വൈറസും വവ്വാലും തമ്മിലെന്ത് ?

വവ്വാലുകള്‍ വൈറസുകളുടെ വാഹകരാകുന്നത് എന്തുകൊണ്ട് ? സമീപകാലത്ത് ലോകം നേരിട്ട അതിഭീകരമായ വൈറൽ രോഗങ്ങളാണ് എബോള, നിപ, സാർസ് (SARS- Severe acute respiratory syndrome), മേർസ് (MERS- Middle East Respiratory Syndrome), മാർബർഗ് തുടങ്ങിയവ. ഇവയെല്ലാം തമ്മിൽ വലിയ ചില സാമ്യതകൾ ഉണ്ട്. ഒന്ന്- ഇവയ്ക്ക് കാരണമായ വൈറസുകൾ എല്ലാം പുതിയതായി രൂപപ്പെട്ടവയായിരുന്നു. രണ്ട്- ഇവയെല്ലാം മനുഷ്യനിൽ എത്തിയത് വവ്വാലിൽ നിന്നായിരുന്നു.

ഒരു കുഞ്ഞിന്റെ വൈകിക്കിട്ടിയ ആത്മകഥ

സാഹിത്യവായനയിലും സര്‍ഗാത്മകരചനയിലും താത്പര്യം ഉണ്ടാക്കിയെടുക്കാനാണല്ലോ പൊതുവേ ബാലസാഹിത്യം പ്രേരിപ്പിക്കാറുള്ളത്. എന്നാൽ ജന്തുശാസ്ത്രത്തോട് കുഞ്ഞുങ്ങളെ അടുപ്പിക്കാൻ പോന്നതാണീ കൃതി.

മക്കളെ പോറ്റുന്ന ആണ്‍പാറ്റകള്‍

സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അച്ഛന്മാർ ജീവ വർഗത്തിൽ പല വിഭാഗങ്ങളിലും ഉണ്ട്. അമ്മമാരും കുറവല്ല. പരിണാമപരമായ പല സിദ്ധാന്തങ്ങളും ഈ സ്വഭാവത്തെക്കുറിച്ച് ഉണ്ട്. പക്ഷെ കുഞ്ഞിൻ്റെ പൂർണ ഉത്തരവാദിത്വം അച്ഛന് മാത്രമായി – കൈയൊഴിയുന്ന ജീവികളുണ്ട്. നമ്മുടെ നാട്ടിലും ഇവർ ഉണ്ട്. ഭീമൻ ജലപ്രാണികൾ.

ജനിതകശാസ്ത്രം ആഴത്തിലറിയാന്‍

നമ്മുടെ പ്രവൃത്തികളെയും സ്വഭാവസവിശേഷതകളെയും നല്ലൊരളവ്‌ വരെ സ്വാധീനിക്കുന്ന ജനിതകത്തെക്കുറിച്ചു ആഴത്തിലറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട  പുസ്തകമാണ് സിദ്ധാര്‍ത്ഥ മുഖര്‍ജി എഴുതിയ The Gene :  An Intimate History.

വിത്തുകോശ ചികിത്സയെക്കുറിച്ചറിയാം

‘വിത്തുകോശ ദാന ക്യാമ്പ്’, ‘വിത്തുകോശം ദാനം ചെയ്ത് മാതൃകയായി’ തുടങ്ങിയ വാർത്തകൾ ഈയിടെയായി ധാരാളം കേൾക്കുന്നുണ്ട്. വൃക്കയും കരളുമെല്ലാം ദാനം ചെയ്യുന്നതുപോലെ ദാതാവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുന്ന ഒന്നാണോ വിത്തുകോശദാനം എന്ന സംശയമുയരാം. രക്തദാനത്തിന് സമാനം തന്നെയാണ് വിത്തുകോശദാനവും. വിത്തുകോശത്തെക്കുറിച്ചും വിത്തുകോശ ചികിത്സയെക്കുറിച്ചും കൂടുതലറിയാം.

ജനിതക വിളകൾ ആപത്തോ ?

ജനിതകസാങ്കേതികവിദ്യയെ അന്ധമായി എതിർക്കാതെ, ഓരോ വിളകളെയും പ്രത്യേകമായെടുത്ത് ഗുണകരമാണോ ദോഷകരമാണോ എന്ന് നിർണ്ണയിക്കുന്നതും ശാസ്ത്രീയമായി കൃഷി ചെയ്യുന്നതുമാണ് ബുദ്ധി.

റേഡിയേഷന്‍ തിന്നു ജീവിക്കുന്ന പൂപ്പലുകള്‍!

മനുഷ്യരുടെ ഉള്‍പ്പടെ ത്വക്കില്‍ കാണുന്ന, ത്വക്കിന് നിറം നല്‍കുന്ന പിഗ്മെന്‍റായ മെലാനിനെയാണ് ഈ പൂപ്പലുകള്‍ റെഡിയേഷനില്‍  നിന്നും ഊര്‍ജ്ജം നേടുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്.

Close