മഹാപ്രതിഭ വില്യം കോൺറാഡ് റോൺട്ജന്റെ ചരമശതവാർഷികം

എക്സ് റേ പ്രകാശരശ്മികളെ കണ്ടെത്തി വൈദ്യശാസ്ത്ര പ്രതിശ്ചായ മുന്നേറ്റത്തിന് (തുടക്കം കുറിച്ച വില്യം കോൺറാഡ് റോൺട്ജൻ (27 മാർച്ച് 1845 – 10 ഫെബ്രുവരി 1923) മരണമടഞ്ഞിട്ട് ഇന്ന് ഒരു നൂറ്റാണ്ട് തികയുന്നു.

ജോഷിമഠ് ദുരന്തം : മലമുകളിലെ അശാസ്ത്രീയ വികസനത്തിനൊരു മുന്നറിയിപ്പ്

ഇന്ത്യയുടെ സൈസ്മിക് സോണേഷൻ മാപ്പ് പ്രകാരം ഈ പ്രദേശം ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള സോൺ അഞ്ചിലാണ് സ്ഥിതിചെയ്യുന്നത്.
ഇപ്പോൾ നടക്കുന്ന ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം എത്രയോ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. ഭൂകമ്പവും ഉരുൾ പൊട്ടലും ആവർത്തിച്ചനുഭവിച്ചു.
ഈ ഹിമാലയത്തിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും പ്രദേശത്തിന്റെ ഭൗമ പരിസ്ഥിതി കണക്കിലെടുത്ത് ഒരു വികസനപ്രവർത്തനം – ആസൂത്രണം ചെയ്യേണ്ടതുമാണ്.

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴം വീണ്ടും ഒന്നാമത്

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴം വീണ്ടും ശനിയെ പിന്നിലാക്കിയിരിക്കുന്നു. 12 പുതിയ ഉപഗ്രഹങ്ങളെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനെറ്റ് സെന്ററിന്റെ പട്ടികയിൽ ഉൾപെടുത്തിയതോടെയാണ് ഇതു സംഭവിച്ചിരിക്കുന്നത്.

2023 ഫെബ്രുവരിയിലെ ആകാശം

ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ZTF എന്ന ധൂമകേതുവിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ് ഈ മാസത്തെ ആകാശം

Close