ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം – വിജയികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിച്ച ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം വിജയികളെ പ്രഖ്യാപിച്ചു.

‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും 

ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും

കാലാവസ്ഥാവ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ ചിന്താധാരകളിൽ, ജീവിതരീതികളിൽ ഒക്കെ ദാർശനികമായ, പ്രായോഗികമായ ചില അടിയന്തിരമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സത്യത്തിൽ ആഗോളതലത്തിൽത്തന്നെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന,  പരിഹാരങ്ങൾ നടപ്പിലാക്കേണ്ടുന്ന ഒരു വിഷയമാണിത്.

ശാസ്ത്രവിസ്മയം – പഠനപരിശീലനം തത്സമയം കാണാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും ചേർന്നൊരുക്കുന്ന ശാസ്ത്രവിസ്മയം- ശാസ്ത്ര പഠനപരിശീലനപരിപാടി രണ്ടാം സെഷൻ ഒക്ടോബർ 17 രാവിലെ 11 – 1മണിവരെ നടക്കും. Atomic Structure and Chemical Bonding – എന്ന വിഷയത്തിൽ നടക്കുന്ന പഠനപരിശീലനത്തിന്  ജോയ് ഓഫ് ലേണിങ് ഫൗണ്ടേഷൻ ഡയറക്ടർ അൻശുമാല ഗുപ്ത നേതൃത്വം നൽകും. 

ജിയോമിത്തോളജി – മിത്തുകളിലെ ഭൂശാസ്ത്രം !

കെട്ടുകഥകൾ രാജ്യത്തിൻറെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്തും ലോകത്തും വെറുപ്പിന്റെ രാഷ്ട്രീയം വളരുന്നതിന് ഇടയാക്കുന്നത് ഇത്തരത്തിലുള്ള കെട്ടുകഥകൾ തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള കെട്ടുകഥകൾ നിറഞ്ഞ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും തിരഞ്ഞു പോയി അവയിൽ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ വിവരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ജിയോമിത്തോളജി എന്ന ശാസ്ത്രശാഖ.

പസിലുകൾക്ക് ഒരാമുഖം

പരിചിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്നാൽ ഒരു കുരുക്കിൽ ഉത്തരം മറഞ്ഞിരിക്കുന്ന ലഘു ചോദ്യങ്ങൾ മുതൽ ദീർഘമായ വിശദീകരണം ആവശ്യമുള്ളതും അതിനേക്കാൾ നീണ്ട ഉത്തരങ്ങളിൽ അവസാനിക്കുന്നതുമായ ചില ഏടാകൂടങ്ങൾ ആണു പസിലുകൾ എന്ന് ഒറ്റ വാക്യത്തിൽ പറയാം. ഗണിത ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നതെങ്കിലും പസിലുകൾക്ക് ഏതാണ്ട് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യമുണ്ട്.

Close