പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍

സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചു.പ്രാണികളുടെയും  ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും  സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.

Close