ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ

ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ലീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ലീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ലീനായിരിക്കില്ല ” എന്നതാണ് വസ്തുത.

സി.ടി.സ്കാൻ – ഉള്ളുതുറന്നുകാട്ടിയ 50 വർഷങ്ങൾ

മനുഷ്യശരീരം അദൃശ്യതയുടെ മേലങ്കി മാറ്റിവച്ചിട്ട് അമ്പതു കൊല്ലമായി. 1971ഒക്ടോബർ  1 ആം തീയതിയാണ് മനുഷ്യശരീരത്തിന്റെ ആദ്യത്തെ സി.ടി.സ്കാൻ(കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) എടുത്തത്

ഡാറ്റയിൽ നിന്ന് ബിഗ് ഡാറ്റയിലേക്ക്

ബിഗ് ഡാറ്റ ഇന്ന് നമ്മളിൽ പലരുടെയും ജീവിതത്തിനെ അറിഞ്ഞോ അറിയാതെയോ സ്പർശിക്കുന്ന ഒന്നാണ്. ഉപഭോക്താക്കൾ ബിഗ് ഡാറ്റ എന്ന ആശയത്തിന് പുറകിലുള്ളതെന്തെന്ന് ആഴത്തിൽ അറിഞ്ഞിരിക്കണമെന്നില്ല. പക്ഷെ LUCA വായനക്കാരായ കൂട്ടുകാർ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമാവേണ്ടവരല്ല. വരും കാലങ്ങളിൽ അതിൻ്റെ രീതികളെ മനസ്സിലാക്കുകയും, ചോദ്യം ചെയ്യുകയും, മാറ്റി മറിക്കുകയും ചെയ്യേണ്ടവരാണ്.

സമയത്തെ നയിക്കുന്ന ക്വാർട്സ്

നമ്മളിൽ ക്ലോക്ക് ഉപയോഗിക്കാത്തവരായി ആരും കാണില്ല. ക്ലോക്കുകളിൽ “ക്വാർട്സ്” (quartz) എന്ന് എഴുതിയിരിക്കുന്നതും കണ്ടിരിക്കുമല്ലോ. എന്താണ് “ക്വാർട്സ്” എന്നും, എങ്ങനെയാണ് അത് ക്ലോക്കുകളിൽ പ്രവർത്തിക്കുന്നത് എന്നും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

വാട്‌സാപ്പ് ,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസ്സഞ്ചർ എന്നിവ 6 മണിക്കൂർ നിശ്ചലം

ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലമായി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത് . ഒട്ടേറെ രാജ്യങ്ങളില്‍ സേവനം തടസപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു.

കടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ

ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99% ഉപ്പും ഈ നാനോമെംബ്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നേരിയ ഇലക്ട്രോണിക് ഉപകരണം

ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.

Close