2021 ലെ ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു

2021-ലെ ഭൗതികശാസ്ത്ര നോബെൽ പുരസ്കാരം സങ്കീർണ്ണമായ വ്യവസ്ഥകളെ സംബന്ധിച്ച് പഠിച്ച മൂന്നു ശാസ്ത്രജ്ഞർക്കായി പങ്കു വെക്കപ്പെടുകയാണ്. അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിലെ  ശാസ്ത്രജ്ഞനായ ജപ്പാൻ വംശജൻ സ്യൂകുരോ മനാബെ (Syukuro Manabe), ജർമനിയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ ക്ലോസ് ഹാസെൽമാൻ (Klaus Hasselmann),   ഇറ്റലിയിൽ റോമിൽ ശാസ്ത്രജ്ഞനായ ജ്യോർജിയോ പാരിസി (Giorgio Parisi) എന്നിവർക്കാണ് പുരസ്കാരം ലഭിക്കുന്നത്.

ഇതിൽ ആദ്യത്തെ രണ്ടു പേർ ആഗോള താപനത്തെ സംബന്ധിച്ച് പഠിക്കാനാവശ്യമായ സൈദ്ധാന്തിക മാതൃകകൾ സൃഷ്ടിക്കാൻ സഹായിച്ചവരാണ്. ഇരുവരും 1931 – ൽ ജനിച്ചവരാണ്. ഏറെക്കാലം ഗവേഷണ മേഖലയിൽ സജീവമായിരുന്നവരുമാണ്. പുരസ്കാരത്തുകയുടെ നാലിലൊരു ഭാഗം ഇവർക്ക് ഓരോരുത്തർക്കും ലഭിക്കും. ആഗോള കാലാവസ്ഥയുടെ പഠനത്തിന് ഇവരുടെ ഗവേഷണം വലിയ മുതൽക്കൂട്ടാണ്.

പുരസ്കാരത്തിൻ്റെ പകുതി ജ്യോർജിയോ പാരിസിക്കു ലഭിക്കുന്നത് സ്പിൻ ഗ്ലാസ് (spin glass) എന്നറിയപ്പെടുന്ന പ്രത്യേകത തരം കാന്തിക വസ്തുക്കളുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ്. അദ്ദേഹം വികസിപ്പിച്ചെടുത്ത രീതികൾ ഗണിത ശാസ്ത്രം, ജീവശാസ്ത്രം, ന്യൂറോ സയൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രയോജനപ്പെടുന്നു.

വിശദമായ ലേഖനം ലൂക്കയില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും


ഭൗതികശാസ്ത്രം – ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM –  പ്രഖ്യാപനം കാണാം


2021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം ഒക്ടോബർ 4 മുതൽ..തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ സമ്മാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക LUCA TALK അവതരണങ്ങളും ഉണ്ടായിരിക്കും

ഒക്ടോബർ 4, ഇന്ത്യൻ സമയം 3.00 PM ജീവശാസ്ത്രം/ വൈദ്യശാസ്ത്രം
ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM ഭൗതിക ശാസ്ത്രം
ഒക്ടോബർ 6, ഇന്ത്യൻ സമയം 3.15 PM രസതന്ത്രം
ഒക്ടോബർ 7, ഇന്ത്യൻ സമയം 4.30 PM സാഹിത്യം
ഒക്ടോബർ 8, ഇന്ത്യൻ സമയം 2.30 PM സമാധാനം
ഒക്ടോബർ 11 , ഇന്ത്യൻ സമയം 3.15 PM സാമ്പത്തിക ശാസ്ത്രം

 

Leave a Reply