കോവിഡ്‌ 19 വായുവിലൂടെ (എയർബോൺ) പകരുമോ ?

ഡോ. അരുണ്‍ എന്‍.എം. സാർസ്സ്‌ കോവ്‌ 2 അന്തരീക്ഷത്തിലൂടെ വായു മാർഗ്ഗം പകരും എന്നതിനു (കൂടുതൽ) തെളിവുകൾ കിട്ടി എന്ന അവകാശ വാദവുമായി 239 ശാസ്ത്രജ്ഞന്മാർ ഒരു കത്ത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകത്തിലെ മാധ്യമങ്ങൾ ആ...

ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ? 

കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയെന്നും ആർസനിക്കം ആൽബം 30C എന്നാണ് അതിൻറെ പേര് എന്നും അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് വാട്സാപ്പിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കോവിഡിനെതിരെ പ്രതിരോധ മരുന്നുകളൊന്നും നിലവിലില്ല എന്ന വാർത്ത അംഗീകൃത മാധ്യമങ്ങളെല്ലാം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സന്ദേശം ആളുകളിൽ സംശയങ്ങൾ ഉണ്ടാക്കിയേക്കാം. ഈ സംശയങ്ങൾക്ക് മറുപടിയായാണ് ഈ ചെറു കുറിപ്പ്  ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

കോവിഡ്19 – സാമൂഹ്യ വ്യാപനം ഉണ്ടോ? – തെറ്റായ ചോദ്യം

ഇന്ന്  ഏറെ ചർച്ച ചെയ്യപ്പെടുന്ന, കേരളത്തിൽ മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡ്-19 രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടോ’ എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതു പോലെ നിരർത്ഥകമായ ചോദ്യം ആണ്. നാം ചോദിക്കേണ്ടത് പാലിൽ എത്ര വെള്ളം ഉണ്ട് എന്നതാണ്. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ആരോ വെള്ളം ചേർത്തെതെന്ന് മനസ്സിലാക്കാം. അതു പോലെ കോവിഡിൻ്റെ കാര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്. 

ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ ആശങ്കകളും പ്രതീക്ഷകളും

സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വാതന്ത്ര്യ ദിനത്തിന് ഒരു ദേശീയ തട്ടികൂട്ട് വാക്സിൻ തയാറായി എന്ന് പ്രഖ്യാപിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

കോവിഡ് മഹാമാരി അവസാനിക്കുമോ? എപ്പോൾ? എങ്ങിനെ ?

2019 ഡിസംബർ അവസാനം ചൈനയിൽ പ്രത്യക്ഷപ്പെട്ട കോവിഡ്-19 ലോകമെമ്പാടും വ്യാപിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ച് തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറുമാസമാകുന്നു. എല്ലാവരുടെയും നാവിൻ തുമ്പിൽ ഇപ്പോൾ ഒരു ചോദ്യമാണുള്ളത്. കോവിഡ് എന്നെങ്കിലും അവസാനിക്കുമോ? എങ്കിൽ എപ്പോൾ? എങ്ങിനെ?.

കോവിഡ്-19 വൈറസ്സിനെ തുരത്തുന്ന തന്മാത്രകൾ –  പ്രതീക്ഷയായി പുതിയ നേട്ടം

സാർസ്-കോവ്-2 വൈറസ്സിലെ PLpro പ്രോട്ടീനിനെ പ്രതിരോധിക്കുന്ന ഒരു കൂട്ടം തന്മാത്രകളെയാണ് ഡോ. സ്കോട്ട് പെഗാന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്.

കോവിഡും ബംഗലൂരും

ഇന്ത്യയിൽ കോവിഡ് രോഗം വ്യാപിക്കുമ്പോൾ ഇതുവരെ രോഗം പിടിച്ചു നിർത്തിയ ഒരു നഗരപ്രദേശമുണ്ട്; ബംഗലുരു.

Close