Read Time:9 Minute

ഏപ്രില്‍ 1 , രാത്രി 7.30 വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
8,87,977
മരണം
44,200

രോഗവിമുക്തരായവര്‍

185,196

Last updated : 2020 ഏപ്രില്‍ 1 രാത്രി 8.00 മണി

300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 188,647
4059
ഇറ്റലി 105792 12428
സ്പെയിന്‍ 102136 9056
ചൈന 81554 3312
ജര്‍മനി 73217 802
ഫ്രാൻസ് 52128 3523
ഇറാൻ 47,593 3036
യു. കെ. 29474 2352
സ്വിറ്റ്സെർലാൻഡ് 17137 461
ബെല്‍ജിയം 13964 828
നെതർലാൻഡ്സ് 13614 1173
ഇൻഡ്യ 1637 45
മൊത്തം 8,84,9,77 44,200
  • ലോകമാകെ ഒന്നേ മുക്കാൽ ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.
  • അമേരിക്കയിൽ സ്ഥിതിഗതികൾ വളരെ മോശമായി തുടരുന്നു. ഇന്നലെയും 21000 ലധികം പുതിയ കേസുകളും അറുനൂറിലധികം മരണങ്ങളും. ഈ സംഖ്യ കൂടുതൽ മോശമാകാനുള്ള സാഹചര്യം ആണ് കാണുന്നത്.
  • തുടർച്ചയായ രണ്ടാം ദിവസവും ഇറ്റലിയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ നാലായിരം മാത്രം. പ്രതിദിന മരണസംഖ്യയിൽ ഇടിവ് വന്നിട്ടില്ലെങ്കിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലുള്ള കുറവ് ഒരു ആശ്വാസമാണ്.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍ :1916* (Covid19india.org

മരണം : 50

ഇന്ത്യ – അവലോകനം

  • ഇറ്റലി, അമേരിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളേക്കാൾ സ്ഥിതിവിശേഷം മോശമാകാൻ സാധ്യതയുള്ള ഒരു രാജ്യമാണ് ഇന്ത്യ. മുൻകൂട്ടിക്കണ്ട് പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടം ഇവിടെ ഉണ്ടാകും.
  • നിലവിൽ ജനസംഖ്യാനുപാതികമായി പരിഗണിച്ചാൽ ലോകത്തിൽ ഏറ്റവും കുറവ് പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കക്ക് പറ്റിയ തെറ്റ് നമ്മൾ ആവർത്തിക്കരുത്.
  • ഇന്നിപ്പോൾ ഒരു ദിവസം ഒരു ലക്ഷത്തിൽ കൂടുതൽ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇത് തുടങ്ങിയിരുന്നെങ്കിൽ, അവർ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തില്ലായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. പക്ഷേ ആ സമയത്തൊക്കെ ഒക്കെ ഡൊണാൾഡ് ട്രംപ് കൊവിഡിനെ നിസ്സാരവൽക്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഫലമോ ? ഒന്നേമുക്കാൽ ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉള്ള ഒരു രാജ്യം ചികിത്സാസൗകര്യങ്ങൾ പോരാ എന്ന് വിലപിക്കുകയാണ്.
  • ഭരണത്തലവന്മാരുടെ വീഴ്ചകൾക്ക് രാജ്യം നൽകേണ്ടിവരുന്ന വില വലുതാണ് എന്ന തിരിച്ചറിവ് വേണം. എല്ലാം അനുഭവിച്ച് പഠിക്കണം എന്ന് നിർബന്ധമില്ല. കണ്ടും കേട്ടും പഠിക്കുന്നവരാണ് അതിജീവിക്കുന്നത്. അഭിമാനവും ആത്മവിശ്വാസവും നല്ലതാണ്. പക്ഷേ അഹങ്കാരവും ദുരഭിമാനവും ഒട്ടും നല്ലതല്ല. വികാരം വിവേകത്തെ കീഴ്പ്പെടുത്തിയാൽ പരാജയ സാധ്യത കൂടുമെന്ന് ഓർക്കണം.
  • ഇന്ത്യയിൽ ഇതുവരെയുണ്ടായ രോഗികളിൽ 131 പേരും ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലസ്റ്റർ ആയി നിസാമുദ്ദീൻ മാറി. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 1, രാത്രി 8 മണി)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 87(+43) 0
2 അരുണാചൽ പ്രദേശ് 0 0
3 ആസ്സാം 5(+4) 0
4 ബീഹാർ 23(+2) 1
5 ഛത്തീസ്‌ഗഢ് 7 0
6 ഗോവ 5 0
7 ഗുജറാത്ത് 82(+8) 6
8 ഹരിയാന 43(+7) 0
9 ഹിമാചൽ പ്രദേശ് 3 1
10 ഝാർഖണ്ഡ്‌ 1(+1) 0
11 കർണ്ണാടക 105(+4) 3
12 കേരളം 265(+24) 2
13 മദ്ധ്യപ്രദേശ് 86(+20) 6
14 മഹാരാഷ്ട്ര 325(+23) 13
15 മണിപ്പൂർ 1 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 3 0
20 പഞ്ചാബ് 46(+4) 4
21 രാജസ്ഥാൻ 108(+18) 0
22 സിക്കിം 0 0
23 തമിഴ്‍നാട് 234 (+110) 1
24 തെലങ്കാന 92(+15) 1
25 ത്രിപുര 0 0
26 ഉത്തർപ്രദേശ് 116 (+12)
0
27 ഉത്തരാഖണ്ഡ് 6 0
28 പശ്ചിമ ബംഗാൾ 27(+5) 6

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 10 0
2 ചണ്ഡീഗഢ് 13 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 0 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 123(+3) 2
6 പുതുച്ചേരി 2(+1) 0
7 ജമ്മു കശ്മീർ 62 (+7)
1
8 ലഡാക്ക് 13 0

കേരളം

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 121 (+12) 1
കണ്ണൂര്‍ 46(+2) 1
എറണാകുളം 24(+3) 5 1
പത്തനംതിട്ട 12 5
മലപ്പുറം 12(+2)
തിരുവനന്തപുരം 12(+2) 2 1
തൃശ്ശൂര്‍ 10(+2) 2
കോഴിക്കോട് 6
പാലക്കാട് 6(+1)
ഇടുക്കി 5 1
കോട്ടയം 3 2
കൊല്ലം 2
ആലപ്പുഴ 2 1
വയനാട് 3
ആകെ 265 26 2
  • സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
    കാസര്‍കോട്-12, തിരുവനന്തപുരം-2, പാലക്കാട്-1, എറണാകുളം-3, തൃശൂര്‍-2, മലപ്പുറം-2, കണ്ണൂര്‍-2
  • ഇവരിൽ ഒൻപതു പേരാണ് വിദേശത്ത് നിന്നെത്തിയത്. ബാക്കിയുള്ളവര്‍ സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായതാണ്. 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
  • നാലു ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കും.
  • കേരളത്തിൻ്റെ ആരോഗ്യ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ലഭ്യതക്കുറവാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്വീകരിക്കുക കൂടി ചെയ്തത് ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
  • കോവിഡ് രോഗം ബാധിച്ചു മരിക്കുന്നവരിൽ 95 ശതമാനവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.
  • ഏപ്രിൽ 14-ന് ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ അഥവാ രോഗവ്യാപനത്തിൻ്റെ തോത് കുറഞ്ഞാലും പ്രായാധിക്യം ഉള്ളവർ വളരെ ഉയർന്ന റിസ്ക് കാറ്റഗറിയിൽ തന്നെയായിരിക്കും തുടരുക.
  • അവരുടെ പ്രൊട്ടക്ഷനു വേണ്ടി അവരെ ‘റിവേഴ്സ് ക്വാറൻ്റയിൻ‘ ചെയ്യാനുള്ള പദ്ധതികൾ കൂടി സർക്കാർ ഈ നിമിഷം ചിന്തിച്ചു തുടങ്ങേണ്ടതാണ്
പ്രായാധിക്യമുള്ളവരെയും രോഗം അപകടകരമായി ബാധിക്കാൻ സാധ്യതയുള്ളവരെയും മാത്രം ക്വാറൻ്റയിൻ ചെയ്യുന്നതിനെയാണ് റിവേഴ്സ് ക്വാറൻ്റയിൻ എന്നു പറയുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള പദ്ധതികൾ തയാറാക്കുകയും ക്വാറൻ്റയിൻ ചെയ്യുന്നവരെ മാനസികമായി അതിന് തയ്യാറെടുപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.മാത്രമല്ല വീടുകളിൽ തന്നെ ക്വാറൻ്റയിൻ ചെയ്യാൻ സാധിക്കുമോ എന്നതിനെ പറ്റിയും അല്ലെങ്കിൽ അവർക്ക് മാത്രമായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തേണ്ടതിനെ പറ്റിയും ഇപ്പൊഴേ ചിന്തിച്ചു തുടങ്ങണം.

ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. https://www.covid19india.org
  5. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
Next post കോവിഡ് മാത്രമല്ല, വയനാട് കുരങ്ങുപനിക്കെതിരെയും കരുതലിലാണ്
Close