ഒരു നക്ഷത്രത്തിനും അതിന്റെ ഗ്രഹത്തിനും പേരിടാമോ?

ജ്യോതിശാസ്ത്രത്തിൽ താൽപ്പര്യമുള്ള ആളാണോ നിങ്ങൾ? എങ്കിൽ വാനശാസ്ത്രത്തില്‍ എക്കാലത്തേക്കും നിലനില്ക്കാവുന്ന സംഭാവന നല്കാന്‍ ഇതാ ഒരു സുവർണാവസരം. ഒരു നക്ഷത്രത്തിനും അതിന്റെ ഗ്രഹത്തിനും പേരിടാമോ?

തുമ്പിക്കണ്ണിലൂടെ മാനത്തെക്കൊരു കിളിവാതില്‍

പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച  ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.

തന്മാത്രകള്‍ക്ക് ഇങ്ങനെയും പേരിടാമോ?

2008-ല്‍, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളില്‍ സേവനമനുഷ്ഠിക്കുന്ന പ്രൊഫസര്‍ പോള്‍മേയ് (Paul May) എന്ന രസതന്ത്രജ്ഞന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. Molecules with silly or unusual names എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അസാധാരണവും രസകരവുമായ പേരുകളുള്ള ഒട്ടേറെ തന്മാത്രകളെ പരിചയപ്പെടുത്തുന്ന പുസത്കമാണിത്. 1997 മുതല്‍ അദ്ദേഹം അപ്ഡേറ്റ് ചെയ്തിരുന്ന ഇതേ തലക്കെട്ടുകളുള്ള ഒരു വെബ്‌സൈറ്റ് വിപുലീകരിച്ചാണ് പുസ്തകം തയ്യാറാക്കിയത് .

ചന്ദ്രയാൻ 2 – ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട പതിനഞ്ചു മിനിറ്റ് !

[author title="നവനീത് കൃഷ്ണൻ" image="https://luca.co.in/wp-content/uploads/2018/12/Untitled.jpg"]ശാസ്ത്രലേഖകൻ[/author] ചന്ദ്രയാന്റെ കാര്യത്തില്‍ പതിനഞ്ചു മിനിറ്റാണ് ലാന്‍ഡിങിനു വേണ്ടിവരുന്നത്. ഈ സമയമത്രയും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കാനേ നിവൃത്തിയുള്ളൂ. ഭൂമിയില്‍നിന്നുള്ള നിയന്ത്രണത്തിനൊക്കെ ഏറെയേറെ പരിമിതിയുള്ള സമയമാണിത്. (more…)

ചാന്ദ്രയാന്‍ 2 പ്രധാന വസ്തുതകള്‍

പി എം സിദ്ധാര്‍ത്ഥന്‍ റിട്ടയര്‍ഡ് സയന്റിസ്റ്റ്, ഐ എസ് ആര്‍ ഒ   ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ,ചന്ദ്രയാന്‍-2 ദൗത്യത്തെ കുറിച്ചു കൂടുതലറിയാം.. (more…)

ജൂലൈ 17ന് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം

ജൂലൈ 17രാവിലെ ഒന്നരയ്ക്കുശേഷമാണ് ഭാഗികഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെയാണ് പരമാവധി ഗ്രഹണം. പിന്നീട് ഭൂമിയുടെ നിഴലില്‍നിന്നും ചന്ദ്രന്‍ പതിയെ പുറത്തുവന്നു തുടങ്ങും. രാവിലെ നാലേ കാലോടെ ഗ്രഹണം പൂര്‍ത്തിയാകും. ആസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.

റൈബോസോമുകളുടെ രഹസ്യം തേടി

2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മറ്റ് രണ്ട് ശാസ്ത്രജ്ഞരോടൊപ്പം പങ്കിട്ട ഇന്ത്യൻ വംശജനായ വെങ്കിട്ടരാമൻ രാമകൃഷ്ണൻ തന്റെ ശാസ്ത്ര ഗവേഷണാനുഭവങ്ങൾ ജീൻ മഷീൻ1 എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചു. മാംസ്യ തന്മാത്രകളുടെ (പ്രോട്ടീൻ) ഉല്പാദനം നടക്കുന്ന റൈബോസോം എന്ന കോശഭാഗത്തിന്റെ ഘടനയും പ്രവർത്തനവും വിശദീകരിച്ചതിനാണ് രാമകൃഷ്ണന് നൊബേൽ സമ്മാനം ലഭിച്ചത്. ഭൌതിക ജീവശാസ്ത്രങ്ങൾ വെള്ളം കേറാത്ത അറകളല്ലെന്നും അവ തമ്മിൽ ഉദ്ഗ്രന്ഥനവും സമന്വയവും വലിയതോതിൽ നടന്ന് കൊണ്ടിരിക്കുകയാണെന്നും രാമകൃഷ്ണന്റെ ശാസ്ത്രാനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.

Close