സ്റ്റീഫൻ ഹോക്കിങ്ങിന് ആദരാഞ്ജലികള്‍ വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിങ്ങ് അന്തരിച്ചു. 2018 മാർച്ച് 14 നു്, 76-ാം വയസ്സിലായിരുന്നു അന്ത്യം. തമോഗർത്തങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഹോക്കിംഗിന്റെ സംഭാവനയാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചു വരികയായിരുന്നു. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ്. നാഡീ കോശങ്ങളെ നശിപ്പിക്കുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന മാരകരോഗം ബാധിച്ചിരുന്ന അദ്ദേഹം, ഈ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍ വൈദ്യശാസ്ത്രരംഗത്ത് വിസ്മയമായിരുന്നു. പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ, തമോഗർത്തങ്ങളുടെ …
Read More »അമീദിയോ അവോഗാദ്രോ
അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. ‘അവോഗാദ്രോ സ്ഥിരാങ്ക’ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്. നിയമത്തിൽ ഡോക്ടറേറ്റ ബിരുദമെടുക്കുകയും മൂന്നുകൊല്ലം വക്കീലായി പ്രാക്ടീസ് ചെയ്യുകയും ചെയ്ത ശേഷമാണ് അവോഗാദ്രോ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹം ടൂറിൻ സർവകലാശാലയിലെ ഭൗതിക ശാസ്ത്രം പ്രൊഫസറായിരുന്നു. താപമാനം കൂടുന്തോറും, മർദം സ്ഥിരമാണെങ്കിൽ, എല്ലാ വാതകങ്ങളുടേയും വ്യാപ്തം ഒരേതോതിൽ വർധിക്കുന്നുവെന്ന ഗേ-ലൂസ്സാക്കിന്റെ നിയമമാണ് (“ചാൾസിന്റെ നിയമ’മെന്നും പറയാ റുണ്ട്) അവോഗാദ്രോവിന മാർഗദർശകമായത്. …
Read More »