ജൂലൈ മാസം രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, സപ്തർഷിമണ്ഡലം, അത്തക്കാക്ക, മഹിഷാസുരൻ(സെന്റോറസ്),ത്രിശങ്കു എന്നീ നക്ഷത്രരാശികൾ ഈ സമയത്തു കാണാം. വൃശ്ചികത്തിന്റെ വാലിലൂടെ വടക്കോട്ടു നീളുന്ന ക്ഷീരപഥം മനോഹരമായകാഴ്ചയാണ്. മഴക്കാറില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിൽ ഇത് ആസ്വദിക്കാനാവും.ഈ മാസം പൗർണ്ണമി 12നും അമാവാസി 26നുമാണ്. 28,29 തിയ്യതികളിൽ അക്വാറീഡ്സ് ഉൽക്കാവർഷം കാണാം.
കന്നി രാശിയിൽ ചൊവ്വയെയും തുലാം രാശിയിൽ ശനിയെയും കാണാം. ഒരു ദൂരദർശിനിയിലൂടെ ശനിയുടെ വലയങ്ങളും ചൊവ്വയുടെ ഹിമത്തൊപ്പിയും കാണാൻ കഴിയും.
തയ്യാറാക്കിയത് – ഷാജി അരിക്കാട്
nakshathra aalbam kurachukoodi visadamayi kodukkannam