Read Time:2 Minute


ഡോ.യു.നന്ദകുമാർ

2021 ഏപ്രിൽ 1: അന്ന് ഇന്ത്യയിൽ 81466 പുതിയ കോവിഡ് രോഗികളെയാണ് രാജ്യം സ്ഥിരീകരിച്ചത്. ഏപ്രിൽ 29 ആയപ്പോൾ അത് 386555 ആയി. നാല് ആഴ്ചകൊണ്ട് പ്രതിദിന കണക്കിൽ മൂന്നുലക്ഷത്തിലധികം വർധന. ഇത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി തന്നെയുണ്ടാക്കുന്നു എന്നതിൽ സംശയമില്ല. അതോടൊപ്പം നമ്മെ ആശ്ചര്യപ്പെടുത്തും വിധം സാമൂഹിക സമ്മർദ്ദങ്ങൾ ഉണ്ടാകുന്നു.

ഏറ്റവും പ്രധാനമായത് ചികിത്സിക്കാനാവശ്യമുള്ള മരുന്നുകൾ മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷമായതാണ്. റംഡസിവിർ, റ്റോസിലിസുമാബ് (remdesivir, and tocilizumab) എന്നീ മരുന്നുകളുടെ ലഭ്യത നിലച്ചതാണ്‌ സാധാരണക്കാരുടെ സംഘർഷത്തിന് കാരണമായത്. പല ഡീലർമാരും മരുന്നുകൾ നൽകുന്നതിന് ആയിരം ഡോളർ വരെ മുൻ‌കൂർ ആവശ്യപ്പെടുന്നു. ഇത് അതിൻറെ മുഴുവൻ വിലയല്ല; കച്ചവടം ഉറപ്പിക്കാനുള്ള മുൻ‌കൂർ പണം മാത്രം.

അതോടെ സോഷ്യൽ മീഡിയയിൽ മരുന്നുകൾക്കായുള്ള രോദനം സർവസാന്നിധ്യമായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും മരുന്ന് ലഭിക്കാനുള്ള യാചനകളുമായി മെസേജുകൾ പറന്നു നടക്കുന്നു. കോവിഡ് ചികിത്സ മാർഗ്ഗരേഖയിൽ നിന്ന് ഇനിയും ഒഴിവാക്കിയിട്ടില്ലാത്ത ക്ളോറോക്വിൻ, ഐവർമെക്റ്റിൻ എന്നിവയ്ക്കും വലിയ ഡിമാൻഡ് നിലനിൽക്കുന്നു. ഇതിനിടെ വാട്ട്സ്ആപ്പ് വിജ്ഞാനീയം പറഞ്ഞുപരത്തുന്ന പല ചികിത്സകളും മറ്റു പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആസ്ത്മ രോഗികൾക്ക് അത്യാവശ്യമുള്ള budeonide, fluticasone എന്നിവ കോവിഡ് രോഗത്തിനും ഫലപ്രദമെന്ന് വാർത്ത പടർന്നതിനാൽ അവയും മാർക്കറ്റിൽ നിന്ന് മറയാൻ തുടങ്ങി; ഇത് ആസ്ത്‌മാ രോഗികളെ പ്രതിസന്ധിയിലാക്കി എന്ന് പറഞ്ഞാൽ മതിയെല്ലോ.

നിലവിൽ കരിഞ്ചന്തയുടെ ശക്തിയറിയാൻ ഈ ഗ്രാഫ് നോക്കുക.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മധ്യ-പൂര്‍വേഷ്യയിലെ പൊടിപടലങ്ങള്‍ക്ക് മണ്‍സൂണിലെന്തുകാര്യം ?
Next post വിളയെ തോൽപ്പിക്കുന്ന വെള്ളീച്ചയും അതിനെ തോൽപ്പിക്കുന്ന ശാസ്ത്രവും
Close