കേരളം ശാസ്ത്രം ആഘോഷിക്കുന്നു – നമുക്ക് ശാസ്ത്രമെഴുതാം

നവനീത് കൃഷ്ണന്‍ ഫേസ്ബുക്കില്‍ മുന്നോട്ടുവെച്ച ആശയത്തോടൊപ്പം ലൂക്കയും ചേരുന്നു..ലൂക്കയുടെ എല്ലാ വായനക്കാരും ക്യാമ്പയിന് ഒപ്പം ചേരുമല്ലോ.. കേരളം ശാസ്ത്രം ആഘോഷിക്കട്ടെ

ലന്താനം – അപൂർവ്വതകളുടെ ലീഡർ

പറയുന്നത്ര അപൂർവ്വമല്ല (rare)  ലന്താനം. സമൃദ്ധിയുടെ കാര്യത്തിൽ, ഭൗമോപരിതലത്തിലെ ആകെ അളവിന്റെ 28-ാം സ്ഥാനത്താണ് ലന്താനം. ഇത് അപൂർവ്വം എന്ന് വിശേഷിക്കപ്പെടാത്ത ലെഡിന്റെ മൂന്നിരട്ടിയാണ്. അപൂർവ്വത വേറെ ചില കാര്യത്തിലാണ്.

കാണാതായ നക്ഷത്രത്തിന്റെ രഹസ്യം

നാലുവർഷം മുമ്പ്‌  ഒരു ആകാശവിസ്മയം Gaia വാനനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു നക്ഷത്രം വളരെ നന്നായി പ്രകാശിക്കുന്നു, പിന്നീട് അത് ഒറ്റയടിക്ക് കാണാതാവുന്നു.. കുറച്ച് ആഴ്ചകൾക്ക് ശേഷം ആ നക്ഷത്രം വീണ്ടും തെളിമയോടെ കാണുന്നു, വീണ്ടും കുറയുന്നു. എന്തായിരിക്കാം കാരണം?

ഓറിയോണിഡ് ഉൽക്കാ പ്രവാഹം മനുഷ്യൻ ആദ്യമായി നിരീക്ഷിച്ചതെന്ന്‌ ?

വി.എസ്.നിഹാൽ

ഹാലി ധൂമകേതു കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ഉല്ക്കവര്‍ഷമാണ് ഓറിയോണിഡ് ഉൽക്ക പ്രവാഹം. 1404 ബിസിക്കും 240 ബിസിക്കും ഇടയിൽ ഭൂമിയുടെ പശ്ചിമഅർദ്ധ ഗോളത്തിൽ (വെസ്റ്റേൺ ഹെമിസ്ഫിയർ) ജീവിച്ചിരുന്ന മനുഷ്യർ ഓറിയോണിഡ് ഉൽക്കാ പ്രവാഹം നിരീക്ഷിച്ചിരുന്നോ ?

ഈ പുതിയ ഗുരുത്വ സിദ്ധാന്തം ഇരുണ്ട ഊർജത്തിന്റെ ചുരുൾ അഴിക്കുമോ?

സ്വിറ്റ്‌സർലൻഡിലെ  ജനീവ സർവകലാശായിലെ പ്രൊഫസറായ ക്ളോഡിയ ദിറാം മുന്നോട്ട് വച്ച മാസീവ് ഗ്രാവിറ്റി സിദ്ധാന്തം പ്രപഞ്ചത്തിന്റെ ത്വരിത വികാസം വിശദീകരിച്ചേക്കും.

ലൗ കനാൽ ദുരന്തവും ചില പരിസ്ഥിതി ചിന്തകളും

അമേരിക്ക കണ്ട ഏറ്റവും വലിയ രാസമലിനീകരണ ദുരന്തവും, ആ ദുരന്തത്തിന് ഇരയാവുകയും അതിജീവിക്കുകയും ചെയ്ത ലൂയിസ് ഗിബ്സിന്റെ ഇടപെടലുകളും നമ്മുടെ പരിസ്ഥിതി അവബോധം വളർന്നുവന്ന വഴികൾ കാട്ടി തരുന്നു.

ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും

വിവരത്തേക്കാള്‍ പ്രധാനമാണ് ആ വിവരം ഉത്പാദിപ്പിച്ച  അല്ലെങ്കില്‍ ആ വിവരത്തിൽ എത്തിച്ചേര്‍ന്ന വഴികൾ അഥവാ പ്രക്രിയ (process) എന്നത് പലപ്പോഴും കാണാതെ പോകുന്നു.

സാമ്പത്തിക സർവ്വേ 2019-20: സംഗ്രഹവും വിലയിരുത്തലും

ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആയ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങൾ പരിഗണിക്കുന്ന ഒരു സമീപനവും ഈ സാമ്പത്തിക സർവേയിൽ കാണാനില്ല.