‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും 

ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കാഴ്ചയുടെ രാസരഹസ്യം

നിറങ്ങളുടെ ശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നമ്മള്‍ നിറങ്ങളെ എങ്ങനെ കാണുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. കാഴ്ച എന്ന സങ്കീര്‍ണ്ണ പ്രക്രിയക്ക് പിന്നില്‍ രസതന്ത്രവും ഭൗതികശാസ്ത്രവുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.

രസതന്ത്രത്തിലെ ‘സുബി’യന്‍ മുന്നേറ്റങ്ങൾ

തന്മാത്രകള്‍ക്കപ്പുറത്തെ രസതന്ത്രം എന്നു വിശേഷിപ്പിക്കപ്പെട്ട സുപ്രാമോളിക്കുലര്‍ രസതന്ത്രത്തിലെ തനിമയാര്‍ന്ന സംഭാവനകള്‍ക്കാണ് രസതന്ത്ര വിഭാഗത്തില്‍ പ്രൊഫ.സുബി ജേക്കബ്ബ് ജോര്‍ജിന് 2020 ലെ ഭട്നാഗര്‍ പുരസ്കാരം ലഭിച്ചത്.

രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്- വിസ്മയമായി ക്രിസ്പർ സങ്കേതം.

ഇമ്മാനുവെല്ലെ ഷാർപെന്റിയർ (Emmanuelle Charpentier ), ജെന്നിഫർ എ. ഡൗഡ്‌ന (Jennifer A. Doudna) എന്നീ രണ്ടു വനിതകൾക്കാണ് ഇത്തവണ രസതന്ത്ര നൊബേൽ എന്നത് ഏറെ ശ്രദ്ധേയം. ക്രിസ്പർ കാസ്-9 എന്ന അതി നൂതന ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം

ഹൈഡ്രജന്റെ പ്രായമെത്ര?

ഹൈഡ്രജൻ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ഇത്തിരിക്കുഞ്ഞനാണ്. ഭാരം വളരെ കുറവുള്ള വാതകം. ഹൈഡ്രജൻ നിറച്ച ബലൂണുകൾ കൈവിട്ടാൽ പിടിതരാതെ ആകാശത്തേക്ക് പോകുന്നത് കണ്ടിട്ടില്ലേ. എന്നാൽ ഈ ഹൈഡ്രജന്റെ പ്രായം എന്താണ്?

സിസ്പ്ലാറ്റിന്റെ കണ്ടെത്തൽ

Cisplatin എന്ന തന്മാത്ര ഔഷധ രസതന്ത്രത്തിലുണ്ടാക്കിയ ചരിത്രപരമായ സ്വാധീനം ഇപ്പോഴും വിസ്മയമാണ്. 1844 ൽ Michele Peyrone സിസ്പ്ലാറ്റിനെ സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആ തന്മാത്ര എന്തെങ്കിലും പ്രയോജനമുള്ള ഒന്നാണെന്ന് ആരും കരുതിയിരുന്നില്ല.

ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്വസിക്കുന്നത് ലോഹം!!!

ശാസ്ത്രസമൂഹത്തിലെ മറ്റുള്ളവരുമായി ചേര്‍ന്നുപോകാന്‍ കൂട്ടാക്കാത്ത അവരുടേതായ സംജ്ഞാശാസ്ത്രം (terminology) ഉപയോഗിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കുന്നവരാണ് ജ്യോതിശാസ്ത്രജ്ഞര്‍ എന്ന് പറയാറുണ്ട്.

Close