കോസ്മിക് കലണ്ടർ

കാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത്  365 ദിവസത്തിൻ്റെ ഒരു  കാലയളവിലേക്ക് ചുരുക്കുന്നു.

ചിത്രശലഭങ്ങളും ലാർവാഭക്ഷണസസ്യങ്ങളും

ഓരോ ശലഭത്തിനും അതിന്റെ ലാർവ ഭക്ഷിക്കുന്ന പ്രത്യേക സസ്യങ്ങളുമുണ്ട്. അതുള്ളിടത്തേ ആ ശലഭത്തെയും കാണാനാവൂ. ചില ശലഭലാർവകൾ ഭക്ഷണമാക്കുന്ന ചെടികളെ പരിചയപ്പെട്ടാലോ?  

ലാർജ് ഹാഡ്രോൺ കൊളൈഡർ – പുതിയ പരീക്ഷണങ്ങൾ, പുതിയ കണ്ടെത്തലുകൾ

എന്തിനാലുണ്ടായി ഈ പ്രപഞ്ചം എന്ന ചോദ്യത്തിന് മനുഷ്യരാശിയുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. അന്ന് തുടങ്ങിയ ഈ ചോദ്യം ചെയ്യൽ മനുഷ്യരാശിയുടെ പരിണാമത്തോടൊപ്പം പുതുക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.

നമ്മൾ നിശ്ശബ്ദരായപ്പോൾ…

അഞ്ചു ഭൂഖണ്ഡങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ നിശ്ചലം ആകുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയുവാൻ ക്യാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിൽ നിരീക്ഷിച്ചു. അതിൽ നിന്നും ഒരു
ഡോക്യുമെന്ററി നിർമ്മിച്ചു. ‘The Year Earth Changed’

സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം – കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം

കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിൽ ഇരുപതിനടുത്ത് കഴുകൻ കൂടുകൾ ഉണ്ടായിരുന്നു.

കോസ്റ്ററിക്കയിലെ വിഷപ്പാമ്പുകൾ

വിഷപ്പാമ്പുകൾ ധാരാളമായുള്ളതിനാൽ അവ കടിച്ചുള്ള മരണങ്ങൾ കോസ്റ്ററിക്കയിൽ നിരവധിയായിരുന്നു. വെറും അൻപതുലക്ഷം മാത്രം ജനസംഖ്യ ഉള്ള കോസ്റ്ററിക്കയിൽ മറ്റെവിടെയുമില്ലാത്തത്ര പാമ്പുകടി മരണങ്ങളുണ്ടായിരുന്നു. ഇന്ന് അവിടെ പാമ്പുകടിമൂലം വർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർ ഒന്നോ രണ്ടോ മാത്രമാണ്.

നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം

ലോകത്താകമാനം 1,60,000 ത്തോളം ഇനം നിശാശലഭങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു ഇതിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ഇനങ്ങൾ കാണുമെന്നു കരുതപ്പെടുന്നു.

Close