പുറത്തേയ്ക്ക് പോകേണ്ടിയിരുന്ന ആ പന്ത് എങ്ങനെ ഗോളായി?

ഒരു ഫുട്ബോൾ കളിയിലെ ഏറ്റവും കൗതുകകരമായ കാഴ്ചകളിൽ ഒന്നാണ് ഫ്രീ കിക്ക്. കളിക്കാരന്റെ ചവിട്ട് കൊണ്ട് നേരേ തെറിക്കുന്ന പന്ത് പ്രതീക്ഷയ്ക്ക് വിരുദ്ധമായി വള‍ഞ്ഞുപോയി ഗോൾ പോസ്റ്റിലേയ്ക്ക് കയറുന്ന ട്രിക്കാണത്. പന്തിന്റെ സ‍ഞ്ചാരപാതയ്ക്ക് വരുന്ന നാടകീയമായ ആ വളവ് എങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? സംഗതി സിമ്പിളാണ്. മാഗ്നസ് പ്രഭാവം എന്നൊരു സംഗതിയാണ് അവിടെ പ്രവർത്തിക്കുന്നത്.

മനുഷ്യർ മഴ പെയ്യിക്കുമ്പോൾ

കടുത്തവരൾച്ചയെ പ്രതിരോധിക്കാൻ ഇന്ന് ലോക രാഷ്ട്രങ്ങൾ ആശ്രയിക്കുന്നത് കൃത്രിമ മഴയെയാണ്. എന്നാൽ അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം, അന്തരീക്ഷത്തിൽ കുമുലോനിംബസ് മേഘങ്ങളുണ്ടാകണം, ധാരാളം പണവും വേണം.

ലൂക്ക – ജീവവൃക്ഷത്തിന്റെ സുവിശേഷം

ജീവൻ നമ്മുടെ ഗ്രഹത്തിൽ ഉൽഭവിച്ച കാലത്തെ ജീവരൂപമല്ല ലൂക്ക. ഇന്നത്തെ ജീവിവിഭാഗങ്ങളായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വഭാവങ്ങൾ കൈവന്ന അവസ്ഥയെയാണ് ലൂക്ക പ്രതിനിധീകരിക്കുന്നത്. ഇന്നുള്ള എല്ലാ ജീവിവിഭാഗങ്ങളുടെയും പൊതു പൂർവിക(ൻ).

തൌളസിനും ഹോൾഡെയിനും കോസ്റ്റർലിറ്റ്സിനും നൊബേൽ സമ്മാനം കൊടുത്തതെന്തിന്?

ദ്രവ്യത്തിന്റെ ടോപ്പോളജിക്കൽ അവസ്ഥകളെയും അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സൈദ്ധാന്തിക കണ്ടെത്തലുകൾക്ക് 2016ലെ ഭൌതികശാസ്ത്രനൊബേൽ കരസ്ഥമാക്കിയ ശാസ്ത്രജ്ഞരുടെ ഗവേഷണനേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം.

മൂന്നാം തവണയും നോബൽ സമ്മാനം നേടിക്കൊടുത്ത കോശരഹസ്യം

യോഷിനോറി ഒസുമി എന്ന ജാപ്പനീസ് സെൽ ബയോളജിസ്റ്റ് വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമായുള്ള നോബൽ സമ്മാനം നേടിയിരിക്കുന്നു. ജീവകോശങ്ങളിൽ നടക്കുന്ന സ്വഭോജനം(Autophagy) എന്ന അതീവപ്രാധാന്യമുള്ള പുന:ചംക്രമണപ്രക്രിയയുടെ രഹസ്യങ്ങൾ അനാവരണം ചെയ്തതിനാണ് എഴുപത്തിയൊന്നുകാരനായ ഈ ശാസ്ത്രജ്ഞൻ പുരസ്കൃതനായത്.

ശാസ്ത്രത്തിന് കളിയില്‍ എന്ത് കാര്യം?

[author title="ഡോ.പി. മുഹമ്മദ് ഷാഫി" image="http://luca.co.in/wp-content/uploads/2016/10/drshafi.jpg"]കാലിക്കറ്റ് യൂണിവേഴ്സിറ്റി രസതന്ത്രവിഭാഗം മുന്‍ തലവന്‍ [/author] ജീവിതത്തിന്റെ സർവ മേഖലകളിലും ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇന്ന് വലിയ സ്വാധീനം ചെലുതുന്നുണ്ടല്ലോ. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ഉദ്ഘാടനം മുതൽ...

ഐ.എസ്‌.ആര്‍.ഒ സ്‌ക്രാംജെറ്റ്‌ ക്ലബില്‍

ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ്‌ എഞ്ചിനാണ്‌ സ്‌ക്രാംജെറ്റ്‌. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല്‌ രാജ്യങ്ങളേ സ്‌ക്രാംജെറ്റ്‌ എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ്‌ ഇന്ത്യയ്ക്കു മുമ്പ്‌ ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്‌. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.

Close