ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?

ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാനാവും.

IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്

ഇത്തവണ ഒരു ഗാലക്സിയുടെ ചിത്രവുമായിട്ടാണ് വെബ്ബിന്റെ വരവ്. IC 5332 എന്ന ഗാലക്സിയുടെ ഇൻഫ്രാറെഡ് ചിത്രം. ഹബിൾ ടെലിസ്കോപ്പ് ഈ ഗാലക്സിയുടെ ഫോട്ടോ മുൻപ് പകർത്തിയിട്ടുണ്ട്. അൾട്രാവൈലറ്റിലും ദൃശ്യപ്രകാശത്തിലും ഉള്ള ചിത്രമായിരുന്നു അന്നു പകർത്തിയത്.

തിരുവാതിര ‘സുഖം പ്രാപിക്കുന്നു’!

തിരുവാതിരയ്ക്ക് തിളക്കം കുറവായിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പുറത്തേക്കു തെറിപ്പിച്ചു കളഞ്ഞതിന്റെ പരിണിതഫലം. ഇപ്പോഴിതാ ആ അവസ്ഥയിൽനിന്ന് തിരുവാതിര പതിയെ സുഖം പ്രാപിച്ചുവരുന്നു!

ഒരു യമണ്ടൻ ധൂമകേതു !  

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ധൂമകേതുവിനെ (comet) ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നു. മഞ്ഞിൽ പൊതിഞ്ഞ അതിന്റെ കേന്ദ്രത്തിന്  ഏതാണ്ട്‌ 120-150 കിലോമീറ്റർ വ്യാസവും 500 ട്രില്യൻ ടൺ  മാസ്സും ഉണ്ടത്രേ – അതായത് 500 നെ തുടർന്ന് 12 പൂജ്യം!

1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്

Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.

ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ? 

1925 ജനുവരി 1 എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും അസാധാരണമായ തീയതികളിലൊന്നാണ്. കോസ്മോളജിയെ സംബന്ധിച്ച്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ, ഖഗോളവിജ്ഞാനത്തിന്റെ ജന്മദിനമായി ആ ദിവസം മാറി. പ്രപഞ്ചം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും  മനുഷ്യനു മുന്നിൽ ചുരുളഴിഞ്ഞു തുടങ്ങിയ ദിവസം! ഈ വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളേയും കാഴ്ചപ്പാടുകളേയും രണ്ടായി പകുത്ത ദിവസം ! 

എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും

ഇന്നത്തെ കണക്കനുസരിച്ച് ക്ഷീരപഥത്തിൽ ഏതാണ്ട് 10,000 കോടി (100 billion) നക്ഷത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള 10,000 കോടി താരാവ്യൂഹങ്ങളും ഉണ്ട് ഈ ദൃശ്യപ്രപഞ്ചത്തിൽ. എങ്ങനെയാണ് ഇത്രയേറെ താരാവ്യൂഹങ്ങൾ ഉണ്ട് എന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ ആയത്? ഈ കണ്ടെത്തലുകൾക്ക് നാം ഏറെ കടപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.

Close