പ്രതിരോധ ശക്തി കൂട്ടുന്നത് അഭികാമ്യമോ?

കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നുവെന്നു പറഞ്ഞ് പല മരുന്നുകളും, നാടൻ പ്രയോഗങ്ങളും  ഭക്ഷണങ്ങളുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ഇമ്മ്യൂൺ ബൂസ്റ്ററുകൾ പലതും മാർക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ചില സർക്കാർ ഏജൻസികളുടെ പിൻതുണ പോലുമുണ്ട് ഇവയിൽ ചിലതിന്. ഈ സാഹചര്യത്തിൽ പ്രതിരോധം വർദ്ധിപ്പിക്കുക (Immune boosting) എന്നതിനെ വിലയിരുത്തുകയാണ് ഇവിടെ.

ടൗട്ടേ ചുഴലിക്കാറ്റ് – മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് അതിതീവ്ര മഴ, കാറ്റ്, കടലേറ്റം എന്നിവയ്ക്ക് സാധ്യത. മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും..സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുൻ മെമ്പറായ ഡോ. കെ. ജി. താര സംസാരിക്കുന്നു…

2021-22 വിദ്യാഭ്യാസ വർഷത്തിൽ സ്വീകരിക്കേണ്ട നടപടികൾ – ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിർദ്ദേശങ്ങൾ

2021- 2022 വിദ്യാഭ്യാസ വർഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുള്ള നിര്‍ദേശങ്ങള്‍

കോവിഡ് വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? – ഡോ.ടി.എസ്.അനീഷ് RADIO LUCA

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യമെന്താണ് ? , വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? ലളിതമായി വാക്സിന്റെ ശാസ്ത്രം വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽകോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യാപകനായ ഡോ.ടി.എസ്.അനീഷ്.

DRDOയുടെ 2-DG കോവിഡിനെതിരെയുള്ള ഒറ്റമൂലിയോ ?

കഴിഞ്ഞ രണ്ടു ദിവസമായി നമ്മുടെ പ്രതിരോധ ഗവേഷണ സംഘടന (Defence Research and Development Organisation, DRDO) കണ്ടുപിടിച്ച പുതിയ കോവിഡ് മരുന്ന് ആണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. പൊടിപ്പും തൊങ്ങലും വെച്ച സ്ഥിരം ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകള്‍ക്കും, DRDO എന്നു കണ്ട ഉടനെ അതെല്ലാം സ്ഥിരം പൊങ്ങച്ച  പരിപാടി എന്നു മുന്‍ ധാരണയോടെ പ്രതികരിക്കുന്നവര്‍ക്കും ഒക്കെ ഇടയില്‍ എന്താണ് ഈ പറഞ്ഞ അത്ഭുത മരുന്ന് എന്നു പരിശോധിക്കുകയാണിവിടെ.

അന്താരാഷ്ട്ര നഴ്സസ് ദിനം

2021 ലെ നഴ്‌സസ് ദിനത്തിന്റെ തീം ‘Nurses – A voice to lead – A vision for future health care എന്നതാണ്. ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നതു തന്നെയാണ്.

ഒസിരിസ്-റെക്സ് തിരികെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി!

ബെന്നു എന്ന ഛിന്നഗ്രഹത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച ഒസിരിസ്-റെക്സ് എന്ന പേടകം തന്റെ മടക്കയാത്ര ആരംഭിച്ചു. മേയ് 11 രാവിലെ ഇന്ത്യൻ സമയം 1.53നായിരുന്നു ഈ വിടപറയൽ. വെറുതേ പോരലല്ല, മറിച്ച് ഛിന്നഗ്രഹത്തിൽനിന്നുള്ള മണ്ണുമായിട്ടാണ് മടക്കം.

Close