ഗ്രിഗർ മെന്റൽ – ജീവിതരേഖ

ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

2021 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം വെട്ടിത്തിളങ്ങി നില്‍ക്കുന്ന ശുക്രൻ വ്യാഴം ശനി പടിഞ്ഞാറു തിരുവോണം ഇവയൊക്കെയാണ് 2021 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ .. എൻ സാനു എഴുതുന്നു.

2021 ഒക്ടോബറിലെ ആകാശം

തലയ്ക്കുമുകളിൽ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, പടിഞ്ഞാരൻ ചക്രവാളത്തിൽ പ്രഭചൊരിഞ്ഞു നില്ക്കുന്ന ശുക്രൻ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥ – ഇവയൊക്കെയാണ് 2021 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്. എൻ. സാനു എഴുതുന്നു.

ആർത്തവം ആചാരമായല്ല, അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.

2020 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വയും വ്യാഴവും ശനിയും പടിഞ്ഞാറു തിരുവാതിര … ഇവയൊക്കെയാണ് 2020 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

2020 ഒക്ടോബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന ചൊവ്വ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2020 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

ശാസ്ത്രബോധത്തിനായി നിലയുറപ്പിക്കാം

ആഗസ്ത്- 20 ദേശീയ തലത്തില്‍ ശാസ്ത്രാവബോധ ദിനമായി ആചരിക്കപ്പെടുകയാണ്. ഡോ.നരേന്ദ്ര ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഏഴുവര്‍ഷം മുമ്പ് ഇന്നേ ദിവസമാണ്.

Close