ജാനറ്റ് പാര്‍ക്കറും വസൂരി നിര്‍മ്മാര്‍ജ്ജനവും
മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധം ജയിക്കുക അത്ര എളുപ്പമൊന്നുമല്ല. എന്നാൽ മനുഷ്യൻ ഇതിൽ ജയിക്കുക തന്നെ ചെയ്യും, അതിനിടയിൽ വരുന്ന നഷ്ടം എത്രതന്നെയായാലും. ഇതിനിടയിൽ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ഇവയ്ക്ക് മരുന്നും പ്രതിവിധികളും കണ്ടെത്താൻ എടുക്കേണ്ടിവരുന്ന റിസ്കുകളും ബുദ്ധിമുട്ടുകളും എത്രമാത്രമാണെന്ന് നമ്മൾ മനസ്സിലാക്കണം.
ജൂലൈ 6 – ലോക ജന്തുജന്യരോഗദിനം ഓർമ്മിപ്പിക്കുന്നത്
1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമ പുതുക്കലാണ് ജൂലൈ 6 – ലെ ജന്തുജന്യരോഗ ദിനം.
കോവിഡ്19 – സാമൂഹ്യ വ്യാപനം ഉണ്ടോ? – തെറ്റായ ചോദ്യം
ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന, കേരളത്തിൽ മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡ്-19 രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടോ’ എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതു പോലെ നിരർത്ഥകമായ ചോദ്യം ആണ്. നാം ചോദിക്കേണ്ടത് പാലിൽ എത്ര വെള്ളം ഉണ്ട് എന്നതാണ്. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ആരോ വെള്ളം ചേർത്തെതെന്ന് മനസ്സിലാക്കാം. അതു പോലെ കോവിഡിൻ്റെ കാര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്.
മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ?
മുകളില്‍ കാണുന്ന ചിത്രത്തിൽ, വരുന്ന മേഘത്തെ മുഴുവൻ ഒരു മല തടഞ്ഞു നിർത്തുന്നതായും അതുവഴി മലയ്ക്കപ്പുറത്തേയ്ക്ക് മഴയില്ലാത്ത അവസ്ഥയുണ്ടാവുന്നതായും കാണുന്നില്ലേ ? എന്നാൽ മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ? ചിത്രം കണ്ടാൽ അതുപോലെ തോന്നുമെങ്കിലും ചെറിയ ട്വിസ്റ്റുണ്ട് കഥയിൽ.
ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ ആശങ്കകളും പ്രതീക്ഷകളും
സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വാതന്ത്ര്യ ദിനത്തിന് ഒരു ദേശീയ തട്ടികൂട്ട് വാക്സിൻ തയാറായി എന്ന് പ്രഖ്യാപിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുന്നതില്‍ ഭൂഗർഭജലത്തിന്റെ സ്വാധീനം
നേച്ചർ ജേർണലിൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു. അന്തർദേശീയ ശാസ്ത്രജ്ഞരുടെ ഒരു സംഘം, ഭൂഗർഭജലത്തെ പറ്റിയും ഭൂമിയുടെ ആഴങ്ങളിൽ ഉള്ള ജലത്തെയും അതു മാഗ്മ ഉത്പാദിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇതിന് ഭൂകമ്പ പ്രവർത്തനങ്ങളുമായി ഉള്ള ബന്ധത്തെക്കുറിച്ചുമുള്ള തെളിവുകളാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ക്രോമാറ്റോഗ്രഫി: നിറച്ചാർത്തിലൂടെ ഒരു സത്യാന്വേഷണം
ഡോ. രഞ്ജിത്ത് എസ്. Scientist, SCTIMST പൂജപ്പുര [su_dropcap style="flat" size="5"]ക്രോ[/su_dropcap]മാറ്റോഗ്രഫി എന്നത് ഇന്ന് ഏതൊരു ആധുനിക വിശകലന ശാലയിലും അനുപേക്ഷണീയമായ ഒരു ഉപകരണമാണ്. പല തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഇണക്കി ചേർത്തിട്ടുള്ള, പല...
2020 ജൂലൈയിലെ ആകാശം
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.