വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ – ജീവന്റെ നിയന്ത്രണം കൈവിടുമ്പോൾ

മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ “ഫ്രാങ്കെൻസ്റ്റൈൻ“ ചിത്രമാണ്.

ഇനി വാക്സിൻ എടുക്കാൻ തയ്യാറാവാം – പതിവുസംശയങ്ങളും മറുപടിയും

ഇന്ന് മുതൽ കേരളത്തിൽ കോവിഷീൽഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകപ്പെടുകയാണ്. സമീപഭാവിയിൽ പൊതുജനങ്ങൾക്കും മുൻഗണനാ ക്രമത്തിൽ സൗജന്യമായി ഈ വാക്സിൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വാക്സിനേഷന് മുമ്പായി നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിക്കിപീഡിയക്ക് 20 വയസ്സ്

ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി സന്നദ്ധ സേവന തല്പരരായ ഉപയോക്താക്കളുടെ സഹകരണത്തോടെ അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുതന്നെ വളർന്നുവന്ന സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം. ഇരുപതാം ജന്മദിനമാഘോഷിക്കുന്ന വിക്കിപീഡിയക്ക് ജന്മദിനാശംസകൾ.

ഗോറില്ലകൾക്കും കോവിഡ്

കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലെ രണ്ട് ഗോറില്ലകളെ സാർസ് കോവ്-2  വൈറസ് ബാധിച്ച കാര്യം ജനുവരി 12 ന് അധികൃതർ അറിയിച്ചു.  വലിയ ആൾക്കുരങ്ങുകളിലേക്ക് സ്വാഭാവികമായി കോവിഡ് പകരുന്ന ആദ്യത്തെ സംഭവമാണിത്.

2021 ജനുവരിയിലെ ആകാശം

2021 ജനുവരിയിലെ ആകാശത്തെ പരിചയപ്പെടുത്തുന്നു എൻ. സാനു. വനനീക്ഷണത്തിനു യോജിച്ച കാലമാണ് ജനുവരി. വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.

Close