ചെറുതല്ല ചെറുധാന്യങ്ങൾ – 2023 – ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം

2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇക്കാര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശുപാർശ ലോകം അംഗീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത് .

ഒമിക്രോൺ ഉപ വകഭേദം – എന്ത് ചെയ്യണം ?

ഗുജറാത്തിലും ഒഡീഷയിലുമാണ് BF 7 കണ്ടെത്തിയത്.  BF 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.

സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം – ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ

ഒരു രാജ്യത്തിന്റെ കായികമേഖലയിലെ മുന്നേറ്റത്തിന് സ്പോർട്സ് മെഡിസിന് വലിയ പങ്കുണ്ട്. ലോകക്കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സ്പോർട്സ് ഫിസിഷ്യനും Indian Society of Sports and Exercise Medicine (ISSEM) ജനറൽ സെക്രട്ടറിയുമായ സിദ്ധാർത്ഥ് ഉണ്ണിത്താനുമായി ഡോ. ചിഞ്ചു സി നടത്തിയ സംഭാഷണം കേൾക്കാം.

ഇത് പഴയ ഫുട്ബോളല്ല – ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ സാങ്കേതിക സവിശേഷതകൾ

ഡോ. പ്രശാന്ത് ജയപ്രകാശ്ഫിസിക്സ് അധ്യാപകൻ--FacebookEmail ഈ ലോകകപ്പിന്റെ മാത്രം സവിശേഷതയാണ് Al-Rihla എന്നും Al-Hilm എന്നും പേരിട്ടിരിക്കുന്ന ഇലക്ട്രോണിക്ക് ബോളുകൾ. ക്വാട്ടർഫൈനൽ വരെ ഉപയോഗിച്ചിരുന്നത് Al-Rihla എന്ന ബോളാണെങ്കിൽ, സെമീഫൈനൽ,  ഫൈനൽ മത്സരങ്ങളിൽ ഉപയോഗിക്കുന്നത്...

ആസ്ത്രേലിയയിൽ മുയലുകൾ വില്ലന്മാർ ആണോ ?

ഇതെന്തൊരു ചോദ്യമാണെന്നല്ലേ വായിക്കുന്നവരിൽ ഒട്ടുമിക്കവരും വിചാരിക്കുന്നത്? ഒരു പാവം മുയൽ പരിസ്ഥിതിയോട് എന്ത് ചെയ്യാനാണ്! എന്നാൽ ആസ്ത്രേലിയക്കാരോട് ചോദിച്ചുനോക്കൂ. വർഷാവർഷം അവരുടെ കോടിക്കണക്കിനു ഡോളറിന്റെ വിളവ് തിന്നുനശിപ്പിക്കുന്ന സസ്തനി കീടങ്ങളാണ് (mammalian pest) അവർക്ക് മുയൽക്കുഞ്ഞന്മാർ.

ഭരണകൂട വിമർശകർക്ക് നൊബേൽ സമ്മാനിക്കുമ്പോൾ

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ബലാറസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഏലിസ് ബിയാലിയാറ്റ്സ്കി, റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, ഉക്രൈനിലെ മനുഷ്യാവകാശ സംഘടനയായ സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവര്‍ക്ക് സമ്മാനിക്കുകയാണ്.

‘ബാങ്കുകളും ധനപ്രതിസന്ധിയും’ എന്ന ഗവേഷണത്തിന് സാമ്പത്തികശാസ്ത്ര നൊബേല്‍

ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എങ്ങനെ കുറയ്ക്കാനാകുമെന്ന കണ്ടെത്തലുകള്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം. “ബാങ്കുകളും ധനപ്രതിസന്ധിയും” എന്ന ഗവേഷണത്തിന് ബെന്‍.എസ്. ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നീ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്.

Close