സയന്റിഫിക്ക് അമേരിക്കൻ 175 വർഷത്തെ നിഷ്പക്ഷത വെടിയുന്നു

സയന്റിഫിക്ക് അമേരിക്കൻ മാസിക അതിന്റെ 175 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. വരുന്ന നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈദനു (Joe Biden) വോട്ട് ചെയ്യണം എന്നാണു അവർ ശാസ്ത്രസമൂഹത്തിനു നൽകിയിരിക്കുന്ന ആഹ്വാനം.

കൊറോണ വൈറസ് – ജനിതകശ്രേണീകരണം കേരളത്തിൽ

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സി എസ് ഐ ആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആന്റ് ഇന്നവേറ്റീവ് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ന്റെ നടത്തിയ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറായി

സെപ്റ്റംബർ 17 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

ശാസ്ത്രചരിത്രത്തിൽ ഇന്ന് – സെപ്റ്റംബർ 17 – ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം

ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്വസിക്കുന്നത് ലോഹം!!!

ശാസ്ത്രസമൂഹത്തിലെ മറ്റുള്ളവരുമായി ചേര്‍ന്നുപോകാന്‍ കൂട്ടാക്കാത്ത അവരുടേതായ സംജ്ഞാശാസ്ത്രം (terminology) ഉപയോഗിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കുന്നവരാണ് ജ്യോതിശാസ്ത്രജ്ഞര്‍ എന്ന് പറയാറുണ്ട്.

കസീനിയുടെ ഗ്രാൻഡ് ഫിനാലെ

2017 സപ്തംബർ 15 -കൃത്യം മൂന്ന് വർഷങ്ങൾക്കു മുൻപാണ് ശാസ്ത്രലോകത്തെ രോമാഞ്ചമണിയിച്ച ആ നൃത്തം നടന്നത്. 2017 ഏപ്രിൽ 23 മുതൽ സപ്തംബർ 15 വരെ. നൃത്തത്തിനൊടുവിൽ ശാസ്ത്രജ്ഞരെയും ബഹിരാകാശ നിരീക്ഷകരെയും ദുഃഖത്തിലാഴ്ത്തികൊണ്ടു നർത്തകി എന്നേക്കുമായി അപ്രത്യക്ഷയായി.

Close