിച്ചറിയണം. ആരോഗ്യ പ്രവർത്തകരും നിങ്ങളെപ്പോലുള്ള മനുഷ്യർ തന്നെയാണ് എന്നെങ്കിലും സമൂഹം മനസ്സിലാക്കണം.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 36667
ആശുപത്രി നിരീക്ഷണം 332
ഹോം ഐസൊലേഷന്‍ 36335
Hospitalized on 21-04-2020 102

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് ഫലമറിയാനുള്ളവ
19756 19074 408 274

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 172(+3)
146 26
കണ്ണൂര്‍ 102(+10) 48 54
എറണാകുളം 24 20 3 1
മലപ്പുറം 21(+1) 14 7
കോഴിക്കോട് 20
13 7
പത്തനംതിട്ട 17 11 6
തിരുവനന്തപുരം 14 12 1 1
തൃശ്ശൂര്‍ 13 12 1
ഇടുക്കി 10 10
കൊല്ലം 10(+1) 4 6
പാലക്കാട് 12(+4) 6 6
ആലപ്പുഴ 5 5 0
വയനാട് 3
2
കോട്ടയം 3 3
ആകെ 426 307 117 2
  • സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്.
  • ദിവസങ്ങൾക്കു ശേഷം, ആ ഗ്രാഫ് വീണ്ടും ഉയർന്നു, ദിവസം തോറും കേരളത്തിൽ പുതുതായി കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിന്റെ ഗ്രാഫ്. ഒരാശ്വാസമുണ്ട്, സമ്പർക്കത്തിലൂടെ രോഗം പകർന്ന ഒരാളേയുള്ളൂ ഇക്കൂട്ടത്തിൽ.
  • ഇതില്‍ 13 പേര്‍ വിദേശത്തു നിന്നും 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേരും ദുബായില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയിലുള്ള ഒരാള്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. പാലക്കാട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍, പാലക്കാട് ജില്ലയിലുള്ള ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • സംസ്ഥാനത്ത് 16 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയിലെ 7 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടേയും (ഒരാള്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്നത്) കോഴിക്കോട് ജില്ലയിലെ 4 പേരുടേയും (2 കണ്ണൂര്‍ സ്വദേശികള്‍) തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 307 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 117 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 102 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,252 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,449 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ജാഗ്രത കൈവിടരുത്

  • അപകട സാധ്യത ഒഴിഞ്ഞു പോയിട്ടില്ല. ഇപ്പോൾ നൽകിയിട്ടുള്ള ഇളവുകൾ ജനങ്ങൾ ദുരുപയോഗിക്കരുത്. അത്യാവശ്യം പുറത്തിറങ്ങേണ്ടവർ മാത്രമേ ഇറങ്ങാവൂ. പത്തനംതിട്ടയിൽ ആദ്യ കോവിഡ് ക്ലസ്റ്ററിൽ പെട്ട 62 വയസ്സുകാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. മാർച്ച് എട്ടിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 31 ദിവസമായി ഇവർ പോസിറ്റീവായി തുടരുന്നു. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നു തെളിയിക്കുന്ന വസ്തുതകളാണ് ഇതൊക്കെ. അതുകൊണ്ടാണ് ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുത്.

കാലാവസ്ഥാ വ്യതിയാനം – ജീവജാലങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 21 ന് ഡോ. എസ്. അഭിലാഷ് (കൊച്ചി സര്‍വകലാശാല) കാലാവസ്ഥാ വ്യതിയാനം – ജീവജാലങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP  Dialogue- Live ഫേസ്ബുക്ക് പേജ്


ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  8. Infoclinic – Daily Review2
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 21
Next post ഭൗമദിനം തരുന്ന മുന്നറിയിപ്പുകൾ
Close