The Fractalist – മാൻഡൽബ്രോട്ടിന്റെ ആത്മകഥ

നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ പ്രവർത്തികളിലും, പ്രകൃതിദത്തമായ കാഴ്ചകളിലും ഗണിതശാസ്ത്ര തത്വങ്ങൾ കാണാൻ സഹായിച്ച ലോകം കണ്ട മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് ബെൻവാ മാൻഡൽബ്രോട്ട്

ടച്ച് സ്ക്രീനിന്റെ ശാസ്ത്രം

സ്മാർട്ട് സ്ക്രീനുകൾ അഥവാ ടച്ച് സ്ക്രീനുകളുടെ ജനനത്തിന് പിന്നിൽ ഭൗതിക ശാസ്ത്രവും രസതന്ത്രവും ഇലക്ട്രോണിക്സും ഗണിത ശാസ്ത്രവും ഒക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്നിവിടെ, രസതന്ത്രം എങ്ങനെയാണ് ടച്ച് സ്ക്രീനുകളുടെ പ്രവർത്തനത്തിൽ ഭാഗമാകുന്നതെന്നാണ് പറഞ്ഞ് വരുന്നത്.

Ask LUCA – സെപ്റ്റംബർ 5 ന് ആരംഭിക്കും

നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങനെ പ്രവർത്തിക്കുന്നു, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. അതിന് പകരം എന്ത് എന്ന ചോദ്യത്തിന്റെ ഓർമ്മ പരീക്ഷകളാണ് എവിടെയും. വ്യത്യസ്തമായ ഒരു ചോദ്യോത്തര പദ്ധതി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ ആരംഭിക്കയാണ്. ചുറ്റുപാടും കാണുന്ന എന്തിനെ കുറിച്ചും അത് എന്തുകൊണ്ടാണ് അങ്ങിനെയായത് അല്ലെങ്കിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിസ്മയം കൊണ്ടിരിക്കുമല്ലോ. അത്തരം ചോദ്യങ്ങൾ ലൂക്കയിലേക്ക് പങ്കുവെയ്ക്കൂ. അവയുടെ ഉത്തരം തേടാൻ ലൂക്കയുടെ വിദഗ്ധ ടീം സഹായിക്കും. ചില ചോദ്യങ്ങൾക്ക് വായനക്കാർക്കും ഉത്തരം നല്കാൻ കഴിയും.

സെപ്റ്റംബർ 10 – ലോക ആത്മഹത്യാ പ്രതിരോധ ദിനം

ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.

ഉറുമ്പിന്റെ കാമധേനു

നമ്മൾ കരുതുന്ന പോലെ ഉറുമ്പ് അത്ര ചില്ലറക്കാരനല്ല. ഉറുമ്പ് ഒരു ഫാർമറാണ്. ആഫിഡ് എന്ന ചെടികളുടെ നീരൂറ്റിക്കുടിയ്ക്കുന്ന ഒരു പ്രാണിവർഗ്ഗമാണ്. നമ്മൾപാലിന് വേണ്ടി ആട് വളർത്തലിലും പശുവളർത്തലിലും ഏർപ്പെടുന്നതു പോലാണ് ഉറുമ്പുകൾ ആഫിഡിന്റെ ഫാം നടത്തുന്നത്. ഉറുമ്പ് ആഫിഡിന്റെ വയറിൽ സ്പർശിനി കൊണ്ട് തടവും. ആഫിഡ് പശു ‘തേൻ മഞ്ഞു’ ചുരത്തും. മനുഷ്യർ പശുവിനെ കറക്കുന്നതിന് സമാനം. പകരം ഉറുമ്പ് ആഫിഡ് കോളനിയുടെ കാവൽക്കാരനാണ്. വണ്ടു പോലെയുള്ള ആഫിഡിന്റെ ശത്രുക്കളെ തുരത്തും. ചത്തുപോയ ആഫിഡിന്റെ ശവങ്ങളെ നീക്കം ചെയ്യുന്നതും ഇവർ തന്നെ.

വാക്സിൻ – പലവിധം

വാക്സിൻ മേഖലയിൽ വളരെ ദ്രുതഗതിയിലുള്ള വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ നടന്നത്. വിവിധതരം വാക്സിനുകൾ പരിചയപ്പെടാം

ലൂക്ക – ചോദ്യപ്പൂക്കളം

ഓണാശംസകൾ…ഓണത്തിന് ലൂക്കയുടെ ചോദ്യപ്പൂക്കളം…കൂടാതെ പൂക്കളെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾ /സംശയങ്ങൾ Ask LUCA യിലൂടെ ചോദിക്കുകയും ചെയ്യാം. നാട്ടുപൂക്കളെ കുറിച്ചുള്ള ഇപ്രാവശ്യത്തെ ലൂക്ക ക്വിസ് ചോദ്യപ്പൂക്കളത്തിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ..

Close