ജൂലൈ 17ന് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം

ജൂലൈ 17രാവിലെ ഒന്നരയ്ക്കുശേഷമാണ് ഭാഗികഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെയാണ് പരമാവധി ഗ്രഹണം. പിന്നീട് ഭൂമിയുടെ നിഴലില്‍നിന്നും ചന്ദ്രന്‍ പതിയെ പുറത്തുവന്നു തുടങ്ങും. രാവിലെ നാലേ കാലോടെ ഗ്രഹണം പൂര്‍ത്തിയാകും. ആസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44ന് ഇന്ത്യയില്‍ ആരംഭിക്കും. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമൂലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്.

രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?

സാബു ജോസ് [email protected] മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി....

Close