ആർത്തവ അവധിക്കൊപ്പം വേണം അടിസ്ഥാന സൗകര്യങ്ങൾ

കേരളത്തിലെ പല സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകാൻ ഉത്തരവായി എന്നത് ഏറെ സന്തോഷമുള്ള ഒരു വാർത്തയാണ്. ആർത്തവത്തെപ്പറ്റി തുറന്ന് സംസാരിക്കാൻ മടിച്ചു നിന്ന സമൂഹത്തിൽനിന്ന് ആർത്തവ അവധി വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഇത്തരത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ആർത്തവ അവധി നൽകിയത് കൊണ്ട് മാത്രം ആർത്തവം ഉള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? ഒരിക്കലുമില്ല. ഇനിയും ചില മാറ്റങ്ങൾ അനിവാര്യമാണ്.

മെയ് 28 – ആർത്തവ ശുചിത്വ ദിനം – പാഠം ഒന്ന് ആർത്തവം

ഇന്ന് മെയ് 28 – ലോക ആർത്തവ ശുചിത്വ ദിനമാണ്. പാഠം ഒന്ന് ആർത്തവം- വീട്ടുമുറ്റ ആരോഗ്യക്ലാസുകളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം വായിക്കാം.

ആർത്തവം ആചാരമായല്ല, അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.

Close