കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം

ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ, ഡോ. അനീഷ് ടി.എസ് എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.

കർഷകർ എന്തിനാണ് സമരം ചെയ്യുന്നത് ?

കാർഷികബില്ലുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് കർഷകസമരം ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കർഷകർ ഉയർത്തുന്ന വാദങ്ങൾ എന്തൊക്കെയാണ് ? ഇവരുടെ വാദങ്ങളിൽ എത്രത്തോളം സത്യമുണ്ട് ? കർഷകരുടെ ആശങ്കകൾ പരിപഹരിക്കാനുള്ള നടപടികൾ എന്തെല്ലാമാണ് ? പ്രൊഫ. ആർ. രാംകുമാറുമായി (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്) ജി. സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം.

ഡിസംബർ 11, റോബർട്ട് കോക്കിന്റെ ജന്മദിനം 

ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ റോബർട്ട് കോക്ക് ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. 1884ൽ ഇന്ത്യയിൽ വച്ചായിരുന്നു കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയത്.

പാരീസ് ഉടമ്പടിയ്ക്ക് പുതുജീവന്‍

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതോടെയാണ് കാര്‍ബണ്‍ ഉത്സര്‍ജ്ജനം ആശാവഹമായ തോതില്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈയെത്തും ദൂരത്ത് ആകും എന്ന പ്രതീക്ഷ ഉയരുന്നത്.

കോവിഡ് വാക്‌സിൻ വാർത്തകൾ

ഇപ്പോൾ നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത് കോവിഡ് വാക്സിൻ വാർത്തകൾ തന്നെയാണ്. വാക്‌സിൻ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് കണ്ടതിനാൽ രോഗനിയന്ത്രണം സമീപഭാവിയിൽ ഉണ്ടാകുമെന്ന് തോന്നൽ പലർക്കും ഉണ്ട്. വാക്‌സിൻ  കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാം.

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്

കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു തിരഞ്ഞെടുപ്പിലേക്ക് നമ്മുടെ നാട് നടന്നു നീങ്ങുകയാണ്. ഈ ഘട്ടത്തിൽ വളരെയധികം മുൻകരുതലുകൾ നമുക്കാവശ്യമുണ്ട്. എങ്ങനെയാണ് നമ്മൾ തയ്യാറെടുപ്പ് നടത്തേണ്ടത് എന്ന വിലപ്പെട്ട അറിവുകൾ നൽകുകയാണ് ഡോ. അനീഷ് ടി എസ്.

Close