കാർബൺ നീക്കം ചെയ്യൽ

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു അന്തരീക്ഷത്തിൽ നിന്ന് CO2 അടിയന്തിരമായി നീക്കം ചെയ്യുക എന്നതു കൂടിയാണ് പരിഹാരം.

കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ

ഏഷ്യയിലെ ഉയർന്ന പർവത മേഖലകളിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി ശ്രദ്ധേയമായ താപനത്തോട് കൂടിയ കാലാവസ്ഥാവ്യതിയാനം ഗണ്യമായി നടന്നുകൊണ്ടിരിക്കുന്നു. തൽഫലമായി വലിയൊരു പ്രദേശത്ത് ഉണക്കലും നനവും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു.

കാലാവസ്ഥാമാറ്റം: മുന്നോട്ടുള്ള വഴിയെന്ത്?

നമ്മുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം, ജീവിതോപാധികൾ, ശുദ്ധജല ലഭ്യത, ഭക്ഷ്യോൽപാദനം, ആരോഗ്യം തുടങ്ങി ഒരു രാജ്യത്തെ ആഭ്യന്തര സാമാധാനം വരെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം: സ്വീഡനിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങൾ

2045 ഓടെ ലോകത്തിലെ ആദ്യത്തെ ഫോസിൽഇന്ധന രഹിത രാഷ്ട്രങ്ങളിൽ ഒന്നായി മാറുക എന്നതാണ് നെറ്റ് സീറോ എമിഷൻ എന്ന പുതിയ കാലാവസ്ഥാ ലക്ഷ്യത്തിലൂടെ സ്വീഡൻ ലക്ഷ്യമിടുന്നത്.

കാലാവസ്ഥാവ്യതിയാനം – അമേരിക്ക കോടതികയറുന്നു

കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കിയത് യു.എസ്. ഗവണ്മെന്റിന്റെ നടപടികളാണെന്നും അതുകാരണം പുതിയ തലമുറയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമ്പത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്നും അടിസ്ഥാനപരമായ പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയുമാണെന്ന്  വാദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ വാദിഭാഗത്തെ ഒരു പ്രധാന സാക്ഷിയായി വന്ന ജെയിംസ് ഗുസ്താവ് സ്പെത്ത് കോടതയിലവതരിപ്പിച്ച വാദമുഖങ്ങളെല്ലാം ഒരു പുസ്തകമായി ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. “അവര്‍ക്കറിയാമായിരുന്നു:  കാലാവസ്ഥാപ്രതിസന്ധി ഉണ്ടാകുന്നതില്‍  അമ്പതുകൊല്ലത്തെ യു.എസ്.ഫെഡറല്‍ ഗവണ്മെന്റിന്റെ  പങ്ക്” എന്നാണതിന്റെ പേര്.

കോഡ് റെഡ് മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്

വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും

അന്തരീക്ഷാവസ്ഥ പ്രവചിക്കുന്നത് അത്രമേൽ സങ്കീർണ്ണമാണോ? എന്തുകൊണ്ടാണ് പ്രവചനങ്ങൾ പിഴയ്ക്കുന്നത് ?  എങ്ങനെ പ്രവചനകൃത്യത മെച്ചപ്പെടുത്താം ? അന്തരീക്ഷാവസ്ഥയെക്കുറിച്ചും അതിന്റെ പ്രവചനരീതികളെപ്പറ്റിയും വായിക്കാം.

Close