2024 ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. എൻ. സാനു എഴുതുന്നു…

2023 ഡിസംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, തലക്കുമുകളിൽ വ്യാഴവും ശനിയും, ഉദിച്ചുവരുന്ന വേട്ടക്കാരൻ, പടിഞ്ഞാറു തിരുവാതിര … താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2023 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ … എൻ. സാനു എഴുതുന്ന പംക്തി വായിക്കാം.

2023 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

2023 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

കൊറോണക്കാലത്തുനിന്നും കുറച്ചു നല്ല പാഠങ്ങൾ

രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല.

ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയും ഡാറ്റാ വിനിമയവും

[author title="പ്രവീണ്‍ ചന്ദ്രന്‍" image="http://"][/author] [dropcap]ബ്രോ[/dropcap]ഡ്ബാന്‍ഡ് എന്ന പദത്തിനോടൊപ്പം ചേര്‍ന്ന് നില്കുന്ന ഒരു പദമാണ് നാരോബാന്‍ഡ് അഥവാ കുറഞ്ഞ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം. ടെലിഫോണിലെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യുന്നതും ടെലിവിഷന്റെ ഭൂതല സംപ്രേക്ഷണവുമെല്ലാം...

ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍

മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂട‌െ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.

പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം കോരിയാൽ വൃക്ക തകരാറാകുമോ?

ഡോ. ഷിംന അസീസ് കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്‌നിയിലും മൂത്രസഞ്ചിയിലും ചെന്ന്‌ പതിക്കും എന്ന വാട്സാപ്പ് മെസ്സേജാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇതേപറ്റി ഡോ....

Close