Read Time:18 Minute

2020 ഏപ്രില്‍ 21 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
24,75,440
മരണം
1,70,069

രോഗവിമുക്തരായവര്‍

6,45,200

Last updated : 2020 ഏപ്രില്‍ 21 രാവിലെ 6 മണി

1500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 789,383 42,303 71832 12075
സ്പെയിന്‍ 200,210 20,852 80,587 19,896
ഇറ്റലി 181,228 24,114 48,877 23,122
ഫ്രാൻസ് 155,383 20,265 37,409 7,103
ജര്‍മനി 146,777 4,802 91,500 20,629
യു. കെ. 124,743 16,509 7,386
തുര്‍ക്കി 90,980 2140 13,430 7,991
ഇറാന്‍ 83,505 5,209 59,273 4,203
ചൈന 82,747 4,632 77,084
ബ്രസീല്‍ 40,581 2,575 22,130 296
ബെല്‍ജിയം 39,983 5,828 8,895 13,969
കനഡ 36,670 1,680 12,197 14555
നെതര്‍ലാന്റ് 33405 3,751 250 10,004
സ്വീഡന്‍ 14,771 1,580 550 7,387
ഇൻഡ്യ 18,539 592 3,273 291
ആകെ 2,475,440 1,70,069 645,200

*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ആഗോളതലത്തിൽ, 2.4 ദശലക്ഷം ആളുകൾക്ക് കോവിഡ് രോഗം കണ്ടെത്തി, 170,000-ത്തിലധികം പേർ മരിച്ചു. ഏകദേശം 645,000 ആളുകൾ സുഖം പ്രാപിച്ചു.
  • യുഎസിൽ 42,000 ൽ അധികം ആളുകൾ മരിച്ചു, 789,000ത്തോളം കേസുകൾ സ്ഥിരീകരിച്ചു.അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ നഴ്സിങ് ഹോമുകളിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000–ന് മേലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
  • ബ്രിട്ടനിൽ മരണനിരക്ക് കുറഞ്ഞു വരുന്നു. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 596 പേരാണ്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 16,509 ആയി.124,743 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
  • നെതർലാന്റിൽ 67 പുതിയ മരണങ്ങളും 750 കേസുകളും റിപ്പോർട്ട് ചെയ്തു.ആകെ മരണം ഇപ്പോൾ 3,751 ആണ്. മൊത്തം കേസുകളുടെ എണ്ണം 33405 ആയി ഉയർന്നു.
  • റഷ്യയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 47,000 കവിഞ്ഞു. മരണസംഖ്യ 405 ആണ്.
  • സ്വിസ് ആകെ കേസുകൾ 27,944 ആയി ഉയർന്നു.കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ 1,142 ആയി.
  • ഇറാനിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,209 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 91 പേർ മരിച്ചു. ആകെ കേസുകൾ 83,505 ആയി.
  • ഇന്തോനേഷ്യയിൽ 185 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 6,760 ആയി. എട്ട് പുതിയ മരണങ്ങളുണ്ടായി. മൊത്തം മരണസംഖ്യ 590 ആയി.
  • മലേഷ്യ 36 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു, പുതിയ മരണങ്ങളൊന്നുമില്ല
  • സ്‌പെയിനിൽ സ്ഥിരീകരിച്ച കേസുകൾ 200,000 കവിഞ്ഞു,മരണസംഖ്യ 20,852 ആയി ഉയർന്നു.
  • ഫിലിപ്പീൻസിൽ 19 പുതിയ മരണങ്ങളും 200 കേസുകളും കൂടി രേഖപ്പെടുത്തി.41 രോഗികൾ കൂടി സുഖം പ്രാപിച്ചു
  • സിംഗപ്പൂരിൽ 1,426 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ്, മൊത്തം കേസുകൾ 8,014 ആയി.
  • തായ്‌ലൻഡിൽ 27 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ കേസുകൾ 2,792 ആണ്‌. തുടർച്ചയായ മൂന്നാം ദിവസവും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തായ്‌ലൻഡിൽ ആകെ 47 മരണങ്ങളുണ്ടായി, 1,999 രോഗികൾ സുഖം പ്രാപിച്ചു.
  • ദക്ഷിണ കൊറിയയിൽ 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു – ഏഴ് വിദേശത്ത് നിന്ന് – ആകെ 10,674 കേസുകൾ.
  • ലാറ്റിനമേരിക്കയിൽ കൊവിഡ് ബാധ ഒരു ലക്ഷം കടന്നു. ബ്രസീലിന് ശേഷം കൊവിഡ് കൂടുതൽ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേർക്കാണ് പെറുവിൽ കൊവിഡ് സ്ഥിരീകരിച്ചത്.. 500 ലധികം പേർ മരിച്ചു.
  • പോളണ്ടിൽ ഇളവുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം കൂടി. 24 മണിക്കൂറിനിടെ 545 പേർക്ക് രോഗം സ്ഥിരീകരിച്ചു.
  • ഖത്തറില്‍ ഒരു കോവിഡ് 19 മരണം കൂടി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഒൻപതായി. രോഗബാധിതര്‍ 6,015. സുഖം പ്രാപിച്ചവര്‍ 555.

ടെസ്റ്റുകളുടെ പ്രാധാന്യം

  • കൊവിഡ് നിർണയ പരിശോധനകളുടെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ ഭീമമായ അന്തരമുണ്ട്. ഇസ്രയേൽ, ദശലക്ഷം ജനങ്ങളിൽ 27763 ടെസ്റ്റുകൾ നടത്തിയപ്പോൾ, ഇന്ത്യ നടത്തിയത്, 291 ടെസ്റ്റുകളാണ്. ഇവയാണ് ഈ ഗ്രൂപ്പിൽ (ജനസംഖ്യാനുപാതികമായി) ഏറ്റവും കൂടുതലും കുറവും ടെസ്റ്റുകൾ നടത്തിയ രാജ്യങ്ങൾ. ഈ ഗ്രൂപ്പിൽ (ജനസംഖ്യാനുപാതികമായി) ഏറ്റവും കുറവ് രോഗികളുള്ളതും ഇന്ത്യയിലാണ്. ടെസ്റ്റുകൾക്ക് ആനുപാതികമായൊന്നുമല്ല രോഗികളുണ്ടാകുന്നത്. പക്ഷേ, നമുക്ക് ഇനിയും ടെസ്റ്റുകൾ നടത്താനുണ്ട്.
  • പതിനായിരത്തിലധികം കൊവിഡ്19 രോഗികളെ കണ്ടെത്തിയ രാജ്യങ്ങളിലെ ടെസ്റ്റുകളുടെ എണ്ണവും രോഗികളുടെ എണ്ണവും (ജനസംഖ്യാനുപാതികമായി ചിത്രീകരിച്ചിരിക്കുന്നത് നോക്കൂ.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

ഇന്ത്യ – അവലോകനം

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 21 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 4666(+466)
572(+65)
232(+9) 71321
ഡല്‍ഹി 2081(+78) 431(+141)
47(+2) 25900
ഗുജറാത്ത്
1939(+196)
131(+26)
71(+8)
29104
രാജസ്ഥാന്‍
1576 (+98)
205
25(+2)
57290
തമിഴ്നാട് 1520 (+43)
457(+46)
17(+2)
46985
മധ്യപ്രദേശ്
1485(+78)
138(+7)
76(+4)
27661
ഉത്തര്‍ പ്രദേശ്
1184(+84)
140(+13)
18(+1)
34326
തെലങ്കാന 872(+14) 186
23(+2) 14962
ആന്ധ്രാപ്രദേശ് 722(+75) 92(+27)
20(+3) 30733
കര്‍ണാടക
408(+18)
112(+1)
16
23460
കേരളം 407 (+6) 291(+21)
2 19756
ജമ്മുകശ്മീര്‍ 368(+14)
71(+15)
5 8612
പശ്ചിമ ബംഗാള്‍ 339 (+29)
66(+4)
12 5469
ഹരിയാന 251(+1) 141(+37)
3
13984
പഞ്ചാബ് 245 (+1) 38(+1)
16 6697
ബീഹാര്‍ 113(+17) 42
2 11319
ഒഡിഷ 74(+13) 24
1 12372
ഉത്തര്‍ഗണ്ഡ് 46(+2) 18(+7)
0 3677
ഝാര്‍ഗണ്ഢ് 42(+1)
16 2
4775
ഹിമാചല്‍
39
16
2
2892
ചത്തീസ്ഗണ്ഡ്
36
25
0
6675
അസ്സം
35
19(+2)
1
5112
ചണ്ഡീഗണ്ഢ് 26 14(+1)
0 430
ലഡാക്ക് 18
14
0 991
അന്തമാന്‍
16(+1)
11 0 1403
ഗോവ 7 5
0 826
പുതുച്ചേരി 7 1
0
മേഘാലയ
11
1
766
ത്രിപുര 2 1
1 762
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1 206
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 404
ആകെ
15722 (+1370)
2463 (+273) 521(+35) 383985
  • കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ ഒരുഘട്ടത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിന്ന കേരളം ഇപ്പോള്‍ രോഗവ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറി.  രോ​ഗികളുടെ എണ്ണം ഏറ്റവും മന്ദ​ഗതിയില്‍ ഇരട്ടിക്കുന്ന സംസ്ഥാനം നിലവിൽ കേരളമാണ്
  • ഏപ്രിൽ 13 മുതൽ 19 വരെ കേരളത്തിൽ രോ​ഗികള്‍ ഇരട്ടിയാകുന്ന തോത്‌ 72.2 ദിവസമാണ്‌. ​​ദേശീയതലത്തില്‍ രോ​ഗികള്‍ ഏഴരദിവസംകൊണ്ട് ഇരട്ടിയാകുമ്പോഴാണിത്.
  • കേരളം കഴിഞ്ഞാൽ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ഒഡിഷയാണ്‌. 39.8 ദിവസംകൊണ്ടാണ് ഒഡിഷയില്‍ രോ​ഗം ഇരട്ടിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു നിൽക്കുന്ന സംസ്ഥാനങ്ങൾ: ഡൽഹി –- എട്ടര ദിവസം, കർണാടകം- 9.2 ദിവസം, തെലങ്കാന–- 9.4 ദിവസം, ആന്ധ്ര–10.6, ജമ്മു കശ്‌മീർ– 11.5, പഞ്ചാബ്‌- 13.1, ഛത്തിസ്‌ഗഢ്‌–- 13.3, തമിഴ്‌നാട്‌- 14, ബിഹാർ- 16.4. കേസുകൾ ഇരട്ടിയാകാൻ 20 ദിവസത്തിൽ കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനങ്ങൾ: അൻഡമാൻ–- 20.1, ഹരിയാന–- 21, ഹിമാചൽ–- 24.5, ചണ്ഡീഗഢ്‌– 25.4, അസം– 25.8, ഉത്തരാഖണ്ഡ്‌– 26.6, ലഡാക്ക്‌- 26.6.
  • രണ്ടാഴ്‌ചയായി കോവിഡ് റിപ്പോർട്ടുചെയ്യാത്ത ജില്ലകളുടെ എണ്ണം 59 ആയി. മാഹിക്കും കുടകിനുംപുറമെ ഉത്തരാഗണ്ഡിലെ പൗരിഗഡ്‌വാൾ ജില്ലയിലും 28 ദിവസമായി രോ​ഗമില്ല. എല്ലാ രോഗികളും ആശുപത്രി വിട്ടതോടെ ഗോവ കോവിഡ്‌ മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മണിപ്പുരിലും നിലവിൽ കോവിഡ്‌ ഇല്ല.

കേരളം

കടപ്പാട് : covid19kerala.info

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് ഫലമറിയാനുള്ളവ
19756 19074 408 274

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 169
142 27
കണ്ണൂര്‍ 92(+6) 41 51
എറണാകുളം 24 20 3 1
കോഴിക്കോട് 20 9 11
മലപ്പുറം 20
14 6
പത്തനംതിട്ട 17 11 6
തിരുവനന്തപുരം 14 11 2 1
തൃശ്ശൂര്‍ 13 12 1
ഇടുക്കി 10 10
കൊല്ലം 9 4 5
പാലക്കാട് 8 6 2
ആലപ്പുഴ 5 5 0
വയനാട് 3
2
കോട്ടയം 3 3
ആകെ 407 291 114 2
  • സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 6 പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ 4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • സംസ്ഥാനത്ത് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 291 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 114 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

NIV -യ്ക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം

സംസ്ഥാന സർക്കാറിൻ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിച്ചു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലോക വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. ഇതുവഴി ലോക നെറ്റ് വര്‍ക്കിന്‍റെ 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗനിര്‍ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ കേരളത്തിന് അവസരം ലഭിക്കും.

ആശുപത്രിയിൽ പോകുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ ആശുപത്രിയിൽ പോകുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • അത്യാവശ്വമെങ്കിൽ മാത്രമേ ആശുപത്രിയിലേക്ക് പോകാവു.
  • കഴിയുന്നതും ഡോക്ടറെ മുൻകൂട്ടി അറിയിച്ച് അനുവദിക്കുന്ന സമയത്ത് നിർദ്ദേശങ്ങൾ പാലിച്ച് മാത്രം ആശുപത്രി സന്ദർശിക്കുക.
  • നിർബന്ധമായും മാസ്ക് ധരിക്കുക
  • ആശുപത്രിയിലെ ഫർണിച്ചറുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയിൽ സ്പർശിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക
  • മുഖത്ത് കൈകൾ കൊണ്ട് സ്പർശിക്കരുത്.
  • ആശുപത്രിയിൽ കയറുമ്പോഴും തിരികെ പോകുമ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ ഹാൻഡ് സാനിറ്റൈസ ർ ഉപയോഗിക്കുകയോ ചെയ്യുക.
  • ആശുപത്രിയിലേക്ക് കുട്ടികളുമായിട്ടാണ് പോകുന്നതെങ്കിൽ കുട്ടികളെ മറ്റുള്ളവരിലേക്ക് കൈമാറാതിരിക്കുക.
  • ആശുപത്രിയിൽ ക്യൂ നിൽക്കേണ്ടി വന്നാൽ ശാരീരിക അകലം കൃത്യമായി പാലിക്കണം.
  • ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആശുപത്രിയിൽ നിന്നും തിരികെ പോകുക.
  • ആശുപത്രിയിലെ ബാത്ത് റൂം ഉപയോഗിക്കേണ്ടി വന്നാൽ ബാത്ത് റൂമിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാൻഡ് സാനിറ്റൈസ ർ ഉപയോഗിക്കുകയോ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയോ ചെയ്യുക.
  • ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തി കുളിച്ചതിനു ശേഷം മാത്രം മറ്റ് കാര്യങ്ങളിൽ ഏർപ്പെടുക.
  • രോഗി സന്ദർശനം പൂർണ്ണമായി ഒഴിവാക്കുക

ആശുപത്രികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • ഡോക്ടറെ കാണുന്നതിനു് മുൻകുട്ടി സമയം അനുവദിച്ച് നൽകുന്നതിനുള്ള സൗകര്യം ഒരുക്കുക.
  • റിസപ്ഷൻ, ഒ.പി ,ലാബ്, ഫാർമസി തുടങ്ങി എല്ലായിടത്തും ടോക്കൺ സിസ്റ്റം നടപ്പിലാക്കുക.
  • ക്യൂ നിൽക്കേണ്ട ആവശ്യമുള്ളിടത്ത് ശാരീരിക അകലം കൃത്യമായി പാലിക്കുന്നുവെന്നുറപ്പാക്കുക.അതിനുള്ള സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കുക.
  • റിസപ്ഷൻ, ഒ പി, ഫാർമസി .ലാബ് തുടങ്ങിയ സ്ഥലങ്ങളിലും ബാത്ത് റൂമിനു പുറത്തും ഹാൻഡ് സാനിറ്റെസർ സ്ഥാപിക്കുകയോ കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യുക
  • രോഗി പരിചരണത്തിനായി സ്ഥിരമായി ഒരാളെ മാത്രം അനുവദിക്കുക.
  • വാർഡുകളിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനോയുള്ള സൗകര്യം ഒരുക്കുക
  • രോഗി സന്ദർശനം കഴിയുന്നതും ഒഴിവാക്കാൻ നിർബന്ധിക്കുക.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കല്‍ – മിഥ്യയും യാഥാര്‍ത്ഥ്യവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 21 ന് ഡോ. കെ. മോഹന്‍ദാസ് പ്രതിരോധ ശക്തി വര്‍ധിപ്പിക്കല്‍ – മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Health Dialogue- Live ഫേസ്ബുക്ക് പേജ്


ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  8. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാനവവംശത്തിന്റെ ചരിത്രവും ഭാവിയും
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 22
Close