17 വർഷത്തിന് ശേഷം അമേരിക്കയിൽ വിരിഞ്ഞിറങ്ങുന്ന ചീവീടുകൾ

വലിയ കൂട്ടങ്ങളായി ചീവീടുകൾ പുറത്തുവരാനൊരുങ്ങുകയാണ് അമേരിക്കയിൽ. ആദ്യമായൊന്നുമല്ല, കോടിക്കണക്കിനുവർഷങ്ങളായുള്ള ഒരു സ്ഥിരപ്രതിഭാസമാണ് ഇത്, എന്നാലും ഇവയുണ്ടാക്കുന്ന കൗതുകം ഒട്ടനവധിയാണ്.

ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ

‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണികനരവംശപ്രതിനിധികൾ എന്നും പറയാം.  അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. മനുഷ്യോദയകാലത്തിന്റെ മാഞ്ഞു പോകാതിരുന്ന അടയാളമായാണ് പൊതുവെ ലൂസിയെ പരിഗണിക്കുന്നത്. പക്ഷേ ആർഡി അത്ര പ്രശസ്തയല്ല. എന്നാൽ നരവംശചരിത്രത്തിൽ ലൂസിയെപ്പോലെതന്നെ പ്രാധാന്യം ആർഡിക്കുണ്ട്.  യഥാർത്ഥത്തിൽ മനുഷ്യപരിണാമചരിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആർഡിയിലൂടെ വെളിപ്പെടുന്നു.

അത് ബ്ലിസ്റ്റർ ബീറ്റിൽ അല്ല !! – സാറേ, പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയരുത് 

കഴിഞ്ഞ ദിവസം കാക്കനാട് ഏകദേശം നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് ചർമ്മത്തിൽ പൊള്ളലുണ്ടാക്കി എന്ന വാർത്ത വന്നിരുന്നു ഇതിനു പിന്നിലെ വാസ്തവം എന്താണ് ?

വളർത്തുമൃഗങ്ങളുടെ ജനിതകവൈവിധ്യം കേരളത്തിൽ- നമ്മുടെ തനത്  ജനുസ്സുകളെ അടുത്തറിയാം

ഇന്ത്യയുടെ വളർത്തുമൃഗ-പക്ഷി ജൈവ വൈവിധ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന തനത് തദ്ദേശീയ ജീവിജനുസ്സുകൾ നമുക്ക് ഏറെയില്ല. വളർത്തുമൃഗജനുസ്സുകളുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുമുള്ള  ജനുസ്സുകൾ വെച്ചൂർ പശു , മലബാറി ആട്, അട്ടപ്പാടി കരിയാട്, തലശ്ശേരി കോഴി എന്നീ നാലേനാല് ജീവിയിനങ്ങൾ മാത്രമാണ്. അവയെ വിശദമായി പരിചയപ്പെടാം

കോവിഡ്-19 വൈറസ്സിന്റെ സമഗ്ര ജീനോം മാപ്പുമായി എം.ഐ.ടി ഗവേഷകർ

കോവിഡ് 19 വൈറസ്സായ സാർസ്കോവ്-2 ന്റെ സമഗ്രമായ ജീനോം മാപ്പ് തയ്യാറാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് മസ്സാച്ചൂസെറ്റ്സ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകർ.

വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ

ശാസ്ത്രസാഹിത്യകാരനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുതിർന്ന പ്രവർത്തകനമായിരുന്ന പ്രൊഫ.എം.ശിവശങ്കരന്റെ ചരമവാർഷികദിനമാണിന്ന് (മെയ് 19). പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഐ.ആർ.ടി.സി പാലക്കാട് വെച്ച് ഡോ.കെ.പി.അരവിന്ദൻ നടത്തിയ പ്രഭാഷണം കേൾക്കാം

മരം നട്ടാല്‍ കോവിഡ് മരണങ്ങള്‍ ഇല്ലാതാകുമോ?

കേരളമൊഴികെ രാജ്യമെമ്പാടും മെഡിക്കല്‍ ഓക്സിജന്റെ കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഇതിനിടെ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ശ്വസനത്തകരാറുകളെ നേരിടാം എന്ന തികച്ചും അബദ്ധജടിലമായ വാദം പലയിടത്തു നിന്നും ഉയര്‍ന്നുവരികയുണ്ടായി. ഓക്സിജന്‍ എങ്ങനെയാണ് ശ്വസനപ്രക്രിയയില്‍ ഇടപെടുന്നത് എന്നും കോവിഡ് 19 അതിനെ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നും പരിശോധിച്ചാല്‍ ഇതിലെ അശാസ്ത്രീയതയും മണ്ടത്തരവും വ്യക്തമാകും

വിളയെ തോൽപ്പിക്കുന്ന വെള്ളീച്ചയും അതിനെ തോൽപ്പിക്കുന്ന ശാസ്ത്രവും

ചില കീടങ്ങൾ ഒന്നോ രണ്ടോ ഇനം വിളകളെ മാത്രം ഭക്ഷണമാക്കുമ്പോൾ ചില വില്ലന്മാർ നിരവധിയിനം സസ്യങ്ങളെ ആക്രമിച്ചു നാശം വിതയ്ക്കുന്നു.  ഇത്തരം ബഹുഭക്ഷികളായ കീടങ്ങളിൽ പ്രധാനിയാണ് വെള്ളീച്ച (White fly; Bemicia tabaci). ഇത്ര വിവിധങ്ങളായ ചെടികളുടെയത്രയും പ്രതിരോധശേഷിയെ തകർക്കാനുള്ള എന്ത് വിദ്യയാണ് വെള്ളീച്ചകളുടെ കൈവശമുള്ളത്? ഈ വിദ്യ എന്താണെന്നറിയുക എന്നതാണ് വെള്ളീച്ചകളെ സുസ്ഥിരമായി നിയന്ത്രണവിധേയമാക്കുന്നതിലേക്കുള്ള താക്കോൽ.

Close