2021 ജൂലൈയിലെ ആകാശം

മഴമേഘങ്ങൾ ബുദ്ധിമുട്ടിച്ചില്ലങ്കിൽ മനോഹരമായ ആകാശക്കാഴ്ചകളാണ് ജൂലൈയിലെ ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത്. ചിങ്ങം മുതൽ ധനുവരെയുള്ള സൂര്യരാശികളെയും സപ്തര്‍ഷിമണ്ഡലം, അവ്വപുരുഷൻ, തെക്കൻ കുരിശ്, സെന്റാറസ് മുതലായ പ്രധാന താരാഗണങ്ങളെയും കാണാനാകും

2020 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.

2019 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം

തലയ്ക്കുമുകളില്‍ വ്യാഴനുദിക്കുന്ന മനോഹര രാത്രികളാണ് 2017 ജൂലൈ മാസത്തേത്. മഴമേഘങ്ങള്‍ നിങ്ങളുടെ കാഴ്ച മറയ്ക്കുന്നില്ലങ്കില്‍, സുന്ദരമായ ദൃശ്യങ്ങളാണ് ഈ രാവുകള്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന പ്രധാന ഗ്രഹമായ ശനിയും ജൂലൈ മാസം ദൃശ്യമാണ്. ഏറ്റവും മനോഹരമായ നക്ഷത്രരാശികള്‍ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുമെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ആകാശത്ത് ദര്‍ശിക്കാന്‍ സാധിക്കും. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നുനില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു നില്‍ക്കുന്നത്.

ജൂലൈ മാസത്തിലെ ആകാശക്കാഴ്ചകള്‍

ഈ മാസവും ശുക്രനും വ്യാഴവും തന്നെയാണ് താരങ്ങൾ. ജൂലൈ ഒന്നിന് ആലിംഗനം ചെയ്തതിനു ശേഷം അവ പരസ്പരം അകലുന്ന കാഴ്ച ഒരു മാസം മുഴുവൻ നോക്കിയിരുന്ന് അടയാളപ്പെടുത്തുന്നത് രസകരമായ ഒരു പ്രവർത്തിയായിരിക്കും. ഈ മാസം...

Close