വെറുപ്പ് പടരുന്നതെങ്ങനെ ? – വെറുപ്പിന്റെ സാമൂഹ്യമനശ്ശാസ്ത്രം

 അനുദിനം മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ ഈ ലോകത്തിൽ തങ്ങളുടെ രക്ഷ മറ്റൊരു സമൂഹത്തിന്റെ ഉൻമൂലനത്തിലാണെന്ന  ചിന്ത എങ്ങനെയാണ് സമൂഹത്തിൽ പടരുന്നത്‌ ?എന്താണ്‌ വെറുപ്പിന്റെ മന:ശാസ്ത്രം? 

ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?

ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാതാവുക എന്നാൽ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മനുഷ്യാവകാശങ്ങളുടെ ഒറ്റയടിക്കുള്ള ലംഘനമാണ്. ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവന

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവനയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള  750 തോളം ശാസ്ത്രജ്ഞർ
ഒപ്പുവെച്ചു. സന്ദീപ് ത്രിവേദി (Tata Institute of Fundamental Research, Mumbai),  രാജേഷ് ഗോപകുമാര്‍ (International Centre for Theoretical Sciences, Bengaluru) ആഷിഷ് ധാബോത്കര്‍ (International Centre for Theoretical Physics, Italy). തുടങ്ങിയ പ്രമുഖ ഗവേഷണസ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍

നമ്മുടേത് മതേതരരാജ്യമാണ്. ശാസ്ത്രാവബോധത്തെ വളര്‍ത്തുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. യുക്തിപൂര്‍വം ചിന്തിക്കുന്ന ഏതൊരു കോടതിയും ഈ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തും. പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നൊബേല്‍ സമ്മാനജേതാവും ശാസ്ത്രജ്ഞനുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍.

മണ്ണ് തിന്നുന്ന കുഞ്ഞുങ്ങൾ

കുട്ടികളിൽ കാണുന്ന ഒരു സവിശേഷ സ്വഭാവരീതിയാണ് Pica അഥവാ മണ്ണുതിന്നൽ. മണ്ണ് മാത്രമല്ല കരിക്കട്ട, ചോക്ക്, പേപ്പർ എന്നിങ്ങനെ സാധാരണ ഗതിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വായിലിടുന്നതും ഭക്ഷിക്കുന്നതും അത്ര ലാഘവത്തോടെ കാണാൻ കഴിയില്ല.

2019 ലെ കാലാവസ്ഥാ സവിശേഷതകളെ അവലോകനം ചെയ്യുന്ന റിപ്പോർട്ട് പുറത്തുവിട്ടു

2019 ലെ കാലാവസ്ഥാ സവിശേഷതകളെ വിശദമായി അവലോകനം ചെയ്യുന്ന ഒരു റിപ്പോർട്ട് ഡിസംബർ 3 ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (WMO, World Meteorological Organization) പുറത്തുവിട്ടു.

രോഗവും മരുന്നും: വടംവലി മുറുകുമ്പോൾ

ആൻറിബയോട്ടിക് മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം ഉയർത്തുന്ന ഭീഷണി വളരെ ഗൗരവമായാണ് കാണേണ്ടത്.. ആന്‍റിബയോട്ടിക് അവബോധവാരത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ ലേഖനം.

മലയാളിയെ കടിക്കുന്ന പാമ്പുകൾ..!

അബുദാബിയിൽ നവംബർ 8 നു ഫ്രണ്ട്‌സ്‌ ഓഫ്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച മെഡികോൺഗ്രസ്സ്‌ 2019 ൽ ഡോ. അഗസ്റ്റസ്‌ മോറിസ്‌ നടത്തിയ പ്രഭാഷണം – ‘മലയാളിയെ കടിച്ച പാമ്പുകൾ’ വീഡിയോ കാണാം

Close