ഓട്ടിസം പ്രാരംഭഘട്ടത്തിൽ കണ്ടെത്താം

ഡോ.ദീപ.കെ.ജി

വളരെ ചെറുപ്രായത്തിൽ, ഏകദേശം 12 മാസത്തെ വളർച്ചയെത്തുമ്പോൾത്തന്നെ പ്രാരംഭ ലക്ഷണങ്ങൾ വച്ച് കുട്ടികളിലെ ഓട്ടിസം കണ്ടെത്താനാകുമെന്ന് ആ സ്ട്രേലിയൻ ഗവേഷകർ. ഇതിനകം 11 രാജ്യങ്ങളിൽ ഇത് പരീക്ഷിച്ചു കഴിഞ്ഞു. നവീകരിച്ച് സോഷ്യൽ അറ്റെൻഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സർവെയ്ലൻസ് (Social Attention and Communication Surveil lance – Revised: SACS-R) എന്ന പുതിയ രീതിയിലൂടെയാണ് ഓട്ടിസത്തിനുളള സാധ്യത ചെറുപ്പത്തിലേ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത്.

കുട്ടികളിലെ 22 തരം പെരുമാറ്റരീതികളുടെ വിശകലനത്തിലൂടെയാണ് ഓട്ടിസം നിർണയിക്കുന്നത്. പ്രത്യേകതരത്തിലുള്ള എട്ട് പെരുമാറ്റങ്ങളിൽ മൂന്നെണ്ണമെങ്കിലും പ്രകടിപ്പിച്ച കുട്ടികളിലാണ് പിന്നീട് ഓട്ടിസം നിരീക്ഷി ച്ചത്. പരമ്പരാഗത രീതികൾ ഉപയോഗിച്ചുള്ള രോഗ നിർണയം കുറച്ചുകൂടി മുതിർന്ന കുട്ടികളിലാണ് ഫലപ്രദമാകുന്നത്.

SACS-R ഉപയോഗിച്ച് ഓട്ടിസം മനസ്സിലാക്കാനുള്ള പ്രായം ശരാശരി 21 മാസമാണെങ്കിൽ ഇപ്പോൾ നിലവിലുള്ള രീതികളിലൂടെയുള്ള രോഗനിർണയം സാധ്യമാകുന്നത് 49 മാസത്തിലാണ്. ആദ്യഘട്ടത്തിൽ തന്നെയുള്ള രോഗനിർണയം കൂടുതൽ ഫല പ്രദമായ ചികിത്സാരീതികൾ തിരഞ്ഞെടുക്കാൻ സ ഹായിക്കും.


അവലംബം: DOI: 10.1001/jamanetworkopen.2021.46415


കടപ്പാട് : 2022 ഏപ്രിൽ ലക്കം ശാസ്ത്രഗതി

Leave a Reply