Read Time:2 Minute

Asian Paradise flycatcher (Sub adult male)  ശാസ്ത്രീയ നാമം : Terpsiphone paradisi

ഇന്ത്യയിൽ ആകമാനം കാണപ്പെടുന്ന നാകമോഹൻ പക്ഷി ദേശാടകരും കൂടിയാണ്. വടക്കേ ഇന്ത്യ ശൈത്യത്തിൽ അമരുമ്പോൾ ഇവർ തെക്കേ ഇന്ത്യയിലേക്ക് ദേശാടനം നടത്തും. കേരളത്തിൽ ഒക്ടോബർ മുതൽ മേയ് മാസം വരെ നാക മോഹനെ കാണാൻ കഴിയും. മേയ് മാസത്തോടെ കൂടു കൂട്ടുവാൻ വേണ്ടി തിരികെ പോകുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിലെ കാടുകളിലും മുളങ്കാടുകളിലും ഗ്രാമത്തിലും പട്ടണത്തിലും ഉള്ള വളപ്പുകളിലും കുറ്റികാടുകളിലും നാക മോഹനെ കാണുവാൻ കഴിയും. പാറ്റകളും തുമ്പികളും വണ്ടുകളും ചിത്രശലഭങ്ങളും ആണ് ഇവയുടെ ആഹാരം. മരക്കൊമ്പുകളിൽ ഇരിപ്പുറപ്പിച്ചു ഇരയെ കാണുമ്പോൾ പെട്ടന്ന് പറന്നു പിടിക്കുകയാണ് ഇവയുടെ രീതി. നാക മോഹന്റെ ദേഹത്തിനു ഒരു ബുൾബുള്ളിന്റെ വലിപ്പം ഉണ്ടാകും. പെൺപക്ഷിയും കുഞ്ഞുങ്ങളും ഏകദേശം ഒരേ പോലെ ആയിരിക്കും. ഇവയ്ക്കു തലയും കൂർത്ത ശിഖയും കറുപ്പ് നിറമാണ്. താടിയും തൊണ്ടയും ചാര നിറം. ഉപരിഭാഗമെല്ലാം ചെമ്പിച്ച തവിട്ട് നിറം. അടിവശം വെള്ള നിറം. പ്രായ പൂർത്തിയായ ആൺപക്ഷിയുടെ തല, മുഖം, കഴുത്തു പിന്നെ നീണ്ടു കൂർത്ത ശിഖ എന്നിവ നല്ല കറുപ്പും ദേഹത്തിന്റെ മറ്റു ഭാഗങ്ങൾ എല്ലാം നല്ല വെള്ള നിറവും ആണ്. പൂട്ടി വച്ച ചിറകിന്റെ ഓരത്തിൽ കറുപ്പും കാണാം. പ്രായപൂർത്തി ആകാത്ത ആൺപക്ഷിയുടെ വാലിലെ നടുതൂവലുകൾ നീണ്ട നാടകൾ പോലെ ആയിരിക്കുമെങ്കിലും വാലിന്റെയും ദേഹത്തിന്റെയും നിറം പെൺപക്ഷിയെപ്പോലെ ചെമ്പിച്ച തവിട്ടു നിറം ആയിരിക്കും. രണ്ടോ മൂന്നോ വർഷം പ്രായം ആകുമ്പോൾ ആണ് ആൺപക്ഷിയുടെ വാലിന് നീളം വയ്ക്കുന്നത്. ആണിനും പെണ്ണിനും കണ്ണിന് ചുറ്റും ഒരു നീല വളയവും ഉണ്ട്. ഇവയുടെ പ്രജനന കാലഘട്ടം ഏകദേശം മേയ് മാസം തൊട്ടു ജൂലൈ മാസം വരെ ആണ്.

ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്ണ

Happy
Happy
48 %
Sad
Sad
3 %
Excited
Excited
42 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
6 %

Leave a Reply

Previous post ഇന്ത്യൻ മഞ്ഞക്കിളി
Next post കാട്ടുപനങ്കാക്ക
Close