മാനത്തെ മഞ്ഞിൻ കൂടാരത്തിലേയ്ക്ക് 

മാനത്തു വിസ്‌മയം വിതറുന്ന മേഘക്കൂടാരത്തിലേയ്ക്ക് കൗതുകത്തോടെ നോക്കി നിന്ന കുട്ടികാലത്തിന്റെ ഉടമകളായിരിക്കും നമ്മളിൽ പലരും. അത്രമേൽ മനോഹരമായ വർണ്ണ കാഴ്ചകളാണ് കണ്ണിനു കുളിർമയെന്നോണം അവ മിക്കപ്പോഴും വാനിൽ ഒരുക്കുക. പല തരത്തിലുള്ള മേഘ പടലങ്ങൾ ആകാശത്തു കാണപ്പെടാറുണ്ട്. കാണുമ്പോഴുള്ള വ്യത്യാസം പോലെ തന്നെ രൂപപ്പെടുന്ന പ്രക്രിയയിലും, ഉയരത്തിലും അത്തരം മേഘങ്ങൾ വിഭിന്ന സ്വഭാവക്കാരാണെന്നു പറയാം

അതീന്ദ്രിയ ജ്ഞാനവും അത്ഭുതസിദ്ധികളും

പഞ്ചേന്ദ്രിയ(!)ങ്ങളുടെ സഹായം കൂടാതെ വിവരങ്ങളും അനുഭവങ്ങളും കൈമാറാനും ജ്ഞാനം നേടാനും ചില ആളുകൾക്കുണ്ടെന്ന് അവകാശപ്പെടുന്ന കഴിവിനെയാണ് അതീന്ദ്രിയ ദർശനം (Extra Sensory Perception – ESP) എന്നു പറയുന്നത്. അത്തരം ആളുകളെ അതീന്ദ്രിയ ജ്ഞാനികൾ അഥവാ സൈക്കിക് (psychic) എന്നു വിളിക്കാം. ടെലിപ്പതി, ടെലികിനസിസ്, ടെലി പോർട്ടേഷൻ, കെയർവോയൻസ്, ഭൂതോദയം (premonition), ആത്മാക്കളുമായുള്ള സമ്പർക്കം, പിരമിഡ് പവർ, ഓറയും കിർലിയൻ ഫോട്ടോ ഗ്രാഫിയും തുടങ്ങി നിരവധി ഇനങ്ങൾ ഇ.എസ്.പിയുമായി ബന്ധപ്പെട്ടവയാണ്.

ക്വാണ്ടം മെക്കാനിക്സും വേദാന്തവും

ശാസ്ത്രത്തെ വേദാന്തവുമായി കൂട്ടിക്കെട്ടാതെ രണ്ടിനെയും അതതിന്റെ വഴിക്കു വിടുന്നതാണു നല്ലത്. ആധുനികശാസ്ത്രം പഠിച്ചിട്ട് ആരെങ്കിലും വേദാന്തത്തെ പുഷ്ടിപ്പെടുത്തിയതായോ, വേദാന്തം  പഠിച്ചിട്ട് ആരെങ്കിലും ആധുനികശാസ്ത്രത്തിൽ മുതൽക്കൂട്ടു നടത്തിയതായോ അറിയില്ല.

കാലത്തെ സാക്ഷിയാക്കി  ‘പ്രകൃതിശാസ്ത്രം’

 1883ല്‍ പുറത്തിറങ്ങിയ, മലയാളത്തിലെ ആദ്യത്തെ ഭൗതിശാസ്ത്ര ഗ്രന്ഥം എന്ന വിശേഷിപ്പിക്കപ്പെടുന്ന പുസ്തകമാണ് പ്രകൃതിശാസ്ത്രം. അത്  മാത്രമല്ല വൈജ്ഞാനികസാഹിത്യ ശാഖയിലെ ശ്രദ്ധേയമായ ഒരു കൃതിയായി പ്രകൃതിശാസ്ത്രത്തെ മാറ്റുന്നത്.

റിസ്ക് ഫാക്റ്ററുകളുടെ വരവ്

ലോക മഹായുദ്ധവും ‘സ്പാനിഷ്’ ഫ്ലൂവും, ജനസംഖ്യാസംക്രമണവും എപ്പിഡെമിയോളജിക് സംക്രമണവും, പകരാവ്യാധികളുടെ ‘എപ്പിഡെമിക്’, പുകയില- ഇരുപതാം നൂറ്റാണ്ടിന്റെ എപ്പിഡെമിക് തുടങ്ങിയവ വിശദമാക്കുന്നു

Close