കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 12

2020 മെയ് 12 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
4,254,800
മരണം
287,293

രോഗവിമുക്തരായവര്‍

1,527,144

Last updated : 2020 മെയ് 12 രാവിലെ 7 മണി

ഭൂഖണ്ഡങ്ങളിലൂടെ

വന്‍കര കേസുകള്‍ മരണങ്ങള്‍ 24 മണിക്കൂറിനിടെ മരണം
ആഫ്രിക്ക 67,778 2355 +54
തെക്കേ അമേരിക്ക 320,117 17,016 +632
വടക്കേ അമേരിക്ക 1,518,441 91,247 +1,260
ഏഷ്യ 683,707 22,460 +271
യൂറോപ്പ് 1,653,012 153926 +1,186
ഓഷ്യാനിയ 8,549 118

2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,385,834 81,795 262225 29,063
സ്പെയിന്‍ 268,143 26,744 177,846 52,781
യു.കെ. 223,060 32,065 28,309
ഇറ്റലി 219,814 30,739 106,587 43,112
ഫ്രാൻസ് 177,423 26,643 56,724 21,213
ജര്‍മനി 172,576 7,661 145,617 32,891
ബ്രസീല്‍ 169,143 11,625 67,384 1,597
തുര്‍ക്കി 139,771 3,841 95,780 16,639
ഇറാന്‍ 109,286 6,685 87,422 7,159
ചൈന 82,918 4,633 78,144
കനഡ 69,981 4,993 32,994 30,099
ബെല്‍ജിയം 53,449 8,707 13,697 50,451
നെതര്‍ലാന്റ് 42,788 5,456 15,475
സ്വീഡന്‍ 26,322 3,225 4,971 14,704
മെക്സിക്കോ 35,022 3,465 23100 1016
ഇന്ത്യ 70,768 2,294 22,549 1,213
ആകെ
4,254,800
287,293 1,527,144

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

ഇന്ന് അന്തരാഷ്ട്ര നഴ്സസ് ദിനം

ലോകത്തെ ആരോഗ്യത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന നഴ്സുമാർക്ക് ആദരം.

ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്‌ളോറന്‍സ് നൈറ്റിംഗലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. Nurses a voice to Lead Nursing the world to Health’ എന്നതാണ് ഈ വര്‍ഷത്തെ തീം.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലോകമെമ്പാടും ഇന്ന് നഴ്‌സസ് ദിനം ആചരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തനം എന്നത് കൂട്ടായ പ്രവര്‍ത്തനമാണ്. ഈ കോവിഡ്-19 പ്രതിരോധത്തിലും കൂട്ടായ പ്രവര്‍ത്തനമാണ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുന്നത്. ഇതില്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്.വാക്കുകള്‍ക്ക് അതീതമായി ലോകം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. എങ്കിലും എന്തും നേരിടാനുള്ള ധൈര്യത്തോടെ മുന്നണി പോരാളികളായി നഴ്‌സുമാര്‍ അണിനിരക്കുന്നു.

 • ഇളവുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
  ഇളവുകൾ അനുവദിക്കുമ്പോൾ ജാഗ്രത പാലിക്കണം. ലോകത്ത്‌ കോവിഡ് രോഗികൾ 42.25 ലക്ഷം കടന്നു. മരണമടഞ്ഞവർ 2,87,293

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 12 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
മഹാരാഷ്ട്ര 23401(+1230)
4786(+587)
868(+36)
ഗുജറാത്ത്
8542(+397)
2780(+235)
513(+20)
തമിഴ്നാട് 8002(+798)
2051(+92)
53(+6)
ഡല്‍ഹി 7233(+381) 2129(+60)
73
രാജസ്ഥാന്‍
3988(+174)
2324(+83)
113(+5)
മധ്യപ്രദേശ്
3785(+171)
1747(+71)
221(+6)
ഉത്തര്‍ പ്രദേശ്
3573 (+106)
1758(+105)
80(+1)
പ. ബംഗാള്‍
2063(+124)
499(+82)
190(+5)
ആന്ധ്രാപ്രദേശ് 2018(+38) 998(+73)
45
പഞ്ചാബ്
1877(+54)
168(+2)
31
തെലങ്കാന 1275(+79) 801(+50)
31
ജമ്മുകശ്മീര്‍ 879(+18)
427(+44)
10(+1)
കര്‍ണാടക
862(+14)
426(+4)
31
ബീഹാര്‍
749(+42)
377(+23)
6
ഹരിയാന 730(+27) 337(+37)
11(+1)
കേരളം
520(+7)
489
3
ഒഡിഷ 414(+37) 85(+17)
3
ചണ്ഡീഗണ്ഢ് 181(+8) 28(+4)
3
ഝാര്‍ഗണ്ഢ് 161(+4)
78(+4)
3
ത്രിപുര
152(+1) 2
0
ഉത്തര്‍ഗണ്ഡ് 68 46
1
അസ്സം
65(+2)
35
1
ചത്തീസ്ഗണ്ഡ്
59
49(+6)
0
ഹിമാചല്‍
59(+1)
35
3
ലഡാക്ക് 42
21(+3)
0
പുതുച്ചേരി 12(+2) 8(+2)
0
മേഘാലയ
13
10 1
അന്തമാന്‍
33 33
ഗോവ 7 7
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1
മിസോറാം
1
നാഗാലാന്റ്
1
ആകെ
70768 (+3591)
22549(+1579) 2294(+81)

ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം

ഇന്ത്യ

 •  രാജ്യത്ത് കോവിഡ് രോഗികൾ 70,768 ആയി. 81 പേർ കൂടി മരിച്ചു.പുതിയ രോഗബാധിതർ 4213, ആകെ മരണസംഖ്യ -2,206, റിക്കവറി റേറ്റ് – 31.15 ശതമാനം.
 • രാജ്യത്താകെ നാളിതുവരെ 16,73,688 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് .
 • മഹാരാഷ്ട്രയിൽ രോഗബാധിതർ 23,400 കടന്നു. 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടവർ 36.
 • ബി.എസ് എഫിലെ 223 പേർക്കും സി.ആർ.പി.എഫിലെ 162 പേർക്കും സി.ഐ എസ് എഫിലെ 48 പേർക്കും ഉൾപ്പടെ ഇന്ത്യൻപാരാമിലിറ്ററി സേനയിലെ 530 പേർക്ക് ഇതുവരെ കോ വിഡ് 19 സ്ഥിരീകരിച്ചു.
 • മുംബൈയിൽ പുതിയ രോഗബാധിതർ 782, ആകെ രോഗം ബാധിച്ചവർ 14521 ആയി.
 • ഗുജറാത്തിൽ 397 പേർക്ക് പുതുതായി രോഗം ബാധിച്ചു. ആകെ രോഗം ബാധിച്ചവർ 8542, 24 മണിക്കൂറിനുള്ളിൽ 20 മരണം. ആകെ മരണസംഖ്യ 513 ആയി.
 • അഹമ്മദാബാദിൽ ആകെ രോഗബാധിതർ 6086 ആയി, മരണസംഖ്യ 400 ആയി.
 • തമിഴ്നാട്ടിൽ 798 പേർക്ക് ഇന്നലെ രോഗം ബാധിച്ചു. മൊത്തം രോഗബാധിതർ 8000 കടന്നു.
 • ചെന്നൈയിൽ മാത്രം 4371 രോഗബാധിതർ, ചെന്നൈയിൽ 12 മാദ്ധ്യമപ്രവർത്തകർക്ക് കോവിഡ്
 • ഡൽഹിയിൽ 381  പുതിയ രോഗികൾ. ആകെ 7233 ആയി. മരണപ്പെട്ടവർ – 73
 • ആഗ്രയിൽ 13 പുതിയ രോഗബാധിതർ ,മൊത്തം രോഗികൾ 765 ആയി
 • രാജസ്ഥാനിൽ 174 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു
 • ഉത്തര പ്രദേശിൽ 106 പുതിയ കോവിഡ് രോഗികൾ, ആകെ 3573.
 • ജാർഖണ്ടിൽ കോവിഡ് രോഗികൾ 161 ആയി.
 • ജമ്മു കശ്മീരിൽ പുതിയ 18 രോഗബാധിതർ.
 • സംസ്ഥാനങ്ങൾ രൂപരേഖ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ഡൗണിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കു നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഫെഡറലിസത്തിൻ്റെ അന്തസത്ത ഉൾക്കൊണ്ട് ജനങ്ങളുടെ ഉപജീവന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് വീഡിയൊ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾ വ്യത്യസ്ഥ തരം വെല്ലുവിളികളാണ് നേരിടുന്നത്. നിയന്ത്രണങ്ങൾക്ക് വിധേയമായ പൊതുഗതാഗതം ഉപയോഗിക്കാൻ അനുമതി വേണം. അന്തർ സംസ്ഥാന യാത്രകൾക്ക് ഇളവ് നൽകുന്നത് ക്രമേണയാക്കണം. റെഡ് സോണിൽ ഒഴികെ നിയന്ത്രണ വിധേയമായി മെട്രോ നടത്താനാകണം.
 • ലോക് ഡൗൺ നീട്ടണമെന്ന് 5 സംസ്ഥാന മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.

റെയിൽവേ സര്‍വീസുകള്‍

 • കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച സർവീസുകൾ ഏകദേശം 50 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഇന്ത്യൻ റെയിൽവേ പുനരാരംഭിക്കുന്നു. ഇന്ന് 30 തീവണ്ടികൾ രാജ്യത്താകെ ഓടിത്തുടങ്ങും.തുടക്കത്തിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകളാണ് ഉള്ളത്.
 • ന്യൂഡൽഹിയിൽ നിന്നും രാജ്യത്തെ 15 പ്രധാന സ്ഥലങ്ങളിലേക്കാണ് ആദ്യഘട്ട സർവ്വീസ് ആരംഭിക്കുന്നത്. പരിമിതമായ സ്ഥലങ്ങളിൽ മാത്രമേ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ .കേരളത്തിൽ
 • എറണാകുളം ജംഗ്ഷൻ ,കോഴിക്കോട് എന്നീ സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  കർശന സുരക്ഷാ മുൻകരുതലുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. IRCTC വെബ് സൈറ്റ് വഴി റിസർവ്വ് ചെയ്ത് സ്ഥിരീകരിച്ച ടിക്കറ്റുള്ളവരെ മാത്രമേ സ്റ്റേഷനിൽ പ്രവേശിപ്പിക്കൂയുള്ളൂ.
 • രാജ്യത്ത് ഇളവുകളോടെ ലോക് സൗൺ നീട്ടാൻ സാദ്ധ്യത.
രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കര്‍ മാത്രമല്ല , അന്തര്‍ സംസ്ഥാന തൊഴിലാളികളും കൂടിയാണ് – പി സായ്‌നാഥ്
“തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് വീടുകളിലേക്ക് പൊകുന്നതിനെക്കുറിച്ചാണ് പലരും അത്ഭുതപ്പെടുന്നത്. നിങ്ങള്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു…”
ഇപ്പോഴാണ് രാജ്യത്തിന്റെ ചാലകശക്തി ആരാണെന്ന് പലര്‍ക്കും മനസിലാകുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, മറിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പി. സായ്‌നാഥിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ(പാരി)യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.
കഴിഞ്ഞ 20-25 വര്‍ഷങ്ങള്‍ക്കുളില്‍ രാജ്യത്തെ പൊതുമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലുകളാണ് കരാര്‍ ജോലികളാക്കി മാറ്റിയത്. ഉദാഹരണത്തിന് നിരവധി നഗരങ്ങളാണ് മാലിന്യ നിര്‍മാര്‍ജ്ജന മേഖലയിലെ തൊഴിലുകള്‍ കരാര്‍ കൊടുത്തത്. ഇതോടെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും സുരക്ഷിതത്വവും നഷ്ടമായി. കരാറുകാര്‍ എത്തുകയും ഇവര്‍ നേരത്തെ തൊഴിലെടുത്തിരുന്ന അതേ ജോലിക്കാരെതന്നെ കുറഞ്ഞ ശമ്പളത്തിന് വെക്കുകയുമാണ് ചെയ്തതെന്ന് സായ്‌നാഥ് വിശദീകരിക്കുന്നു.ഇനിയെങ്കിലും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മഹത്വം നമ്മള്‍ മനസിലാക്കണം. ഇവരുടെ സേവനമില്ലാതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. തൊഴിലാളികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ അവരുടെ തൊഴില്‍ശേഷിയുപയോഗിച്ചാണ് രാജ്യം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നതെന്ന് നമ്മള്‍ തിരിച്ചറിയണമെന്നും സായ്‌നാഥ് പറയുന്നു.
തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് വീടുകളിലേക്ക് പൊകുന്നതിനെക്കുറിച്ചാണ് പലരും അത്ഭുതപ്പെടുന്നത്. നിങ്ങള്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. നമ്മുടെ അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നേരത്തെയും ഇങ്ങനെ ദീര്‍ഘമായി കാല്‍നടയായി യാത്ര ചെയ്തിരുന്നവരാണ്. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ലക്ഷക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നമ്മുടെ രാജ്യത്തുണ്ട്. തൊഴിലുതേടി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണ് ഇവര്‍. ഒറീസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വിനോദസഞ്ചാര സീസണില്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ റിക്ഷ വലിക്കാന്‍ പോകാറുണ്ട്. വേനലാകുന്നതോടെ ഇതേ തൊഴിലാളികള്‍ ആന്ധ്രയിലെ വിജയനഗരത്തിലെ ഇഷ്ടികക്കളങ്ങളിലേക്ക് പോകും. പിന്നീട് മുംബൈയിലെ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കും. മണ്‍സൂണ്‍ ശക്തിപ്പെടുന്നതോടെയാണ് ഇവര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുക.
ദശലക്ഷക്കണക്കിന് വരുന്ന ഇത്തരം തൊഴിലാളികള്‍ ഒരു സ്ഥലത്തും ആറ് മാസത്തോളം കഴിയാറില്ല. ഇവര്‍ക്കെന്താണ് സംഭവിക്കുന്നത്? സത്യം പറഞ്ഞാല്‍ അതേക്കുറിച്ച് നമുക്കറിയില്ല.
200-300 കിലോമീറ്റര്‍ നടക്കേണ്ടി വരുമ്പോള്‍ റോഡരികിലെ ദാബകളും ബസ് സ്റ്റാന്‍ഡുകളും ചായക്കടകളുമൊക്കെയായിരുന്നു ഇവരുടെ ആശ്രയം. ഇവിടെ ഭക്ഷണത്തിന് പകരം ജോലിയെടുത്തു നല്‍കും. ആരോഗ്യം വീണ്ടെടുക്കുന്നതോടെ യാത്ര തുടരുകയും ചെയ്യും. ഇപ്പോഴത്തെ പ്രശ്‌നം ഇവരുടെ ഇത്തരം ആശ്രയകേന്ദ്രങ്ങളെല്ലാം അടച്ചുവെന്നതാണ്. ഇതോടെ പട്ടിണിയും നിര്‍ജ്ജലീകരണവും യാത്രക്കിടെ വലിയ വെല്ലുവിളികളാകുന്നു- ഇന്ത്യയിലെ ഏക ഗ്രാമീണകാര്യലേഖകനെന്ന വിശേഷമുള്ള സായ്‌നാഥ് രാജ്യത്തെ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

ട്രെയിൻ സർവ്വീസ് ആരംഭിക്കുമ്പോൾ

 • എല്ലാ യാത്രക്കാരെയും നിർബന്ധമായി പരിശോധനക്ക് വിധേയമാക്കും.
 • രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കു
 • യാത്രക്കാർ റെയിൽവേ സ്റ്റേഷനിലും യാത്രാവേളയിലും മാസ്ക് ധരിച്ചിരിക്കണം.
 • യാത്രക്കാർക്ക് സ്റ്റേഷനിലും ട്രെയിനിലും ഹാൻഡ് സാനിറൈറസർ ലഭ്യമാക്കും.
 • എല്ലാ യാത്രക്കാരും സ്റ്റേഷനിലും ട്രെയിനിലും സാമൂഹ്യ അകലം പാലിക്കണം
 • IRCTC ഓൺലൈൻ വഴി റിസർവ്വ് ചെയ്ത് സ്ഥിരീകരിച്ച യാത്രാ ടിക്കറ്റ് ഉള്ളവരെ മാത്രമേ
 • സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.
 • സ്ഥിരീകരിച്ച യാത്രാ ടിക്കറ്റുണ്ടെങ്കിൽ മാത്രമേ സ്റ്റേഷനിലേക്ക് യാത്രാക്കാരെയും വഹിച്ചുകൊണ്ടുള്ള വാഹനത്തിനും പ്രവേശനം നൽകുകയുള്ളു.
 • യാത്രക്കാർ ഏത് സ്റ്റേഷനിലാണോ ഇറങ്ങുന്നത്. ആ സ്ഥലത്ത് നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
 • ആവശ്യമായ ഭക്ഷണം.വിരി ,പുതപ്പ് എന്നിവ യാത്രക്കാർ തന്നെ കരുതേണ്ടതാണ്.
 • ടിന്നിലടച്ച സ്നാക്സ്, ബിസ്കറ്റ് പാക്കറ്റുകൾ ട്രെയിനിൽ കാറ്ററിംഗ് ജീവനക്കാർ വഴി ലഭ്യമാക്കും. ആവശ്യമെങ്കിൽ യാത്രക്കാർക്ക് പണം നൽകി ആയത് വാങ്ങാവുന്നതാണ്
 • ട്രെയിൻ യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം
 • RAC, വെയിറ്റിംഗ് ലിസ്റ്റ് എന്നിവ ഉണ്ടാകില്ല.
 • ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കുർ മുൻപ് യാത്രക്കാർ സ്റ്റേഷനിലെത്തണം

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 27986
ആശുപത്രി നിരീക്ഷണം 441
ഹോം ഐസൊലേഷന്‍ 27545
Hospitalized on 7-05-2020 157

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
37858 37098  512 248

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 182
178 4
കണ്ണൂര്‍ 118 115 3
മലപ്പുറം 28 23 4 1
എറണാകുളം 24 21 2 1
കൊല്ലം 20
17 3
തൃശ്ശൂര്‍ 15
13 2
പാലക്കാട് 14
13 1
വയനാട് 11 3 8
പാലക്കാട് 13 13
ഇടുക്കി 24 24
പത്തനംതിട്ട 17 17
കോട്ടയം 20 20
തിരുവനന്തപുരം 17 16 1
കോഴിക്കോട് 24 24
ആലപ്പുഴ 5 5
ആകെ 519(+7) 489 27 3
 • സംസ്ഥാനത്ത് മെയ് 12 ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
 • ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്.
 • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3791 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഒരു പുതിയ ഹോട്ട് സ്‌പോട്ട്

സംസ്ഥാനത്ത് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കോവിഡുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 50ലധികം വരുന്ന ഫേസ്ബുക്ക് ലൈവ് അവതരണങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക


ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

 1. Coronavirus disease (COVID-2019) situation reports – WHO
 2. https://www.worldometers.info/coronavirus/
 3. https://covid19kerala.info/
 4. DHS – Directorate of Health Services, Govt of Kerala
 5. https://dashboard.kerala.gov.in/
 6. https://www.covid19india.org
 7. https://www.deshabhimani.com

Leave a Reply